Latest News :

Wednesday, 19 December 2012

ജിമെയിലില്‍ ഇനി 10 ജിബി അറ്റാച്ച്‌മെന്റും

0 comments Posted by Shaji.essenn at 10:11 am
ഡിജിറ്റല്‍ ഉള്ളടക്കം പങ്കിടുന്ന കാര്യത്തില്‍ പുതിയൊരു യുഗം ഗൂഗിള്‍ ഉത്ഘാടനം ചെയ്യുന്നു. ജിമെയിലില്‍ 10 ജിബി വരെയുള്ള അറ്റാച്ച്‌മെന്റ് സാധ്യമാക്കുന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇതുവരെ 25 എംബി വലിപ്പമുള്ള അറ്റാച്ച്‌മെന്റുകളേ ജിമെയിലില്‍ സാധ്യമായിരുന്നുള്ളു. 


കഴിഞ്ഞ ഏപ്രിലില്‍ അവതരിപ്പിച്ച ക്ലൗഡ് സര്‍വീസായ 'ഗൂഗിള്‍ ഡ്രൈവി'ന്റെ പിന്തുണയോടെയാണ്, ജിമെയില്‍ കൂടുതല്‍ കരുത്തുകാട്ടാന്‍ തുടങ്ങുന്നത്. ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ളതില്‍ നിന്ന് 10 ജിബി ഫയല്‍ വരെ ജിമെയിലില്‍ അറ്റാച്ച് ചെയ്യാന്‍ ഇനി സാധിക്കുമെന്ന്, ജിമെയില്‍ ബ്ലോഗ് പറയുന്നു. 


എന്നാല്‍, ജിമെയിലിന്റെ പുതിയ 'ഈമെയില്‍ കമ്പോസ് എക്‌സ്പീരിയന്‍സ്'പ്രവര്‍ത്തനക്ഷമമാക്കിയാലേ 10 ജിബി അറ്റാച്ച്‌മെന്റ് സാധ്യമാകൂ. യഥാര്‍ഥത്തില്‍ ഇങ്ങനെ അറ്റാച്ച് ചെയ്യുമ്പോള്‍, ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുള്ള ഫയലിന്റെ ലിങ്കാണ് നിങ്ങള്‍ അയയ്ക്കുന്നയാള്‍ക്ക് കിട്ടുക. ഡ്രൈവിലെ ഫയലില്‍ ഭാവിയില്‍ നിങ്ങള്‍ വരുത്തുന്ന മാറ്റവും, അയച്ചുകിട്ടുന്നയാളുടെ പക്കലുള്ള ലിങ്കില്‍ പ്രതിഫലിക്കും.


നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഫയല്‍ ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റിയാലേ ഇത്തരത്തില്‍ അറ്റാച്ച് ചെയ്യാന്‍ കഴിയൂ എന്നതാണ് ഇതിലുള്ള ഒരു പ്രശ്‌നം. മറ്റൊരു സംഗതി, വേഗംകുറഞ്ഞ ബ്രോഡ്ബാന്‍ഡില്‍ ഈ അറ്റാച്ച്‌മെന്റ് സൗകര്യം കിട്ടിയിട്ട് എന്തുകാര്യം എന്നതാണ്. ഇന്റര്‍നെറ്റിന് സ്പീഡില്ലെങ്കില്‍ ഇത് പ്രയോജനം ചെയ്യില്ല.
Read More »

Thursday, 22 November 2012

2012 ല്‍ ആധുനികമായ മൊബൈല്‍ ഫോണുകള്‍ സാംസങ് പുറത്തിറക്കുന്നു

0 comments Posted by Shaji.essenn at 6:48 pm

2012 ല്‍ ആദ്യം സാംസങ് മൊബൈല്‍ ആധുനികമായ ഫോണുകള്‍ പുറത്തിറക്കുകയാണ്. മടക്കുവാന്‍ (Flexible)സാധിക്കുന്ന വളരെ കനം കുറഞ്ഞ, ഭാരം കുറഞ്ഞ ഫോണാണ് സാംസങ്പുറത്തിറക്കുന്നത്. AMOLED ഡിസ്പ്ലേയും  4.5 ഇഞ്ച് വലിപ്പമുള്ള സ്ക്രീനും 0.3 മില്ലീ മീറ്റര്‍ കനവുമുള്ള ഫോണ്‍ 2012 ആദ്യം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More »

Friday, 9 November 2012

വിന്‍ഡോസ് 8 - അറിയേണ്ടതെല്ലാം...

0 comments Posted by Shaji.essenn at 12:30 pm
മൈക്രോസോഫ്റ്റ് തങ്ങളുടെ പടക്കുതിരയായ വിന്‍ഡോസ് 8വിപണിയിലെത്തിച്ചത് 2012 ഒക്ടോബര്‍ 26 നാണ്. വെറും മൂന്നു ദിവസത്തിനകം അപ്‌ഗ്രേഡ് ഓഫര്‍ ഉപയോഗപ്പെടുത്തി 40 ലക്ഷം പേര്‍ വിന്‍ഡോസ് 8 ലേയ്ക്ക് മാറിയെന്ന്മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു.

2009 ല്‍ വിന്‍ഡോസ് 7 പുറത്തിറക്കിയതിന് മുമ്പുതന്നെ വിന്‍ഡോസ് 8 ന്റെ
 അണിയറപ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റ് തുടങ്ങിയിരുന്നു. കെട്ടിലുംമട്ടിലും
 കാര്യമായ മാറ്റങ്ങള്‍ വരുത്തിയ, ഇതുവരെ കണ്ടുപരിചയമില്ലാത്ത പുത്തന്‍
 മുഖവുമായാണ് വിന്‍ഡോസിന്റെ 8 ന്റെ വരവ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ക്കൂടി
 ഉപയോഗിക്കാന്‍ പാകത്തില്‍ കാതലായ മാറ്റങ്ങളാണ് ഈ പതിപ്പില്‍
 വരുത്തിയിരിക്കുന്നത്. ടാബ്‌ലറ്റ് ഉപയോഗത്തിനായി വരുത്തിയ മാറ്റങ്ങള്‍
 ഡസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്കുകൂടി ഗുണകരമായി എന്നതാണ് വിന്‍ഡോസ്8 ന്റെ
 പറയത്തക്ക മേന്മ. ഇതില്‍ പ്രധാനം മെമ്മറി/സി പി യു ഉപഭോഗം തന്നെ.
 മുന്‍പതിപ്പായ വിന്‍ഡോസ് 7 നെ അപേക്ഷിച്ച് വിന്‍ഡോസ് 8 ന് മെമ്മറിയും
 കമ്പ്യൂട്ടര്‍ റിസോഴ്‌സസുകളും കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. ഇത്
 വിന്‍ഡോസ് 8കമ്പ്യൂട്ടറുകളെ കൂടുതല്‍ ഊര്‍ജക്ഷമമാക്കുന്നു.

വ്യത്യസ്തമായ വിന്‍ഡോസ് പതിപ്പെന്ന നിലയ്ക്ക് വിന്‍ഡോസ് 8ന്റെ സവിശേഷതകളെയും
 ഉള്ളുകള്ളികളെയും കുറിച്ച് അല്‍പ്പം വിശദമായി-


 **വിന്‍ഡോസ് **8** പതിപ്പുകള്‍***


വ്യത്യസ്ത ഉപയോക്താക്കളെ ലക്ഷ്യമാക്കി നാലു പതിപ്പുകളുണ്ട് വിന്‍ഡോസ് 8 ന്
 *
 1. **വിന്‍ഡോസ് **8* - ഇതാണ് വിന്‍ഡോസ് 8 ന്റെ അടിസ്ഥാന പതിപ്പ്. സാധാരണ
 വീട്ടുപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ്. വിന്‍ഡോസ് 7 ഹോം ബേസിക്
 പതിപ്പിനെ പോലെ.
 *
 2. **വിന്‍ഡോസ് **8** പ്രൊ** *- കൂടുതല്‍ ഫീച്ചറുകളുമായി പരിചയസമ്പന്നരായ
 ഉപയോക്താക്കളെ ലക്ഷ്യമാക്കുന്നു ഇത്. വിന്‍ഡോസ് 7 പ്രൊഫഷണല്‍/അള്‍ട്ടിമേറ്റ്
 പതിപ്പുകളുടെ പകരക്കാരന്‍.
 *
 3. **വിന്‍ഡോസ് **8** എന്റര്‍പ്രൈസ്** *- ഇത് വിന്‍ഡോസ് 8ന്റെ ബിസിനസ്
 ആവശ്യങ്ങള്‍ക്കുതകുന്ന പതിപ്പാണ്. വിന്‍ഡോസ്8 എന്റര്‍െ്രെപസ് എഡിഷനില്‍ മാത്രം
 ലഭ്യമായ എടുത്തു പറയേണ്ട ഫീച്ചര്‍ ആണ് 'വിന്‍ഡോസ് ടു ഗോ'. വിന്‍ഡോസിനെ എല്ലാ
 വ്യക്തിപരമായ ഫയലുകളോടെയും ക്രമീകരണങ്ങളോടെയും ഒരു യു. എസ്. ബി. ഡ്രൈവിലോ
 എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലോ ശേഖരിച്ച് മറ്റു വിന്‍ഡോസ് 8
 കമ്പ്യൂട്ടറുകളില്‍
 ഉപയോഗിക്കാന്‍ സാധിക്കും.
 *
 4. **വിന്‍ഡോസ് ആര്‍ ടി** *- വിന്‍ഡോസ് ആര്‍ ടി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമായി
 വാങ്ങുവാനോ ഡൗണ്‍ലോഡ് ചെയ്യാനോ കഴിയില്ല. ഇപ്പോള്‍ എ ആര്‍ എം പ്രോസസര്‍
 അടിസ്ഥാനമാക്കിയുള്ള വിന്‍ഡോസ് ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ ഫാക്ടറി
 ഇന്‍സ്റ്റോള്‍ഡ് ആയാണ് വിന്‍ഡോസ് ആര്‍ ടി പുറത്തിറക്കിയിരിക്കുന്നത്.
 വിന്‍ഡോസ് ആര്‍ ടിയില്‍ സാധാരണ വിന്‍ഡോസ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല.
 ഇതിനായി വിന്‍ഡോസ് മെട്രോ അപ്ലിക്കേഷനുകള്‍ തന്നെ ഉപയോഗിക്കണം.

*
 **വിന്‍ഡോസ് **8** ഉപയോഗിക്കാന്‍ കമ്പ്യൂട്ടറിനു വേണ്ട കുറഞ്ഞ യോഗ്യതകള്‍***


വിന്‍ഡോസ് 8 ഉപയോഗിക്കണമെങ്കില്‍ ചുരുങ്ങിയത് ഇനി പറയുന്ന യോഗ്യതകളുള്ള
 ഡസ്‌ക്ടോപ്/ലാപ്‌ടോപ് കമ്പ്യൂട്ടര്‍ അവശ്യമാണ്.

1 ജിബി റാം (32 ബിറ്റിന്), 2 ജിബി (64 ബിറ്റിന്)

1 ഗിഗാ ഹെട്‌സ് പ്രോസസര്‍

വിന്‍ഡോസ് സ്‌റ്റോര്‍ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ ചുരുങ്ങിയത് 1024 x
 768 സ്‌ക്രീന്‍ റിസല്യൂഷന്‍ അവശ്യം

32 ബിറ്റ് പതിപ്പിന് 16 ജിബിയും, 64 ബിറ്റിന് 20 ജിബിയും ഹാര്‍ഡ് ഡിസ്‌ക്
 സ്‌പേസ് വേണം

ടച്ച് ഇന്റര്‍ഫേസ് ഫീച്ചറുകളും അപ്ലിക്കേഷനുകളും പ്രവര്‍ത്തിക്കണമെങ്കില്‍
 ടച്ച്‌സ്‌ക്രീന്‍

*
 **പഴയ വിന്‍ഡോസ് പതിപ്പുകള്‍ വിന്‍ഡോസ്**8** ലേക്ക് പുതുക്കുന്നതെങ്ങനെ**?*


വിന്‍ഡോസിന്റെ പഴയ പതിപ്പുകളായ എക്‌സ്പി (സര്‍വ്വിസ് പാക്ക് 3), വിസ്ത,
 വിന്‍ഡോസ് 7 എന്നിവയില്‍ നിന്നെല്ലാം വിന്‍ഡോസ് 8 ലേക്ക് അപ്‌ഗ്രേഡ്
 ചെയ്യാവുന്നതാണ്. വിന്‍ഡോസ് 7 ല്‍ നിന്നും വിസ്തയില്‍ നിന്നും വിന്‍ഡോസ് 8 ലേക്ക്
 മാറുമ്പോള്‍ മിക്കവാറും എല്ലാ പ്രോഗ്രാമുകളും മറ്റു ക്രമീകരണങ്ങളും യഥാസ്ഥിതി
 തുടരുന്നതാണ്. 'വിന്‍ഡോസ് 8 അപ്‌ഗ്രേഡ് അസിസ്റ്റന്റ്' എന്ന പ്രോഗ്രാം
 ഉപയോഗിച്ച് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍, ഏതെല്ലാം പ്രോഗ്രാമുകള്‍
 പ്രവര്‍ത്തിക്കില്ല,എന്തൊക്കെ ക്രമീകരണങ്ങള്‍ നിലനില്‍ക്കും എന്നെല്ലാം
 അറിയാന്‍ കഴിയും. വിസ്ത, വിന്‍ഡോസ് 7 പതിപ്പുകളില്‍നിന്ന് വിന്‍ഡോസ്8 ലേക്കുള്ള
 മാറ്റം വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ എളുപ്പം സാധ്യമാകും. എന്നാല്‍, വിന്‍ഡോസ്
 എക്‌സ്പിയില്‍ നിന്നും മാറുമ്പോള്‍ പ്രധാനപ്പെട്ട ഫയലുകളുടെ ബാക്കപ്പ്
 എടുത്തുവെയ്ക്കുന്നതാണ് അഭികാമ്യം.

1999 രൂപയാണ് വിന്‍ഡോസ് 8 പ്രൊഫഷണല്‍ ഡിജിറ്റല്‍ അപ്‌ഗ്രേഡിന്റെ വിലയായി
 ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. അപ്‌ഗ്രേഡ് ഡി വി ഡിയുടെ വില 3,499 രൂപയും.
 2012 ജൂണിനു ശേഷം വിന്‍ഡോസ് 7 കമ്പ്യൂട്ടര്‍ വാങ്ങിയവര്‍ക്ക് ഇപ്പോള്‍
 699രൂപയ്ക്ക്
 വിന്‍ഡോസ് 8 ലേക്ക് മാറാന്‍ കഴിയും ഈ ഓഫര്‍2013 ജനുവരി 31 വരെ ലഭ്യമാണ്.
 ഇതിനായി*http://www.windowsupgradeoffer.com/en-IN*<http://www.windowsupgradeoffer.com/en-IN>
  എന്ന വിന്‍ഡോസ് അപ്‌ഗ്രേഡ് സൈറ്റില്‍ പോയി അവശ്യമായ വിവരങ്ങള്‍
 നല്‍കേണ്ടതുണ്ട്. അപ്‌ഗ്രേഡിന്റേതല്ലാതെ വിന്‍ഡോസ് 8 ന്റെ യഥാര്‍ഥ വില ഇതുവരെ
 പുറത്തുവിട്ടിട്ടില്ല. എങ്കിലും പ്രൊഫഷണല്‍ പതിപ്പിന് 11,000 രൂപ വിലവരും
 എന്നാണ് കരുതുന്നത്.

* *
അപ്‌ഗ്രേഡ് അസിസ്റ്റന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്ന
 അവസരത്തില്‍ തന്നെ വിന്‍ഡോസ് 8 ന്റെ ഡി വി ഡിയോ, യുഎസ്ബി ഡ്രൈവോ
 തയ്യാറാക്കാനുള്ള അവസരവും ലഭിക്കുന്നു.


 **വിന്‍ഡോസിന്റെ വ്യാജപതിപ്പുകള്‍ ഇപ്രകാരം അപ്‌ഗ്രേഡ് ചെയ്യാനാകുമോ**?*


വിന്‍ഡോസ് 8 അപ്‌ഗ്രേഡ് നിബന്ധനകള്‍ പ്രകാരം പറ്റില്ല എന്നാണ്
 ഉത്തരമെങ്കിലും, ഇത്തവണ
 പതിവിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ വിന്‍ഡോസിന്റെ വ്യാജപതിപ്പുകളില്‍
 നിന്നുപോലും അപ്‌ഗ്രേഡ് അസിസ്റ്റന്റ് വഴി വിന്‍ഡോസ് 8 ലേയ്ക്ക് അപ്‌ഗ്രേഡ്
 ചെയ്യാനാകുന്നു. സാധാരണയായി വിന്‍ഡോസ് പുതിയ പതിപ്പുകള്‍ പുറത്തിറക്കുമ്പോള്‍
 അപ്‌ഗ്രേഡ് ചെയ്യുന്ന അവസരത്തില്‍ പഴയ പതിപ്പ് വ്യാജമാണോ എന്നു പരിശോധിക്കുകയോ
 ലൈസന്‍സ് കീ ആവശ്യപ്പെടുകയോ ചെയ്യാറുണ്ട്. പക്ഷേ, വിന്‍ഡോസ് 8 ന്റെ
 കാര്യത്തില്‍ ഇത് മൈക്രോസോഫ്റ്റിനു സംഭവിച്ച ഒരു പിഴവോ അബദ്ധമോ ആയി
 കണക്കാക്കുന്നവര്‍ കുറവാണ്. തങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനു
 കൂടുതല്‍ പ്രചാരം നല്‍കാനുള്ള തന്ത്രമായി ഇത് വിലയിരുത്തപ്പെടുന്നു.
 വ്യാജപതിപ്പുകളെക്കുറിച്ചും ഉടമകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍
 ശേഖരിച്ച് ഭാവിയില്‍ വിലപേശാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.


 **സെക്വര്‍ ബൂട്ട്***


ഇതുവരെ വിന്‍ഡോസ് സുരക്ഷ സോഫ്റ്റ്‌വേറില്‍ ഒതുങ്ങിനിന്നിരുന്നു. ഓപ്പറേറ്റിങ്
 സിസ്റ്റത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബൂട്ട് ചെയ്യുന്ന അവസരത്തില്‍
 ലഭ്യമാക്കുന്ന ബൂട്ട് ലോഡറില്‍ റൂട്ട് കിറ്റുകള്‍ പോലെയുള്ള ദുഷ്ട
 പ്രോഗ്രാമുകള്‍ക്ക് മാറ്റം വരുത്താനാകുന്നു. ഇത് ഓപ്പറേറ്റിങ് സിസ്റ്റം
 തിരിച്ചറിയുന്നില്ല. അതുകൊണ്ടു തന്നെ അത്തരം പ്രോഗ്രാമുകള്‍ നിശബ്ദമായി
 പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ വിന്‍ഡോസ് 8 കൂടുതല്‍
 സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി *'**സെക്വര്‍ ബൂട്ട്**' **എന്ന സാങ്കേതികവിദ്യ
 *ഉപയോഗിച്ചിരിക്കുന്നു.

വിന്‍ഡോസ് ഇന്‍സ്റ്റാള്‍ ചെയ്തുവരുന്ന പുതിയ കമ്പ്യൂട്ടറുകളില്‍ ഇത്
 സന്നിവേശിപ്പിച്ചിട്ടുണ്ട്. ബയോസിന്റെ പരിഷ്‌കരിച്ച പതിപ്പായ യു.ഇ.എഫ്.ഐ
 അടിസ്ഥാനമായ കമ്പ്യൂട്ടറുകളിലാണ് ഇപ്പോള്‍ സെക്വര്‍ ബൂട്ട്
 ചേര്‍ത്തിരിയ്ക്കുന്നത്. യു.ഇ.എഫ്.ഐ നിലവില്‍ കൂടുതല്‍
 പ്രചാരത്തിലായിട്ടില്ലെങ്കിലും, ഭാവിയില്‍ നിങ്ങള്‍ വാങ്ങുന്ന വിന്‍ഡോസ്
 സ്റ്റിക്കര്‍ ഉള്ള ഏതു കമ്പ്യൂട്ടറിലും മൈക്രോസോഫ്റ്റ് സെക്വര്‍ ബൂട്ട്
 ഉണ്ടായിരിക്കും.

ഇനി സെക്വര്‍ ബൂട്ടിനെപ്പറ്റി അല്‍പ്പം വിവരങ്ങള്‍. കമ്പ്യൂട്ടര്‍
 മദര്‍ബോര്‍ഡിലെ ബയോസ് മെമ്മറിയില്‍ സെക്വര്‍ ബൂട്ട് പ്രോഗ്രാമിലൂടെ
 മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും
 പ്രോഗ്രാമുകള്‍ക്കും മാത്രമേ ബൂട്ട് ചെയ്യാനാകൂ. ഉദാഹരണമായി ഇപ്പോള്‍ ഒരു ബൂട്ടബിള്‍ സിഡിയോ പെന്‍ഡ്രൈവോ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏതൊരു ഓപ്പറേറ്റിംഗ് സിസ്റ്റവും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനുമാകും എന്നാല്‍ സെക്വര്‍ ബൂട്ടില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഇതു സാധ്യമല്ല. അതായത് വിന്‍ഡോസ് സ്റ്റിക്കര്‍ ഉള്ള ഒരു കമ്പ്യൂട്ടറില്‍ മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ സെക്വര്‍ ബൂട്ട് ഡിസേബിള്‍ ചെയ്യേണ്ടി വരും (ബയോസിലേതു പോലെ യു ഇ എഫ് ഐ ഇന്റര്‍ഫേസില്‍ ഇതിനുള്ള സൗകര്യമുണ്ട്).

വിന്‍ഡോസ് പ്രീ ലോഡഡ് കമ്പ്യൂട്ടറുകളില്‍ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും
 അനുവദിക്കാന്‍ ഫെഡോര ലിനക്‌സ് ഓപ്പറേറ്റിംസ് സിസ്റ്റം ഓരോ
 കമ്പ്യൂട്ടറിനും 99 ഡോളര്‍
 വെച്ച് മൈക്രോസോഫ്റ്റിനു നല്‍കുന്നു. അതായത് വിന്‍ഡോസ് സെക്വര്‍ ബൂട്ട്
 കമ്പ്യൂട്ടറുകളില്‍ മാറ്റങ്ങളൊന്നും വരുത്താതെത്തന്നെ ഫെഡോര ലിനക്‌സ്
 ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ കഴിയും. അങ്ങിനെ സെക്വര്‍ ബൂട്ടും മൈക്രോസോഫ്റ്റിന് ഒരു വരുമാനമാര്‍ഗമാകുന്നു.

സ്വതന്ത്ര സോഫ്ട്‌വേര്‍ പ്രേമികളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഇതില്‍
 മൈക്രോസോഫ്റ്റിനു നേരിടേണ്ടി വന്നത്. ഉപയോക്താക്കള്‍ക്ക് സെക്വര്‍ ബൂട്ടില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ പ്രോഗ്രാമുകള്‍ ചേര്‍ക്കാനും സാധിക്കുന്നതാണ് എന്ന ന്യായം പറഞ്ഞ് മൈക്രോസോഫ്റ്റ് ഇതിനെ ഖണ്ഡിക്കുകയുണ്ടായി. പക്ഷേ എ ആര്‍ എം പ്രോസസര്‍ അടിസ്ഥാനമാക്കിയ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ സെക്വര്‍ ബൂട്ട് ഡിസേബിള്‍ ചെയ്യാനാകില്ല.


 **ലോക്ക് സ്‌ക്രീന്‍***


വിന്‍ഡോസ് 8 ലെ പുതിയ ഒരു സവിശേഷതയാണ് 'ലോക്ക് സ്‌ക്രീന്‍'. കമ്പ്യൂട്ടര്‍
 തുറന്നാല്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന മുഖം ആണ് ലോക്ക് സ്‌ക്രീന്‍. മനോഹരമായ
 ഒരു ചിത്രത്തില്‍ തീയതിയും സമയവും വലിയ അക്ഷരത്തില്‍ കാണിക്കുന്ന
 ലളിതസുന്ദരമായ ഒരു സ്‌ക്രീന്‍. ടച്ച്‌സ്‌ക്രീനുള്ള കമ്പ്യൂട്ടറുകള്‍ക്കും
 ടാബ്‌ലറ്റുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കുമെല്ലാം കൂടി നിര്‍മിക്കപ്പെട്ട
 ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണല്ലോ വിന്‍ഡോസ് 8. അതിനാല്‍ ലോക്ക് സ്‌ക്രീന്‍
 തുറക്കണമെങ്കില്‍ ഡസ്‌ക്ടോപ്പ് കമ്പ്യൂട്ടറൂകളില്‍ മൗസ് ക്ലിക്ക് ചെയ്യുകയും
 ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകളില്‍ മുകളിലോട്ട് വിരലോടിക്കുകയും ചെയ്യാം.
 വെറും ഒരു ലോക്ക് സ്‌ക്രീനെന്നു പറഞ്ഞ് തള്ളിക്കളയാന്‍ വരട്ടെ. ഈ സ്‌ക്രീനില്‍
 ഉപയോക്താവിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് അനായാസമായി മാറ്റങ്ങള്‍
 വരുത്താനാകും.

ലോക്ക് സ്‌ക്രീനുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ലോക്ക് സ്‌ക്രീന്‍
 അപ്ലിക്കേഷനുകളുമുണ്ട്. അതായത് നിങ്ങളുടെ കമ്പ്യൂട്ടര്‍ ഉറങ്ങുകയാണെങ്കിലും
 (സ്ലീപ് മോഡ്) ലോക്ക് സ്‌ക്രീന്‍ അപ്ലിക്കേഷനുകള്‍ നിശബ്ദമായി പിന്നാമ്പുറത്ത്
 പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ആവശ്യമുള്ള വിവരങ്ങള്‍ സമയാസമയങ്ങളില്‍ ഇവ ലോക്
 സ്‌ക്രീനിലെ നിര്‍ദിഷ്ടസ്ഥാനങ്ങളില്‍ കാട്ടിക്കൊണ്ടിരിക്കും. ഉദാഹരണമായി
 ഈമെയില്‍ അപ്ലിക്കേഷന്‍ ലോക് സ്‌ക്രീനില്‍ ക്രമീകരിച്ചാല്‍ പുതിയ സന്ദേശങ്ങള്‍
 വരുന്ന മുറയ്ക്ക് അവ ദൃശ്യമാക്കപ്പെടും. ഈമെയില്‍, ചാറ്റ്, ട്വിറ്റര്‍
 ഫീഡ്, ഫേസ്ബുക്ക്
 നോട്ടിഫിക്കേഷനുകള്‍ തുടങ്ങി പലതും ലോക് സ്‌ക്രീനില്‍ ക്രമീകരിക്കാനാകും.
 കമ്പ്യൂട്ടറില്‍ നിന്നുള്ള ചിത്രങ്ങളോ വെബ്ബില്‍ നിന്നുള്ള ചിത്രങ്ങളോ ലോക്
 സ്‌ക്രീനാക്കാവുന്നതാണ്.

*
 **മെട്രോ ഇന്റര്‍ഫേസ്***


വിന്‍ഡോസ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതുമയുള്ള ഒന്നല്ല മെട്രോ
 ഇന്റര്‍ഫേസും മെട്രോ അപ്ലിക്കേഷനുകളും. വിന്‍ഡോസ് 7മൊബൈല്‍ ഓപ്പറേറ്റിങ്
 സിസ്റ്റത്തിനായി മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടര്‍ ഭാഷയുടെ
 പഴയപേരാണ് 'മെട്രോ'.ഗ്രാഫിക്‌സുകള്‍ക്കു പകരം ടൈപ്പോഗ്രാഫിയ്ക്ക് പ്രാമുഖ്യം
 നല്‍കുന്നതാണ് മെട്രോയുടെ അടിസ്ഥാനം. കണ്ടുപഴകിയ ചിഹ്നങ്ങളില്‍ നിന്നും
 വ്യത്യസ്ഥമായി വളരെ പെട്ടന്നു ശ്രദ്ധിക്കപ്പെടുന്നതും പുതുമ ഉളവാക്കുന്നതുമായ
 ടൈപ്പോഗ്രാഫി അടിസ്ഥാനമായുള്ള ഒരു നാവിഗേഷന്‍ സിസ്റ്റം എന്ന നിലയില്‍ മെട്രോ
 ഇന്റര്‍ഫേസ് വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി. ഐഫോണ്‍, ആന്‍ഡ്രോയിഡ്
 ഫോണുകളില്‍ നിന്നും വിന്‍ഡോസ് ഫോണുകളെ വേര്‍തിരിച്ചു നിര്‍ത്തിയതും ഇതേ '
 സമ്പര്‍ക്കമുഖം'തന്നെ. 'മോഡേണ്‍' എന്ന വാക്കിന്റെ പ്രതിരൂപമായാണ്
 മൈക്രോസോഫ്റ്റ് ബഹുവര്‍ണ കളങ്ങളോടു കൂടിയ ആ ഇന്റര്‍ഫേസിനെ 'മെട്രോ' എന്നു
 വിളിച്ചത്. പക്ഷേ, അടുത്തയിടെ വിന്‍ഡോസ് 8 മെട്രോ ഇന്റര്‍ഫേസിനെ
 'വിന്‍ഡോസ് 8 യൂസര്‍
 ഇന്റര്‍ഫേസ്' എന്നും 'മെട്രോ ഡിസൈനിനെ' 'വിന്‍ഡോസ് 8 ഡിസൈന്‍'എന്നും വിളിച്ചു
 തുടങ്ങി. ജര്‍മനിയിലെ വ്യാപാരശൃംഖലയായ'മെട്രോ എ ജി' എന്ന കമ്പനിയുമായുള്ള
 തര്‍ക്കത്തെത്തുടര്‍ന്നാണ് ഈ മാറ്റം എന്നും പറയപ്പെടുന്നു.

വിന്‍ഡോസ് 8 യൂസര്‍ ഇന്റര്‍ഫേസിലേയ്ക്ക് തിരിച്ചുവരാം. കഴിഞ്ഞ ഒന്നര
 ദശാബ്ദങ്ങളായി നിരവധി പതിപ്പുകളിലൂടെ കോടിക്കണക്കിനു വിന്‍ഡോസ് ഉപയോക്താക്കള്‍
 ശീലിച്ചുപോന്ന അല്ലെങ്കില്‍ മൈക്രോസോഫ്റ്റ് പഠിപ്പിച്ച വിന്‍ഡോസ്
 ഉപയോഗശൈലിയില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് വിന്‍ഡോസ് 8 ന്റെ
 സമ്പര്‍ക്കമുഖം. വീണ്ടും 'അ' യില്‍ തുടങ്ങണമെന്നു പറഞ്ഞാല്‍ അല്‍പ്പം
 അതിശയോക്തിയാകുമെങ്കിലും തുടക്കത്തില്‍ അല്‍പ്പനേരത്തേക്കെങ്കിലും പഴയ  വിന്‍ഡോസ് പതിപ്പുകളെ മറക്കുന്നത് നന്നായിരിക്കും.

*
 **സ്റ്റാര്‍ട്ട് സ്‌ക്രീന്‍***


ലോക്ക് സ്‌ക്രീന്‍ വലിച്ചു നീക്കി അടയാളവാക്യവും നല്‍കി അകത്തു കടന്നാല്‍
 എത്തിച്ചേരുക വലിയ വലിയ ചതുരപ്പെട്ടികളുള്ള 'സ്റ്റാര്‍ട്ട് സ്‌ക്രീന്‍' എന്നൊരു
 വര്‍ണ ലോകത്തേക്കാണ്. ഇതാണ് മെട്രോ യൂസര്‍ ഇന്റര്‍ഫേസ് അഥവാ വിന്‍ഡോസ് 8 യൂസര്‍
 ഇന്റര്‍ഫേസ്.

* *
കമ്പ്യൂട്ടര്‍ തുറന്നാലുടന്‍ പരമ്പരാഗത ശൈലിയില്‍ ഡെക്‌സ്‌ക്‌ടോപ്പിലെയോ
 ടാസ്‌ക് ബാറിലേയോ അപ്ലിക്കേഷന്‍ ഷോട്ട്കട്ടുകളിലേക്കും സ്റ്റാര്‍ട്ട്
 ബട്ടനിലേക്കും മൗസ് കൊണ്ടുപോകുന്ന ശീലം മാറ്റാറായെന്ന് മൈക്രോസോഫ്റ്റ്
 പറയുന്നു. സ്റ്റാര്‍ട്ട് ബട്ടനില്ലാതെ എവിടെത്തുടങ്ങും എന്നൊരു ആശയക്കുഴപ്പവും
 ഉണ്ടാകാതില്ല. വിന്‍ഡോസിന്റെ പുതിയ പതിപ്പില്‍ പലരും ചൂണ്ടിക്കാണിക്കുന്ന
 പ്രധാന കുഴപ്പമായി പറയുന്നത് 'സ്റ്റാര്‍ട്ട് ബട്ടണ്‍' ഇല്ല എന്നതാണ്.
 സ്റ്റാര്‍ട്ട് ബട്ടനില്ലാത്തൊരു വിന്‍ഡോസ് വേണ്ടന്നു പറയുന്നവരും ഉണ്ട്. പുതിയ
 പതിപ്പില്‍ സ്റ്റാര്‍ട്ട് ബട്ടന്‍ ഒഴിവാക്കി സ്റ്റാര്‍ട്ട് സ്‌ക്രീന്‍
 ആക്കിയതിനും മൈക്രോസോഫ്റ്റിന് കണക്കുകളുടെ പിന്‍ബലം ഉണ്ട്. അതായത്
 ലോകമെമ്പാടുമുള്ള വിന്‍ഡോസ് ഉപയോക്താക്കളില്‍ സ്റ്റാര്‍ട്ട് ബട്ടന്‍ സ്ഥിരമായി
 ഉപയോഗിക്കുന്നവര്‍ ചുരുക്കമാണെന്നാണ് കണ്ടെത്തല്‍. മറിച്ച് മിക്കവരും എപ്പോഴും
 ഉപയോഗിക്കുന്ന പ്രോഗ്രാമുകള്‍ ടാസ്‌ക് ബാറിലോ സ്റ്റാര്‍ട്ട് മെനുവിലോ
 പിന്‍ചെയ്യുകയാണു പതിവ്. അതിനാല്‍ സ്റ്റാര്‍ട്ട് ബട്ടന്‍ ഒഴിവാക്കി
 സ്റ്റാര്‍ട്ട് മെനുവിനെത്തന്നെ,പ്രോഗ്രാമുകള്‍ ഇഷ്ടാനുസരണം കൊച്ചുകൊച്ചു
 കളങ്ങളായി ക്രമീകരിക്കാന്‍ കഴിയുന്ന ഒരു സ്‌ക്രീനായി മാറ്റി. സ്റ്റാര്‍ട്ട്
 മെനു പോയി സ്റ്റാര്‍ട്ട് സ്‌ക്രീന്‍ വന്നെന്നു ചുരുക്കം. ഏതു വിന്‍ഡോയില്‍
 നിന്നും സ്റ്റാര്‍ട്ട് സ്‌ക്രീനിലേക്കു പോകാന്‍ മൗസ് പോയിന്റര്‍ സ്‌ക്രീനിന്റെ
 ഇടതുകീഴ് മൂലയില്‍ കൊണ്ടുപോയാല്‍ മതി. കീബോര്‍ഡിലെ വിന്‍ഡോസ് കീ
 അമര്‍ത്തിയാലും സ്റ്റാര്‍ട്ട് സ്‌ക്രീനിലെത്താം.

സ്റ്റാര്‍ട്ട് സ്‌ക്രീനില്‍ സ്റ്റാറ്റിക് ലൈവ് എന്നീ വിഭാഗങ്ങളില്‍പെടുന്ന
 രണ്ടു തരം ടൈലുകള്‍ (ചതുരക്കളങ്ങള്‍) ആണ് ഉള്ളത്. സ്റ്റാര്‍ട്ട് സ്‌ക്രീനില്‍
 കാണുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ഡെസ്‌ക്‌ടോപ്പ്,സ്‌കൈഡ്രൈവ്,
 ക്യാമറ, വീഡീയോ
 തുടങ്ങിയവ സ്റ്റാറ്റിക് ടൈലുകളും ഫോട്ടോസ്, വെതര്‍, ന്യൂസ്, മെയില്‍ തുടങ്ങിയവ
 ലൈവ് ടൈലുകളും ആണ്. ഉദാഹരണമായി ന്യൂസ് ആപ്ലിക്കേഷന്‍ ടൈല്‍ പുതിയ
 വാര്‍ത്തകളുമായി യഥാസമയം പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വെതര്‍
 അപ്ലിക്കേഷന്‍ കാലാവസ്ഥാവിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നു.

സ്റ്റാര്‍ട്ട് സ്‌ക്രീനിലെ ചതുരക്കളങ്ങള്‍ മൗസ് കൊണ്ടോ, കീബോര്‍ഡിലെ ടാബ്, ആരോ
 തുടങ്ങിയ ബട്ടനുകളിലൂടെയോ, ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആണെങ്കില്‍ വിരല്‍
 തുമ്പുകൊണ്ടോ ഇഷ്ടാനുസരണം ക്രമീകരിക്കാവുന്നതാണ്. മൗസിലെ വലതുബട്ടന്‍
 അമര്‍ത്തിയാല്‍ കിട്ടുന്ന*'All Aps' *എന്ന മെനുവിലൂടെ ഇന്‍സ്റ്റാള്‍
 ചെയ്യപ്പെട്ട ഏതു പ്രോഗ്രാമും സ്റ്റാര്‍ട്ട് സ്‌ക്രീനിലേക്ക് പിന്‍
 ചെയ്യാവുന്നതാണ്.


സ്റ്റാര്‍ട്ട് ബട്ടണ്‍ ഒഴിവാക്കിയെങ്കിലും അതേ സ്ഥാനത്തായി മൗസ് പോയിന്റര്‍
 കൊണ്ടുപോയി മൗസ്‌ക്ലിക്ക് ചെയ്താല്‍ സ്റ്റാര്‍ട്ട് സ്‌ക്രീനും വലത്തെ
 മൗസ്ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മറ്റു കമ്പ്യൂട്ടര്‍ ക്രമീകരണങ്ങളിലേക്കും
 ഡസ്‌ക്‌ടോപ്പിലേക്കും വളരെ എളുപ്പം പോകാവുന്ന പുതിയ ഒരു മെനു കാണാനാകുന്നു.
 കണ്‍ട്രോള്‍ പാനലിലെ പല ക്രമീകരണങ്ങളിലേക്കും എളുപ്പത്തില്‍ പോകാവുന്ന ഒരു
 കുറുക്കുവഴിയായി ഈ മെനു ഉപയോഗിക്കാം.


 **മെട്രോ ഇന്റര്‍ഫേസും മെട്രോ അപ്ലിക്കേഷനുകളും ഡെസ്‌ക്‌ടോപ്പ്
 അപ്ലിക്കേഷനുകളില്‍ നിന്നും എങ്ങിനെ വ്യത്യസ്തമാകുന്നു**?*


വിന്‍ഡോസ് മെട്രോ അപ്ലിക്കേഷനുകളും ഇന്റര്‍ഫേസും പരമ്പരാഗത വിന്‍ഡോസ്
 പ്രോഗ്രാമുകളില്‍ നിന്നും വ്യത്യസ്തമാണ്. മെട്രോ അപ്ലിക്കേഷനുകള്‍ക്ക് ചില
 പ്രത്യേകതകളുണ്ട്. ഈ പ്രത്യേകതകള്‍ വര്‍ഷങ്ങളായി ഡസ്‌ക്ടോപ്പ്
 കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് ഉപയോഗിച്ചു ശീലിക്കുന്നവര്‍ക്ക് അത്ര എളുപ്പം
 ദഹിക്കുന്നതായിരിക്കില്ല. മെട്രോ അപ്ലിക്കേഷനുകള്‍ ഫുള്‍സ്‌ക്രീനില്‍
 തുറക്കുന്നവയാണ്. അതായത് സാധാരണ വിന്‍ഡോസ് പ്രോഗ്രാമുകളെപ്പോലെ അടയ്ക്കാനും
 തുറക്കാനും ചെറുതാക്കാനുമുള്ള ബട്ടനുകള്‍ മെട്രോ പ്രോഗ്രാമുകളില്‍
 ഉണ്ടായിരിക്കില്ല. മെട്രോ അപ്ലിക്കേഷനുകള്‍ അടയ്‌ക്കേണ്ട കാര്യമില്ലെന്നാണ്
 മൈക്രോസോഫ്റ്റ് പറയുന്നത്. പ്രോഗ്രാം മാനേജ്‌മെന്റ് പൂര്‍ണ്ണമായും
 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കൈയിലാണ്. എങ്കിലും പരമ്പരാഗത കീബോര്‍ഡ്
 ഷോര്‍ട്ട്കട്ടായ*Alt +F4 *ഉപയോഗിച്ച് മെട്രോ അപ്ലിക്കേഷനുകള്‍ അടയ്ക്കാനും *Alt
 + Tab* ഉപയോഗിച്ച് ഒരു അപ്ലിക്കേഷനില്‍ നിന്നും മറ്റൊരു അപ്ലിക്കേഷനിലേയ്ക്ക്
 മാറാനും കഴിയുന്നു. ടച്ച്‌സ്‌ക്രീന്‍ കമ്പ്യൂട്ടറോ ടാബ്‌ലറ്റോ
 ഉപയോഗിക്കുമ്പോള്‍ ഈ കുഴപ്പം വരുന്നില്ല.
 *
 **മെട്രോ അപ്ലിക്കേഷനുകളുടെ ഗുണങ്ങള്‍ :** *മറ്റു മൊബൈല്‍
 അപ്ലിക്കേഷനുകളെപ്പോലെ മെട്രോ അപ്ലിക്കേഷനുകളെല്ലാം തന്നെ സ്വന്തം കൂട്ടില്‍
 നിന്നു പ്രവര്‍ത്തിക്കേണ്ടവയാണ്. അതായത് മറ്റു അപ്ലിക്കേഷനുകളുടെ
 പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കാതെ സ്വന്തംസ്ഥലത്ത് നിന്നുകൊണ്ട്
 മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട വിഭവങ്ങള്‍ ഉപയോഗിക്കത്തക്ക രീതിയിലാണ് ഈ
 പ്രോഗ്രാമുകള്‍ നിര്‍മിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇവ കൂടുതല്‍
 കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. ഉപയോഗിക്കേണ്ട വിഭവങ്ങള്‍ മുന്‍കൂട്ടി
 നിശ്ചയിക്കപ്പെടേണ്ടതായതിനാല്‍ സുരക്ഷാപരമായും മെട്രോഅപ്ലിക്കേഷനുകള്‍
 മുന്‍പന്തിയില്‍ തന്നെ. മെട്രോ അപ്ലിക്കേഷനുകള്‍ പൊതുവെ പശ്ചാത്തലത്തില്‍
 പ്രവര്‍ത്തിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തവയല്ല. അതുകൊണ്ടുതന്നെ
 ഉപയോഗിക്കുന്നില്ലെങ്കില്‍ ഇവ കമ്പ്യൂട്ടര്‍ റിസോഴ്‌സസ് ഒട്ടുംതന്നെ
 ഉപയോഗിക്കുകയില്ല. ഏതാനും സെക്കന്റുകള്‍ക്കകം തന്നെ ഉപയോഗിക്കാത്ത
 അപ്ലിക്കേഷനുകള്‍ നിര്‍ത്തപ്പെടുന്നു. പിന്നീട് ആവശ്യമാകുന്ന അവസരത്തില്‍ അതേ
 അവസ്ഥയില്‍ നിന്നുതന്നെ തുടങ്ങുകയും ചെയ്യുന്നു.

*
 **ഇന്റര്‍നെറ്റ് എക്‌പ്ലോറര്‍ **10*


ബ്രൗസര്‍ യുദ്ധത്തില്‍ ഏറെ പിന്നോട്ടുപോയ ചരിത്രമാണ് ഇന്റര്‍നെറ്റ്
 എക്‌പ്ലോററിനുള്ളത്. മോസില്ലയും ക്രോമുമെല്ലാം പ്രചാരത്തില്‍ ഇന്റര്‍നെറ്റ്
 എക്‌സ്‌പോററിനെ ഏറെ പിന്‍തള്ളിക്കഴിഞ്ഞു. എങ്കിലും വിന്‍ഡോസ് കമ്പ്യൂട്ടറിലെ
 ഡീഫോള്‍ട്ട് ഓപ്പറേറ്റിങ് സിസ്റ്റം എന്ന നിലയില്‍ നല്ലൊരു ശതമാനം വിന്‍ഡോസ്
 ഉപയോക്താക്കളും ഇപ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നു.
 ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പരിഷ്‌കരിച്ച പതിപ്പായ ഇന്റര്‍നെറ്റ്
 എക്‌സ്‌പ്ലോറര്‍ 10 വിന്‍ഡോസ് 8 ല്‍ മാത്രമാണ് ലഭ്യമാക്കുന്നത്. അതാകട്ടെ
 ഇരട്ടമുഖത്തോടെയും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 10 ഡ്‌സ്‌ക്‌ടോപ്പ്
 വ്യൂവിലും മെട്രോ വ്യൂവിലും പ്രവര്‍ത്തിക്കുന്നു. അതായത് സ്റ്റാര്‍ട്ട്
 സ്‌ക്രീന്‍ മെട്രോ ഇന്റര്‍ഫേസില്‍ നിന്നും മേട്രോ അപ്ലിക്കേഷനായും
 ഡസ്‌ക്ടോപ്പില്‍ നിന്നും ഡസ്‌ക്ടോപ്പ് അപ്ലിക്കേഷനായും ഇന്റര്‍നെറ്റ്
 എക്‌സ്‌പ്ലോറര്‍10 പ്രവര്‍ത്തിക്കുന്നു.

* *

മെട്രോ അപ്ലിക്കേഷനില്‍ നിന്നും സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍
 ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മെട്രോ വ്യൂവില്‍ മാത്രമേ തുറക്കുകയുള്ളൂ.
 അതായത് ന്യൂസ് അപ്ലിക്കേഷനില്‍ നിന്നും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത്
 തുറക്കുക ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ മെട്രോ വ്യൂവില്‍ ആയിരിക്കും.

ഇതുവരെ പ്രമുഖ ബ്രൗസറുകളായ ക്രോമിന്റേയും മോസില്ലയുടേയും മെട്രോ പതിപ്പുകള്‍
 ലഭ്യമായിട്ടില്ല. മാത്രമല്ല ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ ഡീഫോള്‍ട്ട്
 സേര്‍ച്ച് എഞ്ചിനായി ക്രമീകരിച്ചിരിക്കുന്നത് മൈക്രോസോഫ്റ്റിന്റെ തന്നെ ബിംഗ്
 ആണ്. ഇത് ഗൂഗിളിനൊരു തിരിച്ചടിയായി കണക്കാക്കുന്നു. അതുകൊണ്ടു തന്നെ *get your
 Google back* <http://www.google.com/homepage/windows8/> എന്നൊരു കാമ്പയ്ന്‍
 തന്നെ സംഘടിപ്പിച്ചിരിക്കുന്നു. ഇതില്‍ ഗൂഗിള്‍ ക്രോമും ഗൂഗിള്‍ സേര്‍ച്ച്
 മെട്രോ അപ്ലിക്കേഷനും എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നു വിശദീകരിക്കുന്നു.കടപ്പാട് :മാതൃഭൂമി .
Read More »

Monday, 29 October 2012

ഇന്റര്‍നെറ്റില്ലാതെ എങ്ങനെ ജിമെയില്‍ ആക്‌സസ് ചെയ്യാനാകും?

0 comments Posted by Shaji.essenn at 11:26 am
ഇന്റര്‍നെറ്റ് ഇല്ലാതെയും ജിമെയില്‍ ആക്‌സസ് ചെയ്യാനാകും. അതിനാണ് ജിമെയില്‍ എന്ന സൗജന്യ ക്രോം വെബ് ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങള്‍ക്ക് എവിടെ വെച്ചും ലാപ്‌ടോപിലൂടെ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ മെയില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും. മെയില്‍ വായിക്കാനും പ്രതികരിക്കാനും മെയില്‍ സെര്‍ച്ച് ചെയ്യാനുമാണ് ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുക. ഗൂഗിള്‍ ക്രോം വെബ് ബ്രൗസറിലാണ് ഈ പ്ലഗ് ഇന്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭിക്കുക. അതിനാല്‍ ആദ്യം ക്രോം ബ്രൗസര്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം.

ക്രോം വെബ്‌സ്‌റ്റോറില്‍ പോയി ജിമെയില്‍ ഓഫ്‌ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക

ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ ക്രോം ആപ്ലിക്കേഷന്‍ പേജില്‍ ഓഫ്‌ലൈന്‍ ജിമെയില്‍ ആപ്ലിക്കേഷന്‍ കാണാനാകും.

  • പിന്നീട് ഈ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യുക.

  • ഓപണ്‍ ചെയ്യുമ്പോള്‍ ഓഫ്‌ലൈന്‍ മെയില്‍ സ്റ്റോറേജ് ആക്‌സസ് ചെയ്യാനുള്ള അനുമതി ഈ ആപ്ലിക്കേഷന്‍ ആവശ്യപ്പെടും. അതിന് അനുമതി നല്‍കിയാല്‍ നിങ്ങളുടെ ഇന്‍ബോക്‌സ് ഡാറ്റ നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ സ്റ്റോറാകും. അതിനാല്‍ സൈബര്‍ കഫേകളില്‍ നിന്നോ, പൊതു കമ്പ്യൂട്ടറുകളില്‍ നിന്നോ ഇതിന് അനുമതി നല്‍കാതിരിക്കുക.

  •  അടുത്ത തവണ നിങ്ങള്‍ ഓഫ്‌ലൈന്‍ ആകുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്ത് മെയില്‍ ക്രിയേറ്റ് ചെയ്യാം, ഡ്രാഫ്റ്റ് ചെയ്യാം, മെയില്‍ വായിക്കാം അങ്ങനെ എന്തും ചെയ്യാം. പിന്നീട് ഇന്റര്‍നെറ്റുമായി കണക്റ്റാകുമ്പോള്‍ ഓഫ്‌ലൈനില്‍ ക്രിയേറ്റ് ചെയ്ത മെസേജ് സെന്റ് ആകും.
ഇനി ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അത് ഡിലീറ്റ് ചെയ്യണം എന്നുണ്ടെങ്കില്‍ chrome://settings/cookies എന്ന് ക്രോം അഡ്രസ്ബാറില്‍ ടൈപ്പ്ചെയ്ത ശേഷം എന്റര്‍ ചെയ്യുക. കുക്കീസില്‍ നിന്ന് mail.google.comല്‍ എത്തി അതില്‍ കാണുന്ന x ചിഹ്നത്തില്‍ ക്ലിക് ചെയ്യാം. അതോടെ ഈ ആപ്ലിക്കേഷന്‍ ഡിലീറ്റാകും.കടപ്പാട് :GIZBOT




Read More »

Saturday, 20 October 2012

മോഷണം പോയ ലാപ്ടോപ്പ് എങ്ങനെ കണ്ടെത്താം..?

0 comments Posted by Shaji.essenn at 11:27 am
നമ്മളില്‍ പലരുടെയും ലാപ്ടോപ്പ് ബസില്‍ വെച്ചോ ട്രെയിനില്‍ വെച്ചോ മോഷണം പോവാന്‍ ഉള്ള ചാന്‍സ് വളരെയധികമാണ്. കാരണം ലാപ്ടോപ്പ് ഒക്കെ ബസിന്‍റെ ബര്‍ത്തില്‍ വെച്ച് കൂര്‍ക്കം വലിച്ചുറങ്ങാര്‍ ആണല്ലോ പലരും ചെയ്യാറ്. അതിനിടയില്‍ എന്ത് സംഭവിച്ചാലും നമ്മളില്‍ പലരും അറിയില്ല. അങ്ങിനെ ലാപ്ടോപ്പ് കളവു പോയാല്‍ അത്
കണ്ടെത്തുവാന്‍ വല്ല മാര്‍ഗവും ഉണ്ടോ....? നമുക്ക് നോക്കാം.

കമ്പ്യൂട്ടറുകള്‍ക്കെല്ലാം ഒരു തിരിച്ചറിയല്‍ നമ്പര്‍ ഉണ്ട്. ഇതിനെ മാക്‌ ഐഡി എന്നാണ് പറയുക. മാക്‌ ഐഡി അറിയുന്നതിന് സ്റ്റാര്‍ട്ട്‌ മെനുവില്‍ RUN എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് റണ്‍ വിന്‍ഡോയില്‍ CMD എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എത്തുന്ന പേജില്‍ ipconfig /all എന്ന് ടൈപ്പ് ചെയ്യുക. തുടര്‍ന്ന് എന്റര്‍ കീ അമര്‍ത്തുക. തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും മാക്‌ ഐഡി കണ്ടെത്താം. mac id എന്നോ physical address എന്നോ ഉള്ള നമ്പര്‍ ആണ് എടുക്കേണ്ടത്. ഈ നമ്പര്‍ എഴുതി സൂക്ഷിച്ചു വെക്കേണ്ടതാണ്.

ലാപ്ടോപ് മോഷണം പോയാല്‍ ഈ സൈറ്റ് എടുക്കുക. http://preyproject.com/ ഇതില്‍ മാക്‌ ഐഡി ഉപയോഗിച്ച് ഫ്രീ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മോഷണം പോയ ലാപ്ടോപ് എപ്പോഴെന്കിലും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്താല്‍ അതിന്റെ ഐ പി അഡ്രസ്‌ അറിയാന്‍ കഴിയുന്നതാണ്.
Read More »

Thursday, 11 October 2012

സൗജന്യ എസ്.എം.എസ് സേവനവുമായി ഗൂഗിള്‍

0 comments Posted by Shaji.essenn at 6:30 pm

ദില്ലി:ലോകത്തിലെ ഏറ്റവും വലിയ ഇ-മെയില്‍ സേവനമായ ഗൂഗിളിന്റെ ജി-മെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും  ഇനി സൌജന്യമായി എസ്എംഎസ് അയക്കാം. ജി-മെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകും.
കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ്.എം.എസ് സേവനം ആരംഭിച്ചത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമല്ലായിരുന്നു. ബുധനാഴ്ച്ചയോടെ ഗൂഗിള്‍ എല്ലാ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.
ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി മൊബൈലുകളിലേക്ക് എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ് ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്സില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.
ആദ്യഘട്ടത്തില്‍ ഒരുദിവസത്തില്‍ 50 സൗജന്യ എസ്.എം.എസാണ് അയക്കാന്‍ കഴിയുക. മൊബൈലില്‍ നിന്ന് ജിമെയിലേക്ക് തിരിച്ച് മെസേജ് ലഭിക്കുന്നതിനനുസരിച്ച് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കും. അക്കൗണ്ടിലേക്ക് വരുന്ന ഓരോ മെസേജിനും അഞ്ച് എന്ന നിരക്കിലാണ് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കുക.
എസ്.എം.എസ് പരിധി അവസാനിച്ചാല്‍ 24 മണിക്കൂറിനു ശേഷം എസ്.എം.എസ് അക്കൗണ്ട് വര്‍ദ്ധിക്കും.  ഒക്ടോബര്‍ 10 മുതല്‍ സംവിധാനം നിലവില്‍ വന്നു.കടപ്പാട്: റിപ്പോര്‍ട്ടര്‍ 
Read More »

Friday, 5 October 2012

എങ്ങനെ ഡൌണ്‍ലോഡിംഗ് വേഗത വര്‍ധിപ്പിക്കാം?

0 comments Posted by Shaji.essenn at 9:50 am
ഇന്റര്‍നെറ്റ് ഇന്ന് നമുക്ക് പ്രാഥമിക ആവശ്യങ്ങളിലൊന്നായിരിക്കുന്നു. ഡൌണ്‍ലോഡിംഗ് നമുക്ക്  ഏറെ പരിചിതമായ  വാക്കുകളിലൊന്നും. ഡൌണ്‍ലോഡിംഗിനെ കുറിച്ച് പറഞ്ഞാല്‍ ഓരോ സേവന ദാതാക്കള്‍ക്കും പറയാന്‍ ഒത്തിരിയുണ്ട്. പക്ഷെ ഫലത്തില്‍ എല്ലാം കണക്കാണ് താനും. പക്ഷെ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഡൌണ്‍ലോഡിംഗ്  സ്പീഡ് കൂട്ടാന്‍ പറ്റും. അല്ലെങ്കില്‍ കുറയാതെ നോക്കാനെങ്കിലും പറ്റും.ഇതിനു കംപ്യുട്ടര്‍ അപ്ഗ്രേഡ് ചെയ്യേണ്ട ആവശ്യവുമില്ല. ചില വഴികള്‍ പറഞ്ഞു തരാം.

1. ഇന്‍റര്‍നെറ്റില്‍ നിന്ന് എന്തെങ്കിലും ഡൌണ്‍ലോഡ് ചെയ്യുന്ന സമയത്ത് കഴിയാവുന്ന അത്രയും ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യുക. അതുപോലെ ആവശ്യമില്ലാത്ത ടാബുകളും. ഇല്ലെങ്കില്‍ ഡൌണ്‍ലോഡിംഗ് വേഗതയെ ഇവയുടെ പ്രവര്‍ത്തനം ബാധിക്കും.

2.ഒരു സമയം ഒരു  ഫയല്‍ മാത്രം ഡൌണ്‍ലോഡ് ചെയ്യുക. എണ്ണം കൂടിയാല്‍ വേഗത കുറയും.

3.വേഗത കുറഞ്ഞതായി കണ്ടാല്‍ Ctrl + Alt + Del  കൊടുത്തു ടാസ്ക് മാനേജര്‍ ഓപ്പണ്‍ ചെയ്യണം. അപ്പോള്‍ കാണാം ഏതെങ്കിലും അനാവശ്യ ആപ്പ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്. അങ്ങനെ കണ്ടാല്‍ അപ്പോള്‍ തന്നെ അത് ക്ലോസ് ചെയ്യുക.

4.ഏതെങ്കിലും ഒരു ഫയല്‍ പലതവണ ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചിട്ടും ശരിയാകുന്നില്ലെങ്കില്‍, കുറച്ചു സമയത്തിന് ശേഷം വീണ്ടും ശ്രമിച്ചു നോക്കുക. ഒരുപക്ഷെ അതെ ഫയല്‍ തന്നെ ഒരേ സമയത്ത് മറ്റു ധാരാളം പേര്‍ ഡൌണ്‍ലോഡ്  ചെയ്യുന്നുണ്ടാകാം. ഇത് മൂലം ഡൌണ്‍ലോഡ്‌  സ്പീഡ് കുറയാം.

5.ഐ ഡി എം പോലെയുള്ള ഏതെങ്കിലും ഡൌണ്‍ലോഡ് മാനേജറോ, ആക്സിലറേറ്ററോ ഉപയോഗിച്ചാല്‍ സ്പീഡ് നന്നായി വര്‍ധിപ്പിക്കാന്‍ സാധിക്കും. പക്ഷെ നല്ല ഒരു ആന്റി വൈറസ് കൂടെ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം.

കടപ്പാട് : Gizbot
Read More »

Thursday, 13 September 2012

ഐഫോണ്‍ 5 ഇറങ്ങി ....

0 comments Posted by Shaji.essenn at 3:50 pm

അവസാനം ഊഹാപോഹങ്ങള്‍ക്കു അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടു കൊണ്ട് സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ആപ്പിളിന്‍റെ പുത്തന്‍ പ്രതീക്ഷയായ ഐഫോണ്‍ 5 ഇറങ്ങി. സാന്‍ ഫ്രാന്‍സിസ്കോയിലെ യെര്‍ബ ബ്യുവേനയില്‍ വെച്ച് നടക്കുന്ന ആപ്പിള്‍ പ്രസ്‌ ഈവന്റില്‍ ആപ്പിള്‍ മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫില്‍ ശില്ലെര്‍ ആണ് ഈ വര്‍ഷത്തെ ഏറ്റവും കളര്‍ ഫുള്‍ സ്മാര്‍ട്ട്‌ ഫോണ്‍ പുറത്തിറക്കിയത്. ഐഫോണ്‍ 4s വിപണിയില്‍ ഇറക്കുന്ന അതെ വിലക്കാണ് ഇത് വില്‍ക്കപ്പെടുക. അതായത്‌ വെറും 199 ഡോളറിന്.
4 ഇഞ്ച്‌ റെറ്റിന ഡിസ്പ്ലേ
ഐഫോണ്‍ 5-നു മുന്‍പുള്ള വേര്‍ഷനുകളെക്കാള്‍ വലുപ്പം കൂടിയ സ്ക്രീന്‍ ആണുള്ളത്, 4 ഇഞ്ച്‌ ഡിസ്പ്ലേ. അതായത് 1,136 x 640 അല്ലെങ്കില്‍ ഓരോ ഇഞ്ചിലും 326 പിക്സല്‍ വീതം ആണ് സൈസ്. ആപ്പിള്‍ മുന്‍പേ തന്നെ വ്യക്തമാക്കിയ പോലെ റെറ്റിന ഡിസ്പ്ലേ ആയിരിക്കും ഉണ്ടാവുക.
4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്ക്
ഐഫോണ്‍ 5 വേഗമേറിയ 4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്കിനെ പിന്തുണയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല, യു.എസ്., യൂറോപ്പ്, ഏഷ്യ തുടങ്ങി ലോകത്തെവിടെയുമുള്ള നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്നതാകും പുതിയ ഐഫോണ്‍ . ഐഫോണിനില്ലെന്ന് സാംസങ് അവകാശപ്പെട്ടിരുന്ന 4ജി പിന്തുണ ഐഫോണ്‍ 5 ല്‍ വരുന്നതോടെ, ആപ്പിളിന് സ്മാര്‍ട്ട്‌ഫോണ്‍ മേഖലയിലെ പിടി ഒന്നുകൂടി മുറുക്കാനാകും.
അടുത്ത തലമുറ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സങ്കേതമാണ് എല്‍.ടി.ഇ (LTE). ഉള്ളടക്കഘടകങ്ങളും വീഡിയോ സ്ട്രീമിങും വെബ് ബ്രൌസിങ്ങുമെല്ലാം ഉന്നതവേഗത്തില്‍ സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണിത്.
അമേരിക്കയില്‍ ടി-മൊബൈല്‍, എടി ആന്‍ഡ് ടി, വെറൈസണ്‍ തുടങ്ങിയവയൊക്കെ യു.എസില്‍ അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്ന മൊബൈല്‍ കമ്പനികളാണ്.
ഇത്തരം മൊബൈല്‍ സേവനദാതാക്കള്‍ ഉപഭോക്താക്കളെ 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. കാരണം, അതിവേഗ വയര്‍ലെസ്സ് കണക്ഷന്‍ വഴി ഡേറ്റാകൈമാറ്റം ഏറും, വരുമാനവും വര്‍ധിക്കും.
പുതിയ പ്രോസസ്സര്‍ : A6 ചിപ്സെറ്റ്‌ 
പ്രതീക്ഷിച്ച പോലെ തന്നെ പുതിയ A6 പ്രോസ്സസര്‍ ആണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് പഴയ ഐഫോണ്‍ 4s ല്‍ ഉപയോഗിച്ച A5 നേക്കാള്‍ രണ്ടു മടങ്ങ്‌ വേഗത കൂടിയതാണ്.
കൂടുതല്‍ നല്ല ബാറ്ററി ലൈഫ്
ഐഫോണ്‍ ബാറ്ററി ലൈഫിനെ കുറിച്ച് അത്ര നല്ല വാര്‍ത്തയൊന്നും അല്ല പുറത്തു വരാറ്. എന്നാല്‍ പഴയ വേര്‍ഷനുകളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ നല്ല ബാറ്ററി ലൈഫ് ആണ് ഐഫോണ്‍ 5 വാഗ്ദാനം ചെയ്യുന്നത്. 3G ഉപയോഗത്തില്‍ 8 മണിക്കൂര്‍ ആണ് അവര്‍ വാഗ്ദാനം ചെയ്യുന്ന ബാറ്ററി ലൈഫ്.
8 മെഗാപിക്സല്‍ ക്യാമറ
ഐഫോണിന്റെ മറ്റു വെര്‍ഷനുകളെ അപേക്ഷിച്ചു കൂടുതല്‍ നല്ല ക്യാമറയാണ് ഐഫോണ്‍ 5ല്‍ . 8 മെഗാപിക്സല്‍ ക്യാമറയാണ് ഉള്ളത്. എന്നാല്‍ പഴയതിനെ അപേക്ഷിച്ചു 25% വലുപ്പം കുറവാണു പുതിയ ക്യാമറക്ക്.
പുതിയ ഡോക് കണക്ടര്‍
പഴയതിനെ അപേക്ഷിച്ചു ചെറിയ ഡോക് കണക്ടര്‍ വാഗ്ദാനം ചെയ്യുന്നു ഐഫോണ്‍ 5. 19 പിന്‍ ഡോക് കണക്ടര്‍ ആണ് പുതിയ ഫോണില്‍ ഉള്ളത്.
ഏതായാലും ഏറെ നാളത്തെ നമ്മുടെ തിരച്ചിലുകള്‍ ഇവിടെ അവസാനിക്കുകയാണ്. 2010 ല്‍ ഐഫോണ്‍ 4 ഇറങ്ങിയ അന്ന് മുതല്‍ ഐഫോണ്‍ 5നെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുക ആയിരുന്നല്ലോ. ഏതായാലും പുതിയ വേഗമേറിയ 4ജി എല്‍.ടി.ഇ. നെറ്റ്‌വര്‍ക്കിന്റെ ഒക്കെ വരവോടെ സാംസംഗ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ആപ്പിളിന് സാധിക്കുമെന്ന് നമുക്കാശ്വസിക്കാം.കടപ്പാട്: ഭൂലോകം

Read More »

Thursday, 23 August 2012

ഐഫോണിന് പകരം നില്‍ക്കുന്ന അഞ്ച് ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍

0 comments Posted by Shaji.essenn at 4:00 pm

അതിവേഗം വളരുന്ന മൊബൈല്‍ വിപണിയാണ് ചൈനയിലേത്. ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍ക്ക് അവിടെ മാത്രമല്ല ഇന്ത്യയുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാരുണ്ട്. എന്താണ് ചൈനീസ് ഹാന്‍ഡ്‌സെറ്റുകളെ ഇത്രയും പ്രിയങ്കരമാക്കുന്ന ഘടകം?
ഡിസൈന്‍ ആണ് ഒരു പ്രധാന ഘടകം. കാഴ്ചയില്‍ ഹൈ എന്‍ഡ് സ്മാര്‍ട്‌ഫോണെന്ന് തോന്നിക്കുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകള്‍ വളരെ കുറഞ്ഞ വിലക്ക് വാങ്ങിയ ശീലം നമ്മളില്‍ ചിലര്‍ക്കെങ്കിലും ഉണ്ടാകും. സവിശേഷതകള്‍, ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍, മികച്ച പ്രോസസര്‍, ക്യാമറ എന്നീ ഘടകങ്ങളെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ചൈനീസ് ഹാന്‍ഡ്‌സെറ്റുകളിലാണ്.
വ്യാജ ഉത്പന്ന നിര്‍മ്മാണത്തിലും ചൈനീസ് ഹാന്‍ഡ്‌സെറ്റ് വിപണി പ്രശസ്തമാണെങ്കിലും നല്ല ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ അവിടെയില്ല എന്നര്‍ത്ഥമില്ല. എച്ച്ടിസി, ആപ്പിള്‍, നോക്കിയ, എല്‍ജി, സാംസംഗ് തുടങ്ങി സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വളര്‍ന്നു നില്‍ക്കുന്ന എല്ലാവരേയും വെല്ലുവിളിക്കാന്‍ പോന്ന മികച്ച സ്മാര്‍ട്‌ഫോണുകള്‍ പ്രാദേശിക ചൈനീസ് കമ്പനികള്‍ നിര്‍മ്മിക്കുന്നുണ്ട്. സവിശേഷതകളിലും ഡിസൈനിലും ശ്രദ്ധിക്കപ്പെട്ട, ഐഫോണിനെ പകരം നിര്‍ത്താവുന്ന അഞ്ച് സ്മാര്‍ട്‌ഫോണുകളെ ഇവിടെ പരിചയപ്പെടുത്താം.
ക്‌സിയോമി എം1 (Xiaomi M1)
  • 4 ഇഞ്ച് മള്‍ട്ടി ടച്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ ക്വാള്‍കോം പ്രോസസര്‍
  • ആന്‍ഡ്രോയിഡ് 2.3 ഒഎസ് (ആന്‍ഡ്രോയിഡ് ഐസിഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം)
  • ഷാര്‍പ്പ് എഎസ്‌വി ടിഎഫ്ടി സ്‌ക്രീന്‍
  • 854×480 പിക്‌സല്‍ റെസലൂഷന്‍
  • 1ജിബി ഡിഡിആര്‍2 റാം
  • 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ
  • 8 മെഗാപിക്‌സല്‍ സിഎംഒഎസ് ക്യാമറ, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ്
  • 1930mAh ലിഥിയം അയണ്‍ ബാറ്ററി
വില: 249.99 ഡോളര്‍ (ഏകദേശം 13,876 രൂപ)
മീസു എംഎക്‌സ് 4 കോര്‍ (Meizu MX Core)
  • 4 ഇഞ്ച് കപ്പാസിറ്റീവ് മള്‍ട്ടി ടച്ച് സ്‌ക്രീന്‍
  • 960×640 പിക്‌സല്‍ റെസലൂഷന്‍
  • ആന്‍ഡ്രോയിഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
  • 1.5 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ എആര്‍എം എ9 സാംസംഗ് എക്‌സിനോസ്
  • 8 മെഗാപിക്‌സല്‍ ക്യാമറ
  • 0.3 മെഗാപിക്‌സല്‍ വിജിഎ ക്യാമറ
  • 32 ജിബി, 64 ജിബി സ്റ്റോറേജുകള്‍
  • 1 ജിബി എല്‍പിഡിഡിആര്‍2 മെമ്മറി
  • ബ്ലൂടൂത്ത് 2.1, ഇഡിആര്‍
  • ലിഥിയം അയണ്‍ 1700mAh ബാറ്ററി
വില: 32ജിബിയ്ക്ക് 25,000 രൂപ, 64 ജിബിയ്ക്ക് ഏകദേശം 30,000 രൂപ

ബീയ്‌ദോ ലിറ്റില്‍ പെപ്പര്‍ (Beidou Little Pepper)
  • 4.65 ഇഞ്ച് ഐപിഎസ് കപ്പാസിറ്റി മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍
  • 1280×720 പിക്‌സല്‍ എച്ച്ഡി റെസലൂഷന്‍
  • എന്‍വിദിയ ടെഗ്ര3 ക്വാഡ്‌കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസര്‍
  • ആന്‍ഡ്രോയിഡ് ഐസിഎസ്
  • 8 മെഗാപിക്‌സല്‍ ക്യാമറ, ഓട്ടോഫോക്കസ്, എല്‍ഇഡി ഫഌഷ്
  • 0.3 മെഗാപിക്‌സല്‍ ക്യാമറ
  • 1ജിബി റാം, 4 ജിബി റോം
  • മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
  • ഡ്യുവല്‍ സിം
  • വൈഫൈ കണക്റ്റിവിറ്റി
  • 1630mAh ലിഥിയം അയണ്‍ ബാറ്ററി
ഏകദേശവില: 8,659 രൂപ

ജിയായു ജി3 (JiaYu G3)
Add caption
  • 4.5 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍
  • 1280×720 പിക്‌സല്‍ റെസലൂഷന്‍
  • ആന്‍ഡ്രോയിഡ് ഐസിഎസ്
  • കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലെ
  • ഡ്യുവല്‍ കോര്‍ എംടികെ എംടി6577 സിപിയു
  • 8 മെഗാപിക്‌സല്‍ ക്യാമറ, ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫഌഷ്
  • 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ
  • 1ജിബി റാം
  • 4ജിബി റോം
  • വൈഫൈ
  • 2750mAh ലിഥിയം അയണ്‍ ബാറ്ററി
ഏകദേശ വില: 9,990 രൂപ

ഓപ്പോ ഫൈന്‍ഡര്‍ (Oppo Finder)
www.naduvilnews.com
  • 4.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ
  • 1.5 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍
  • ആന്‍ഡ്രോയിഡ് ഐസിഎസ്
  • 1ജിബി റാം
  • 16ജിബി ബില്‍റ്റ് ഇന്‍ സ്‌റ്റോറേജ്
  • 8 മെഗാപിക്‌സല്‍ ക്യാമറ
  • 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്
  • 1.3 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ, 720പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്
  • 1500mAh ലിഥിയം അയണ്‍ ബാറ്ററി
ഏകദേശ വില: 34,973 രൂപ
കടപ്പാട് :Gizbot





Read More »

Friday, 27 April 2012

എന്താണ് ‘ഗൂഗിള്‍ ഡ്രൈവ്”?

0 comments Posted by Shaji.essenn at 8:07 pm

അഭ്യൂഹങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വിരാമമായി, സസ്‌പെന്‍സ് പൊളിച്ചടുക്കിക്കൊണ്ട് ഗൂഗിളിന്റെ ഏറ്റവും പുതിയ വിസ്മയം ഗൂഗിള്‍ ഡ്രൈവ് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതേ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഗൂഗിള്‍ ബ്ലോഗിലൂടെ നടത്തിക്കഴിഞ്ഞിരിക്കുകയാണ്. സാങ്കേതിക ലോകത്ത് ഒരു പുത്തന്‍ വിപ്ലവത്തിന് ശിലപാകുകയാണ് ‘ഗൂഗിള്‍ ഡ്രൈവ്’.
എന്താണ് ‘ഗൂഗിള്‍ ഡ്രൈവ്”?
പേര് കേട്ട് തെറ്റിദ്ധരിക്കേണ്ട, ഡ്രൈവിങ്ങുമായോ, വാഹനങ്ങളുമായോ ഇതിനു യാതൊരു ബന്ധവുമില്ല. വിശാലമായ ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനമാണ് ‘ഗൂഗിള്‍ ഡ്രൈവ്. നമ്മുടെ കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കില്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നത് പോലെ ഒരു വിര്‍ച്വല്‍ ഡ്രൈവ് നമ്മുക്കിതിലൂടെ ഗൂഗിള്‍ നല്‍കുകയാണ്. ചിത്രങ്ങള്‍, ഡോക്യുമെന്റുകള്‍, വീഡിയോകള്‍ അങ്ങനെ എന്തും ഗൂഗിള്‍ ഡ്രൈവില്‍ നമ്മുക്ക് സൂക്ഷിക്കാനാവും. ഹാര്‍ഡ് ഡിസ്‌കിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് ഈ വിര്‍ച്വല്‍ ഡ്രൈവ് കാഴ്ച വെക്കുക. ഇത്തരം ഓണ്‍ലൈന്‍ സ്‌റ്റോറേജ് സംവിധാനങ്ങള്‍ ‘ക്ലൌഡ് സ്‌റ്റോറേജ് ‘ എന്നാണു അറിയപ്പെടുന്നത്. ഗൂഗിള്‍ അക്കൗണ്ട് ഉടമകള്‍ക്ക് വിവിധ ഫയലുകള്‍ അപ്‌ലോഡ് ചെയ്ത് സൂക്ഷിച്ചുവെക്കാനുള്ള സേവനമാണിത്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് പിന്തുണയുള്ള ഏത് ഉപകരണങ്ങളിലൂടെയും ഗൂഗിള്‍ ഡ്രൈവ് ആക്‌സസ് ചെയ്യാനാകും.

