ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍
നിര്‍മ്മാതാക്കളായ മക്അഫിയുടെ ഒരു സോഫ്റ്റ്‌വെയര്‍ ഉത്പന്നത്തില്‍
വൈറസ്/ബഗ് കടന്നുകൂടിയതായി കമ്പനി അറിയിച്ചു. ഇത് ഉപഭോക്താക്കളുടെ പിസികളെ
ആക്രമിക്കാന്‍ കഴിയുന്നതാണെന്നും കമ്പനി അറിയിക്കുന്നു. ഇതിന്റെ
ആക്രമണത്തിന് വിധേയമാകുന്ന പിസികളെ ഹാക്കര്‍മാര്‍ സ്പാം വിതരണത്തിനായി
ഉപയോഗിക്കാന്‍ സാധ്യതയുള്ളതായും മക്അഫി അറിയിച്ചു.
ഇന്റലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മക്അഫി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഉപഭോക്താക്കളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മക്അഫിയുടെ വെബ്‌സൈറ്റ് മുഖേനയാണ് കമ്പനി സന്ദേശം പ്രചരിപ്പിച്ചത്. മക്അഫീ സാസ് ടോട്ടല്‍ പ്രൊട്ടക്ഷന്‍ സോഫ്റ്റ്‌വെയറിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
അതേ സമയം ഈ വൈറസ് ആക്രമണത്തിന് വിധേയമായ പിസികളെ സ്പാം സര്‍വ്വറുകളുമായി ബന്ധപ്പെടുത്താനും സ്പാം വിതരണത്തിന് ഉപയോഗപ്പെടുത്താനും ഹാക്കര്‍മാര്‍ക്ക് സാധിക്കുമെങ്കിലും ഇതിലെ ഡാറ്റകള്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നാണ് കമ്പനി വക്താവ് ഇയാന്‍ ബെയ്ന്‍ അറിയിച്ചത്. എന്തായാലും പ്രശ്‌നം പ്രശ്‌നം ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നാണ് ബെയ്ന്‍ ഉറപ്പുനല്‍കുന്നത്
Tags:
Technology

0 comments: