കര്‍ശനമായ ഐഡന്റിറ്റി നയങ്ങളുമായി
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആരംഭിച്ച ഗൂഗിള്‍+ തിരുത്തലുകള്‍ വരുത്തി.
സാധാരണ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഉപയോക്താക്കള്‍
ഉപയോഗിച്ചിരുന്ന ചെല്ലപ്പേരുകളും ഇരട്ടപ്പേരുകളും മറ്റും ഗൂഗിള്‍+ ല്‍
ഉപയോഗിക്കരുതെന്നായിരുന്നു കമ്പനി പുറപ്പെടുവിച്ചിരുന്ന ഒരു നിര്‍ദ്ദേശം.
ഇത് കര്‍ശനമായി പാലിക്കാത്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ പോലും
മുതിരുകയുമുണ്ടായിരുന്നു. യഥാര്‍ത്ഥപേരുകള്‍ മാത്രമേ ഇതില്‍ ഉപയോഗിക്കാവൂ
എന്ന ഗൂഗിളിന്റെ ശാഠ്യത്തില്‍ പ്രതിഷേധിച്ച് കുറച്ചാളുകളെങ്കിലും അപ്പോള്‍
സൈറ്റ് ആക്‌സസ് ചെയ്യാതിരുന്നിട്ടുമുണ്ടാകാം. എന്നിരുന്നാലും ഒരു സാധാരണ
ഉപയോക്താവിന് ഗൂഗിള്‍+ലെ തന്റെ സുഹൃത്തിനെ യഥാര്‍ത്ഥ പേര് ഉപയോഗിച്ച്
എളുപ്പം കണ്ടെത്താന്‍ സാധിച്ചിരുന്നു എന്ന ഗുണമുണ്ടായിരുന്നു അതിന്.
എന്തായാലും ഇനി മുതല്‍ ആര്‍ക്കും എന്ത് പേരിലും ഗൂഗിള്‍+ ഉപയോഗിക്കാനുള്ള
അവസരം ലഭിക്കുകയാണ്. അതിന്റെ ഭാഗമായാണ് കമ്പനി പുതിയ ഐഡന്റിറ്റി നയം
അവതരിപ്പിച്ചത്.
വരുന്ന ആഴ്ചകളിലായി ഉപയോക്താക്കള്‍ക്ക് എല്ലാപേരുകളും ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിള്‍ അതിന്റെ ഔദ്യോഗിക ബ്ലോഗിലാണ് ഇക്കാര്യം അറിയിച്ചത്. പുതുതായി സൈന്‍ അപ് ചെയ്ത് കയറുന്നവര്‍ക്ക് മാത്രമല്ല, ഇത്തരം പേരുകള്‍ ഉപയോഗിക്കാന്‍ സാധിക്കുക. നിലവിലെ ഉപയോക്താക്കല്‍ക്ക് അവര്‍ നല്‍കിയ പേരുകള്‍ മാറ്റാനും അവസരം ഉണ്ട്. അതിനായി ചെയ്യേണ്ടത് ഈ വിധമാണ്: ഗൂഗിള്‍+ പ്രൊഫൈലില്‍ പോകുക, എഡിറ്റ് പ്രൊഫൈല്‍ ക്ലിക് ചെയ്യുക, പേര് സെലക്റ്റ് ചെയ്ത് 'മോര്‍ ഓപ്ഷന്‍സി'ല്‍ ക്ലിക് ചെയ്യുക.
Tags:
Technology

0 comments: