ലിജോമാണി 2007ല്‍ സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി തിരിച്ചെത്തിയപ്പോള്‍ പിതാവ് മാണി, അമ്മ ലിസി, കായിക പരിശീലകന്‍ തോമസ് സി.കുന്നുംപുറം എന്നിവരോടൊപ്പം (ഫയല്‍ ചിത്രം) |
2007ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 200, 400, 600 മീറ്ററുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 600 മീറ്ററില്‍ റെക്കാര്‍ഡ് മറികടന്നായിരുന്നു നേട്ടം. ആ വര്‍ഷത്തെ മാതൃഭൂമി, ദേശാഭിമാനി സ്വര്‍ണ മെഡലുകളും ലിജോ കരസ്ഥമാക്കി. കുടിയാന്മല മേരി ക്വീന്‍സ് ഹൈസ്‌കൂളില്‍ എട്ടാംതരം വിദ്യാര്‍ഥിയായിരിക്കെയായിരുന്നു ഈ നേട്ടങ്ങള്‍. ലിജോമാണിയുടെ നേട്ടത്തില്‍ കുടിയാന്മലയിലും വലിയരീക്കമലയിലുമുള്ളവര്‍ ആഹ്ലാദത്തിലാണ്. ലിജോമാണിയിലെ കായിക പ്രതിഭയെ കണ്ടെത്തിയ അന്നത്തെ അധ്യാപകര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും സന്തോഷം പങ്കുവെച്ചു. യാത്രാസൗകര്യംപോലുമില്ലാത്ത കുഗ്രാമത്തില്‍നിന്ന് ദേശീയ നിലവാരത്തില്‍ വളര്‍ന്ന ലിജോയുടെ നേട്ടം മലയോര ജനതയ്ക്ക് അഭിമാനകരമാണെന്ന് ലിജോയുടെ അയല്‍വാസിയും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ കെ.ആര്‍.ബാലചന്ദ്രന്‍ പറഞ്ഞു. Mohanan Alora Naduvil
0 comments: