അഞ്ചരക്കണ്ടി-ചാലോട് റോഡില്‍ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപടകത്തില്‍
ഗുരുതരമായി പരിക്കേറ്റ് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയില്‍
കഴിയുകയായിരുന്ന പന്ത്രണ്ടുകാരിയും മരണമടഞ്ഞു. അപകടത്തില്‍ മരിച്ച
പൊട്ടന്‍പ്ലാവ് പനമറ്റത്തില്‍ തോമസിന്റെ കൊച്ചുമകള്‍ ഡില്‍ന (12)യാണ്
മരണമടഞ്ഞത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം ചാലാട്-അഞ്ചരക്കണ്ടി റോഡിലെ കണ്ണാടിവെളിച്ചം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. തോമസും കുടുംബവും സഞ്ചരിച്ച കാര്‍ എതിരേ വന്ന ടെമ്പോവാനില്‍ ഇടിക്കുകയായിരുന്നു. തോമസിന്റെ ഭാര്യ ത്രേസ്യാമ്മ, മകന്‍ സിബി എന്നിവരെ അബുദാബിയിലേക്ക് യാത്രയാക്കി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങവേയായിരുന്നു സംഭവം. ഉടന്‍ തോമസിനെയും കുടുംബത്തെയും വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും തോമസ് മരണമടഞ്ഞു. ബെന്നിയാണ് ഡില്‍നയുടെ പിതാവ്. മാതാവ്: ലിന്‍സ. സഹോദരങ്ങള്‍: ഡിയ, ഡീന. പൊട്ടന്‍പ്ലാവ് ഭാരതാംബിക യു.പി. സ്കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥിയാണ് ഡില്‍ന.സംസ്കാരം നാളെ (തിങ്കള്‍ 23 ന് )
Tags:
Obituray

0 comments: