 |
പഴയ പാലം |
കുടിയാന്മല : വലിയ അരീക്കമല റോഡില്‍ നിര്‍മ്മിക്കുന്ന കല്ലെപ്പാലത്തിന്‍റെ ശിലാസ്ഥാപനം ഫെബ്രുവരി രണ്ടാം തീയതി നടക്കും ,പൊതുമരാമത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ഗ്രാമ വികസന മന്ത്രി കെ സി ജോസഫ് അദ്ധ്യക്ഷനാകും,വര്‍ഷങ്ങള്‍ പഴക്കമുള്ള പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് പുതിയത് പണിയുന്നത് , പാലം വരുന്നതോടുകൂടി അരീക്കമല മിടിലാക്കയം ചോലപ്പോനം പ്രദേശത്തെ 350 ലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും , കെ ആര്‍ ബാലചന്ദ്രന്‍ ചെയര്‍മാന്‍ ,ബാബു എളംബാശേരി ,കണ്‍ വീനറുമായി സംഘാടക സമിതി രൂപികരിച്ചു .
Tags:
Naduvilnews
Naduvilnews
0 comments: