നടുവില്‍: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സഹകരണസ്ഥാപനം മറുപടിനല്‍കുന്നില്ലെന്ന് പരാതി. നടുവിലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി.പ്രവീണാണ് പരാതിക്കാരന്‍. നിയമനവുമായി ബന്ധപ്പെട്ട് നടുവിലിലെ സഹകരണസ്ഥാപനത്തിന് നല്‍കിയ അപേക്ഷയ്ക്ക് മറുപടിക്കായി സ്ഥാപനം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേപ്രശ്‌നവുമായി ബന്ധപ്പെട്ട് മറ്റൊരുവ്യക്തി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ അപേക്ഷപ്രകാരം സഹകരണ ബാങ്ക് വിവരാവകാശത്തിന്റെ പരിധിയില്‍പെടും എന്നമറുപടി ലഭിച്ചതാും പ്രവീണ്‍പറയുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന വിവരാവകാശകമ്മീഷനും സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും പരാതിനല്‍കി. എന്നാല്‍ ഈ വിഷയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയില്‍ ഉള്ളതിനാല്‍ മറുപടിനല്‍കേണ്ടതില്ലെന്ന നിയമോപദേശമാണ് ബാങ്ക് അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്.
Tags:
Naduvilnews
0 comments: