നടുവില്‍ : നടുവില്‍ പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പേരിനുമാത്രമായി . അര മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള വെള്ളം പോലും പൈപ്പ് വഴി ലഭിക്കുന്നില്ല ,സര്‍ക്കാര്‍ ആസ്പത്രിക്കും താവൂന്ന് കവലക്കും ഇടയില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത് , കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പടിഞ്ഞാറേ കവല ,നടുവില്‍ ടൌണ്‍ ,എന്നിവിടങ്ങളിലെ ജനങ്ങള്‍ ഇതുമൂലം ബുദ്ധിമുട്ടിലായി. മൂന്നു മണിക്കൂര്‍ നേരം ടാങ്ക് പൂട്ടിയിട്ടു പമ്പ് ചെയ്താലേ നാമമാത്രമായി കുടിവെള്ളം കിട്ടു ,വൈരാണിയിലെ ജലസ്രോതസായ കിണറില്‍ രണ്ടു
മീറ്റര്‍ ഉയരത്തില്‍ ഇപ്പോഴും വെള്ളമുണ്ട് എന്നാല്‍ ഫുട്ട് വാല്‍വ് വെളിയിലായതിനാല്‍ വെള്ളം കയറാത്ത സ്ഥിതിയാണ് ,രണ്ടു മോട്ടോറുകളും കിണറില്‍ താഴ്ത്തിയിട്ടുള്ളതാണ്,5 മീറ്റര്‍ പൈപ്പ് വാങ്ങിയിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്നമായിട്ടുകൂടി അധികൃതര്‍ നിഷേധ നിലപാട് എടുക്കുന്നതായാണ് പരാതി .
നൂറോളം ഗാര്‍ഹിക കണക്ഷനുകളും പതിനഞ്ചോളം പൊതുവിതരണ പൈപുകളും നടുവിലുണ്ട് ,ഒരു മാസത്തിനിടയില്‍ 20 ഗാര്‍ഹിക കണക്ഷനുകള്‍കൂടി നല്‍കിയിരിക്കുകയാണ് , പുതുതായി കണക്ഷനുകള്‍ നല്‍കുമ്പോഴും നിലവിലുള്ള ശോച്യാവസ്ഥ പരിഗണിക്കാന്‍ നടപടികള്‍ ഉണ്ടാവുന്നില്ല , ശക്തികൂടിയ മോട്ടോറുകള്‍ സ്ഥാപിക്കുകയും ഫുട്ട് വാല്‍വ് താഴ്ത്തിയിടുകയും ചെയ്‌താല്‍ കുടിവെള്ള വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ഉപഭോക്താക്കള്‍ പറയുന്നു ,രണ്ടു മാസം മുന്‍പ് നടുവില്‍ ഹൈസ്കൂള്‍ പരിസരത്ത് പൊട്ടിയ പൈപ്പ് മാറ്റിയിടാതതിനാല്‍ വെള്ളം പാഴാവുന്നതും പരിഹരിച്ചിട്ടില്ല .
Mohanan Alora, Naduvil
Tags:
Naduvilnews

0 comments: