Latest News :

Friday, 12 April 2013

ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

0 comments Posted by Unknown at 9:14 pm
നടുവില്‍: ബൈക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മണ്ടളം മാടവനയില്‍ സജി (33)മരിച്ചു . ഈ മാസം ഏഴിന് ഓടയംചാല്‍ ഉദയപൂരത്താണ് അപകടം നടന്നത് . മംഗലാപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു . മാടവനയില്‍ ജോസഫാണ് അച്ഛന്‍ . അമ്മ ത്രെസ്സ്യാമ്മ . സഹോദരങ്ങള്‍:ഷൈനി ,ഷാജി ,ജോഷി .ശവസംസ്കാരം ശനിയാഴ്ച നാലുമണിക്ക് മണ്ടളം സെന്റ്‌ ജൂട്സ് പള്ളി സെമിത്തേരിയില്‍ നടക്കും .
Read More »

Wednesday, 3 April 2013

വണ്ണത്താന്‍ വളപ്പില്‍ കദീജ ഉമ്മ (103) അന്തരിച്ചു.

0 comments Posted by Unknown at 7:34 pm
നടുവില്‍: കിഴക്കേ കവലയിലെ വണ്ണത്താന്‍ വളപ്പില്‍ കദീജ ഉമ്മ (103) അന്തരിച്ചു. മക്കള്‍: സാറ, നഫീസ, അലീമ, ഫാത്തിമ, പരേതരായ മൂസ, ആയിഷ.
Read More »

Saturday, 23 March 2013

വാക്കുതര്‍ക്കം അച്ഛന്‍ മകനെ കുത്തിക്കൊന്നു ..

0 comments Posted by Unknown at 8:38 pm
കൊല്ലപ്പെട്ട സണ്ണി     

നടുവില്‍ കുടിയാന്മലക്കടുത്ത് കൊക്കമുള്ളിലെ  നമ്പുടാകത്ത് സണ്ണി ചാക്കോ (52) യാണ് . കുത്തേറ്റ് മരിച്ചത് .വാക്ക് തര്‍ക്കത്തെ തുടര്‍ന്ന്‍ അച്ഛന്‍ പാപ്പച്ചന്‍ സണ്ണിയെ കുത്തുകയായിരുന്നു .ഇയാളെ കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തു .ഒരേ വീട്ടിലാണ് താമസമെങ്കിലും മുപ്പത് വര്‍ഷമായി അച്ഛനും മകനും പിണങ്ങിയാണ് കഴിയുന്നത്‌ .
പാപ്പച്ചന്‍
Read More »

Tuesday, 19 March 2013

എസ് .എസ് .എല്‍ .സി പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചനിലയില്‍

0 comments Posted by Unknown at 9:29 pm
നടുവില്‍ : എസ് .എസ് .എല്‍ .സി  പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിനിടയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചനിലയില്‍. ടെക്നിക്കല്‍ സ്കൂളിന് സമീപം പരേതനായ കോട്ടമാലി മണിയുടെ മകള്‍ അഞ്ജലി (15) യെയാണ്‌ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടത് .നടുവില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് .ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത് .
Read More »

Saturday, 9 March 2013

അനാഥാലയത്തിലാക്കിയ വയോധികന്‍ മരിച്ചു

0 comments Posted by Unknown at 8:06 pm
നടുവില്‍: നാലുദിവസം തുടര്‍ച്ചയായി ആഹാരം കഴിക്കാതെ കഴിയേണ്ടിവന്ന വയോധികന്‍ അനാഥാലയത്തില്‍ മരിച്ചു. നടുവില്‍ പഞ്ചായത്ത് വക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നമ്പൂരിക്കുന്നേല്‍ കുമാരന്‍(80)ആണ് ചെമ്പേരിയിലെ കരുണാലയത്തില്‍ വെള്ളിയാഴ്ച മരിച്ചത്. അവശനിലയില്‍ കണ്ടതിനെത്തുടര്‍ന്ന് കുടിയാന്മല പോലീസിലെ ഹെല്‍പ് ഡസ്‌കും നടുവിലിലെ സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വ്യാഴാഴ്ച സന്ധ്യയ്ക്കാണ് കുമാരനെ അനാഥാലയത്തില്‍ എത്തിച്ചത്.

ചെറുപ്രായത്തില്‍ നടുവിലിലെത്തിയതാണ് കുമാരന്‍. അടുത്തബന്ധുക്കളൊന്നും ഉണ്ടായിരുന്നില്ല. പെട്ടിക്കട നടത്തിയും കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുമാണ് ജീവിച്ചിരുന്നത്.

ഇതുസംബന്ധിച്ച വാര്‍ത്ത 'മാതൃഭൂമി'യില്‍ കണ്ടതിനെത്തുടര്‍ന്ന് കുമാരന്റെ രണ്ടു മക്കള്‍ അനാഥാലയത്തിലെത്തി. 18വര്‍ഷംമുമ്പ് അച്ഛനെ കൂട്ടാന്‍ തങ്ങള്‍ വന്നിരുന്നുവെന്നും അദ്ദേഹം വരാന്‍ കൂട്ടാക്കിയില്ലെന്നുമാണ് ഇവര്‍ പറയുന്നത്. മൃതദേഹം നടുവിലില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം പയ്യാവൂരിലേക്ക് കൊണ്ടുപോയി.
Read More »

Monday, 4 March 2013

ആനിത്തോട്ടത്തില്‍ ബൈജു (ഐജു 38)അന്തരിച്ചു

0 comments Posted by Unknown at 8:54 pm
നടുവില്‍: വിളക്കണ്ണൂര്‍ ആനക്കാട്ടെ ആനിത്തോട്ടത്തില്‍ ബൈജു (ഐജു 38)അന്തരിച്ചു .ഭാര്യ : മിസി , പിതാവ് ജോസഫ്‌ , മാതാവ് സെലിന്‍. മക്കള്‍: അലീന ,ഐശ്വര്യ .സഹോദരി : സിന്ധു (ആശാന്‍കവല).
Read More »

പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു.

0 comments Posted by Unknown at 8:30 pm
നടുവില്‍: പള്ളിത്തട്ടിലെ തോമസ് തച്ചേട്ട് (79) അന്തരിച്ചു. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: അമ്മിണി, കുഞ്ഞുമോള്‍, വിനു, ജോണ്‍സണ്‍, മോളി. മരുമക്കള്‍: ബാബു തോണക്കര, ബാബു പൊന്നന്താനം, മോളിക്കുട്ടി തച്ചേട്ട്, ലിസമ്മ തച്ചേട്ട്, ടോമി അറയ്ക്കല്‍. ശവസംസ്‌കാരരം തിങ്കളാഴ്ച രാവിലെ 9.30ന് ചെമ്പന്തൊട്ടി സെന്റ്‌ജോര്‍ജ് പള്ളി സെമിത്തേരിയില്‍.
Read More »

Friday, 1 March 2013

നടുവില്‍: ഹൈസ്‌കൂളിനടുത്ത് കുട്ടിപ്പള്ളീരകത്ത് ആയിഷ (72) അന്തരിച്ചു.

0 comments Posted by Unknown at 8:45 pm
നടുവില്‍: ഹൈസ്‌കൂളിനടുത്ത് കുട്ടിപ്പള്ളീരകത്ത് ആയിഷ (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബ്ദുള്ള. മക്കള്‍: അബ്ദുള്‍ഹമീദ് (വ്യാപാരി നടുവില്‍), അഷ്‌റഫ് (ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍), സുബൈര്‍ (കെ.എസ്.ആര്‍.ടി.സി., കണ്ണൂര്‍), മുസ്തഫ (സര്‍സയ്യിദ് കോളേജ്, തളിപ്പറമ്പ്). മരുമക്കള്‍: ആയിഷ, റഷീദ, റസിയ, അയിഷാബി. സഹോദരങ്ങള്‍: അബൂബക്കര്‍, ഹുസൈന്‍, മുഹമ്മദ്, ഹംസ, ഫാത്തിമ, നബീസ, സാറ, പരേതരായ ഇബ്രാഹിം, അബ്ദു . ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8ന് നടുവില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Read More »

Thursday, 21 February 2013

ഉത്തൂരിലെ മക്കൊല്ലില്‍ ദിനേശന്‍(58)അന്തരിച്ചു

0 comments Posted by Unknown at 8:43 pm
നടുവില്‍: ഉത്തൂരിലെ മക്കൊല്ലില്‍ ദിനേശന്‍(58)അന്തരിച്ചു.ഭാര്യ: ഓമന . മക്കള്‍: സന്തോഷ്‌ ,ഷജന ,ഷനില്‍.
Read More »

Monday, 11 February 2013

കോട്ടമലയിലെ മോഹനന്‍ മുതിരമല (55)അന്തരിച്ചു

0 comments Posted by Unknown at 9:16 pm
നടുവില്‍: കോട്ടമലയിലെ മോഹനന്‍ മുതിരമല (55)അന്തരിച്ചു . പരേതനായ ഗോപാലന്‍റെയും കമലാക്ഷിയുടെയും മകനാണ് . ഭാര്യ രാധ . മക്കള്‍: ഷീബ ,ഷിബു,ഷിന്റോ . മരുമക്കള്‍: ഷിബു(ഏറ്റുപാറ), ധന്യ ഷിബു. സഹോദരങ്ങള്‍: സരോജിനി ,പങ്കജാക്ഷി ,ശശി ,ബാബു ,ഷാജി . ശവസംസ്കാരം ചൊവ്വാഴ്ച ഒരുമണിക്ക് എസ് .എന്‍ .ഡി .പി  ശ്മശാനത്തില്‍ .
Read More »

Thursday, 7 February 2013

ബൈക്കപകടത്തില്‍ നടുവില്‍ പുലിക്കുരുമ്പ സ്വദേശിയായ യുവാവ് മരിച്ചു

0 comments Posted by Shaji.essenn at 9:02 pm
നടുവില്‍ : പേരാവൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ നടുവില്‍ പുലിക്കുരുമ്പ സ്വദേശിയായ യുവാവ് മരിച്ചു . പുലിക്കുരുമ്പ കൊട്ടയംതട്ടിലെ വടക്കേക്കര അനൂപ്‌ ജോസഫ്‌ (22) ആണ് മരിച്ചത് .
Read More »

Tuesday, 5 February 2013

തുണ്ടിപ്പറമ്പില്‍ വാസു (78) അന്തരിച്ചു

0 comments Posted by Unknown at 8:48 pm
നടുവില്‍ : ഉത്തൂര്‍ പലേരി തട്ടിലെ തുണ്ടിപ്പറമ്പില്‍ വാസു (78) അന്തരിച്ചു . ഭാര്യ : പരേതയായ കുഞ്ഞമ്മ . മക്കള്‍ : ഗോപാലകൃഷ്ണന്‍ ,വിജയമ്മ ,കൌസല്ല്യ ,വത്സല .മരുമക്കള്‍ : തങ്കമ്മ ,രാഘവന്‍ (പോസ്റ്റുമാന്‍ നടുവില്‍ പോസ്റ്റ്‌ ഓഫീസ് ) സഞ്ചയനം വെള്ളിയാഴ്ച രാവിലെ .
Read More »

Saturday, 26 January 2013

ഇല്ലിച്ചുവട്ടില്‍ കുഞ്ഞൂഞ്ഞ് (പത്രോസ് ) 79 അന്തരിച്ചു .

0 comments Posted by Unknown at 11:04 am
മണ്ടളം : മാമ്പള്ളത്തെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇല്ലിച്ചുവട്ടില്‍ കുഞ്ഞൂഞ്ഞ് (പത്രോസ് ) 79 അന്തരിച്ചു . ഭാര്യ : ദാക്ഷായണി (കുമര്‍ത്തനാല്‍ കുടുംബാംഗം ,തൊടുപുഴ ).മക്കള്‍ : ജോസ് ,സൈമണ്‍ ,മേരി ,ഷിബു ,ഷിജി ,നിബു . മരുമക്കള്‍ : രമണി ,പുഷ്പ ,ബെന്നി ,സജിത ,ഷീബ ,റജീന . സഹോദരങ്ങള്‍ : സുമതി ആര്യക്കൊമ്പില്‍ ,പരേതരായ കുഞ്ഞപ്പന്‍ ,കുഞ്ഞിപ്പെണ്ണ്. ശവസംസ്കാരം ശനിയാഴ്ച മൂന്നുമണിക്ക് വീട്ടുവളപ്പില്‍ .
Read More »

Wednesday, 23 January 2013

പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ ലക്ഷ്മിയമ്മ (86) അന്തരിച്ചു.

0 comments Posted by Unknown at 9:51 am
നടുവില്‍: പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ ലക്ഷ്മിയമ്മ (86) അന്തരിച്ചു. പരേതനായ മഞ്ഞേരി ഒതയോത്ത് വീട്ടില്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യയാണ്. മക്കള്‍: നളിനി, രാഘവന്‍ നമ്പ്യാര്‍ (അധ്യാപകന്‍, പുത്തിലോട്ട് യു.പി. സ്‌കൂള്‍), കരുണാകരന്‍ നമ്പ്യാര്‍, പുഷ്പവല്ലി. മരുമക്കള്‍: കെ.കെ.അശോകന്‍ നമ്പ്യാര്‍ (റിട്ട.ആര്‍മി, തിമിരി, എളയാട്), ഉഷ (കൃഷിഭവന്‍, ചോയ്യംകോട്), പരേതനായ പി.വി.നാരായണന്‍ നമ്പ്യാര്‍ (കൂവോട്). സഹോദരങ്ങള്‍: പരേതരായ ശ്രീദേവിയമ്മ, ദേവകിയമ്മ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
Read More »

Friday, 11 January 2013

ഗോപാലന്‍ പാലയ്ക്കല്‍ (85) അന്തരിച്ചു.

0 comments Posted by Unknown at 9:34 am
നടുവില്‍: ഗോപാലന്‍ പാലയ്ക്കല്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ രുദ്രാണി. മക്കള്‍: ബാബു, ലീല, ഓമന, സിംല, ജലജ, സുജാത. പരേതരായ രാജപ്പന്‍, വിജയന്‍. മരുമക്കള്‍: ശാന്ത, ലളിത, പങ്കജവല്ലി, വിജയന്‍, സദാനന്ദന്‍, രാജു, വിനോയ്. ശവസംസ്‌കാരം വെള്ളിയാഴ്ച 10 മണിക്ക് സമുദായ ശ്മശാനത്തില്‍.
Read More »

Saturday, 29 December 2012

പുലിക്കുരമ്പ നരിയന്മാവിലെ കണ്ണോത്ത്കണ്ണന്‍നായര്‍ (70) അന്തരിച്ചു.

0 comments Posted by Unknown at 11:18 am
നടുവില്‍ പുലിക്കുരമ്പ നരിയന്മാവിലെ കണ്ണോത്ത്കണ്ണന്‍നായര്‍ (70) അന്തരിച്ചു. ഭാര്യ: ശാന്ത. മകള്‍: ശോഭ. മരുമകന്‍: ബിനു
Read More »

Monday, 24 December 2012

മുക്കോത്ത് പുതിയ പുരയില്‍ ഇബ്രാഹിം (32) അന്തരിച്ചു

0 comments Posted by Shaji.essenn at 9:55 pm
നടുവില്‍ : ഹൈസ്കൂളിനടുത്ത് മുക്കോത്ത് പുതിയ പുരയില്‍ ഇബ്രാഹിം (32) അന്തരിച്ചു .പരേതനായ മമ്മു , സാറ ദമ്പതികളുടെ മകനാണ് . ഭാര്യ : സൈനബ . മകള്‍ : ഇഷാന .സഹോദരങ്ങള്‍ : അസീസ്‌ (സൗദി ),അഷറഫ് (ചുഴലി )അബ്ദുള്ള (റിയാദ്), വഹീദ,നസീമ ,ഫാത്തിമ ,ശിഹാബ് (ഷാര്‍ജ ),ഹുസൈന്‍ (ഖത്തീബ് വട്ടക്കൂല്‍ ജുമാമസ്ജിദ് )മജീദ്‌ ,ഇസ്മയില്‍ .നടുവില്‍ തഹ്സിനുല്‍ ഇസ്ലാം മദ്രസയില്‍ ചൊവ്വാഴ്ച രാവിലെ ആറുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും .ഖബറടക്കം എട്ടുമണിക്ക് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .
Read More »

Thursday, 13 December 2012

പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (80) അന്തരിച്ചു .

0 comments Posted by Unknown at 8:54 pm
നടുവില്‍ : നടുവില്‍ പടിഞ്ഞാറ് പാപ്പിനിശ്ശേരി പുത്തന്‍ വീട്ടില്‍ ജനാര്‍ദ്ദനന്‍ നമ്പ്യാര്‍ (80) അന്തരിച്ചു . ഭാര്യ : ടി .വി .ലക്ഷ്മിക്കുട്ടി അമ്മ .മക്കള്‍ :ഗംഗാധരന്‍ ,രമേശന്‍ ,അനിത (ബംഗ്ലൂര്‍ )മരുമക്കള്‍ : രാധ ,രജനി (കീഴാറ്റൂര്‍ )മനോഹരന്‍(ബാംഗ്ലൂര്‍) സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നമ്പ്യാര്‍ ,നാരായണന്‍ നമ്പ്യാര്‍ ,പ്രഭാകരന്‍ നമ്പ്യാര്‍ (സെക്രട്ടറി ,നടുവില്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ) കല്യാണി അമ്മ ,രാജവല്ലി അമ്മ ,ചന്ദ്രവതി അമ്മ ,പരേതയായ യശോദ അമ്മ .സഞ്ചയനം ഞായറാഴ്ച എട്ടുമണിക്ക് .
Read More »

Friday, 7 December 2012

പള്ളിത്തട്ടിലെ ബാബു (സ്കറിയ) ആനിവേലില്‍(45) അന്തരിച്ചു

0 comments Posted by Unknown at 8:43 pm
നടുവില്‍ : പള്ളിത്തട്ടിലെ ബാബു (സ്കറിയ) ആനിവേലില്‍(45) അന്തരിച്ചു .നടുവില്‍ സെന്‍റെ മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ ഡ്രൈവറാണ് . ദീര്‍ഘകാലം ചട്ടഞ്ചാല്‍ ചാച്ചാ നഴ്സറി സ്കൂളിലും ജോലി ചെയ്തിരുന്നു .ഭാര്യ :ലൂസി ഈയം പറമ്പില്‍ . മക്കള്‍ : ലിജി ,പരേതയായ ലിബി . സഹോദരങ്ങള്‍ : മേരി ,അന്നമ്മ ,അപ്പച്ചന്‍ ,സിസ്റ്റര്‍ ലീലാമ്മ ,പരേതയായ റോസമ്മ . ശവസംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ചെമ്പന്തൊട്ടി സെന്‍റെ ജോര്‍ജ് ദേവാലയ സെമിത്തേരിയില്‍ .
Read More »

Saturday, 24 November 2012

പള്ളിത്തട്ടിലെ ജോര്‍ജ് കൊച്ചുവടവന (അബ്രഹാം (93) അന്തരിച്ചു

0 comments Posted by Shaji.essenn at 11:43 am
നടുവില്‍ : പള്ളിത്തട്ടിലെ ജോര്‍ജ് കൊച്ചുവടവന (അബ്രഹാം (93) അന്തരിച്ചു . ഭാര്യ : പരേതയായ ഏലിയാമ്മ . മക്കള്‍ : ജോണി ,ജോസ് ,രാജു ,റെജി ,ഏലിയാമ്മ ,റോസമ്മ ,ജെസ്സി ,പരേതനായ അച്ഛന്‍കുഞ്ഞ് . മരുമക്കള്‍ : തങ്കമ്മ ,ത്രേസ്യാമ്മ ,സൂസ്സമ്മ ,ഷൈനി ,ജോയി അമ്പാട്ട് ,ജോണി അഞ്ചുകണ്ടത്തില്‍ ,സിബി മാമ്പുഴക്കല്‍. സംസ്കാരം ശനിയാഴ്ച പതിനൊന്ന് മണിക്ക് നടുവില്‍ സെന്‍റെ ജോസഫ് മലങ്കര പള്ളി സെമിത്തേരിയില്‍ .
Read More »

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.