എന്താണ് ‘ക്ലൌഡ് സ്‌റ്റോറേജ്’?
കംപ്യൂട്ടറുകളുടെ ഹാര്‍ഡ് ഡിസ്‌കിലെ വ്യത്യസ്ത ഡ്രൈവുകള്‍ പോലെ തന്നെ ഇന്റര്‍നെറ്റില്‍ വിവിധ ഹോസ്റ്റിംഗ് കമ്പനികള്‍ നല്‍കുന്ന വിര്‍ച്വല്‍ സ്‌റ്റോറേജ് സ്‌പേസ് ആണ് ക്ലൌഡ് സ്‌റ്റോറേജ് എന്നറിയപ്പെടുന്നത്. സാധാരണയായി ഉപഭോക്താക്കള്‍ പണം നല്‍കി അവരവര്‍ക്ക് ആവശ്യമായ സ്‌പെയ്‌സ് വാങ്ങുകയോ, വാടകയ്ക്ക് എടുക്കുകയോ ആണ് ചെയ്യുന്നത്.സൗജന്യമായി സ്‌പെയ്‌സ് നല്‍കുന്ന കമ്പനികളുമുണ്ട്.
ഗൂഗിള്‍ ഡ്രൈവ് എങ്ങനെ വേറിട്ട് നില്‍ക്കുന്നു?
ഹാര്‍ഡ് ഡിസ്‌കില്‍ വിവരങ്ങള്‍ സൂക്ഷിക്കുമ്പോള്‍, അവ കൈമാറ്റം ചെയ്യാന്‍ പ്രയാസമാണ്. പക്ഷെ ഗൂഗിള്‍ ഡ്രൈവ് പോലെയുള്ള ക്ലൌഡ് സ്‌റ്റോറേജ് സംവിധാനങ്ങളില്‍ നമ്മുടെ ഫയലുകള്‍ സൂക്ഷിക്കുമ്പോള്‍ ലോകത്തെവിടെയും നമ്മുക്കത് ആക്‌സസ് ചെയ്യാന്‍ കഴിയും. ഹാര്‍ഡ് ഡിസ്‌ക് സ്‌പെയ്‌സ് പോരായെന്നു പരാതിപ്പെടുന്നവര്‍ക്ക് ഒരു പരിഹാരമാര്‍ഗം കൂടിയാണ് ഗൂഗിള്‍ ഡ്രൈവ്. മറ്റ് ക്ലൌഡ് സ്‌റ്റോറേജുകളില്‍ നിന്നും വ്യത്യസ്തമായി അപ്പ്‌ലോഡ് ചെയ്യുന്ന ഫയലുകള്‍ നമ്മുടെ സുഹൃത്തുക്കളുമായി പങ്കുവെക്കാനും, അവര്‍ക്കതില്‍ മാറ്റങ്ങള്‍ വരുത്തുവാനും, അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും കഴിയും. ചിത്രങ്ങള്‍, സ്‌പ്രെഡ് ഷീറ്റുകള്‍, പവര്‍പോയിന്റ് പ്രേസേന്റെഷനുകള്‍, പി ഡി എഫ് ഫയലുകള്‍ എന്നിവയും സൂക്ഷിക്കാം, ഗൂഗിളിന്റെ വിശ്വാസ്യത കൂടി ചേരുമ്പോള്‍ ഗൂഗിള്‍ ഡ്രൈവ് വന്‍ വിജയമാകുമെന്നാണ് അനുമാനം.
സുഹൃത്തുകളെ ഇതില്‍ ഉള്‍പ്പെടുത്താം എന്നുള്ളത്‌കൊണ്ടു തമ്മില്‍കാണാതെ, വിദൂരത്തിലിരുന്നുകൊണ്ടു ജോയിന്റ് റിസേര്‍ച് പ്രോജെക്ടുകളും മറ്റും ഒരേ റൂമിലിരുന്ന ചെയ്യുന്ന പ്രതീതിയോടെ പൂര്‍ത്തിയാക്കാന്‍ കഴിയും.ഓഫീസിലോ, വീട്ടിലോ, കഫേയില്‍ നിന്നോ അനായാസം ഫയലുകള്‍ നമ്മുടെ GDrive ലേക്ക് അപ്പ് ലോഡ് ചെയ്യാം, ഒരു Extrenalഡ്രൈവിന്‍റെ പ്രയോജനമാണ് ഇതിലൂടെ ലഭിക്കുന്നത്. പലയിടങ്ങളിലും USB വഴി ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി ഇല്ലാത്തതുകൊണ്ട് ഗൂഗിള്‍ ഡ്രൈവ് വലിയ ഒരു ആശ്വാസമായിരിക്കും. ഗൂഗിള്‍ ഡ്രൈവ് ഉപയോഗിക്കുവാന്‍ വേണ്ടി നമ്മുടെ കമ്പ്യൂട്ടറിലും,ആന്‍ഡ്രോയ്ഡ് ഫോണുകളിലും, ടാബ് ലെറ്റുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന ആപ്പ്‌ളിക്കേഷനും ഗൂഗിള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഐഫോണ്‍ ഒഎസിന് വേണ്ടി പ്രത്യേക ആപ്പ്‌ളിക്കേഷന്‍ ഉടന്‍ തന്നെ പുറത്തിറക്കും. വലുപ്പം കൂടിയ ഫയലുകള്‍ മെയില്‍ വഴി അയക്കാനുള്ള ബുദ്ധിമുട്ടും ഇതോടെ മാറുമെന്നാണ് കരുതപ്പെടുന്നത്. ഗൂഗിള്‍ അക്കൗണ്ട് ഉള്ള എല്ലാവര്‍ക്കും അഞ്ച് ജി ബി സ്‌പെയ്‌സ് സൗജന്യമായി ലഭിക്കും. കൂടുതല്‍ മെമ്മറി ആവശ്യമുള്ളവര്‍ക്ക് നിശ്ചിത തുക മാസമാടച്ചാല്‍ 25 ജി ബി വരെ അപ് ഗ്രേഡ് ചെയ്യാന്‍ കഴിയും. (25GB for $2.49/month, 100GB for $4.99/month , 1TB for $49.99/month)
ഗൂഗിള്‍ ഡ്രൈവിന്റെ മാത്രം പ്രത്യേകതകള്‍?
ഡ്രോപ്പ് ബോക്‌സ്, ബോക്‌സ്, മൈക്രോസോഫ്ട് സ്കൈഡ്രൈവ് തുടങ്ങിയ വന്‍കിട ക്ലൌഡ് സ്‌റ്റോറെജ് സംവിധാനങ്ങളോടാണ് ഗൂഗിള്‍ ഡ്രൈവ് മത്സരിക്കാന്‍ പോകുന്നത്. ഈ രംഗത്ത് ശോഭിക്കണമെങ്കില്‍ വ്യത്യസ്തതകള്‍ കൊണ്ടു വന്നേ തീരു എന്ന് ഗൂഗിളിനു വ്യക്തമായി അറിയാം. അതിനാല്‍ മറ്റൊരു കമ്പനിയും നല്‍കാത്ത ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്ഗ്‌നിഷന്‍ (OCR) സിസ്റ്റം, വിഷ്വല്‍ സേര്‍ച്ച് എഞ്ചിന്‍ സൗകര്യം നല്‍കുന്ന ഗൂഗിള്‍ ഗോഗിള്‍സ് (Google Goggles) എന്നീ സൗകര്യങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് വാഗ്ദാനം ചെയ്യുന്നു, ഒപ്പം കീ വേഡുകള്‍ ഉപയോഗിച്ച് സൂക്ഷ്മമായ രീതിയില്‍ സേര്‍ച്ച് ചെയ്ത് ഫയലുകള്‍ തെരയാനും സാധിക്കും. ഗൂഗിള്‍ പ്ലസിലേക്കും, ഇ മെയില്‍ അറ്റാച് മെന്റിലേക്കും ഡ്രൈവിലെ ഫയലുകള്‍ എളുപ്പത്തില്‍ ചേര്‍ക്കുവാന്‍ കഴിയും. കാലക്രമേണ ഫാക്‌സ് അയക്കാനും, വീഡിയോകള്‍ എഡിറ്റ് ചെയ്യാനും, വെബ് സൈറ്റ് മോക്ക്അപ്പുകള്‍ നിര്‍മ്മിക്കാനുമുള്ള സംവിധാനം ഗൂഗിള്‍ ഡ്രൈവിലേക്ക് കൊണ്ടുവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഡ്രൈവില്‍ ചേര്‍ത്തിരിക്കുന്ന രണ്ടു വ്യത്യസ്തമായ സംവിധാനങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.
ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്ഗ്‌നിഷന്‍ (OCR)
സ്‌കാന്‍ ചെയ്ത പേപ്പറിലെ ടെക്സ്റ്റ് തിരിച്ചറിയാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. ഉദാഹരണത്തിന് ഒരു പത്രം സ്‌കാന്‍ ചെയ്ത ശേഷം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇമേജ് ഫോര്‍മാറ്റിലുള്ള പത്രത്തില്‍ നിന്നും ടെക്സ്റ്റ് വേര്‍തിരിച്ചു എടുക്കാന്‍ കഴിയും. പരമ്പരാഗത രീതിയനുസരിച്ച് പത്രം നോക്കി ആദ്യം മുതല്‍ ടൈപ്പ് ചെയ്യുകെ രക്ഷ ഉണ്ടായിരുന്നുള്ളൂ.
ഗൂഗിള്‍ ഗോഗിള്‍സ് (Google Goggles)
ഗൂഗിളിന്റെ ഏറ്റവും പുതിയ വിഷ്വല്‍ സേര്‍ച്ച് എന്ജിനാണ് ഗൂഗിള്‍ ഗോഗിള്‍സ്. ടെക്സ്റ്റിനു പകരം പടം ഉപയോഗിച്ച് ഇന്‍റര്‍നെറ്റില്‍ അതിനെ കുറിച്ച് സേര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന അതിനൂതനമായ സംവിധാനമാണിത്. ഈ സാങ്കേതിക വിദ്യ രൂപപ്പെടുത്തിയ പ്ലിങ്ക് എന്ന ചെറുകിട കമ്പനി ഏറ്റെടുത്ത ശേഷമാണ് ഗൂഗിള്‍ ഇത്തരമൊരു സംവിധാനം ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ ആര്‍ട്ട് വര്‍ക്കുകള്‍, ലോഗോ, സ്ഥലങ്ങള്‍ എന്നിവയുടെയൊക്കെ ചിത്രങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ച് എടുത്താല്‍, അവ അവലോകനം ചെയ്ത ശേഷം അവയെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കും. ഉദാഹരണത്തിന് നമ്മുക്കറിയാത്ത ഒരു ഭാഷയില്‍ ഒരു സൈന്‍ ബോര്‍ഡ് കണ്ടാല്‍, ഒരു ഫോടോ എടുക്കേണ്ട താമസമേയുള്ളൂ, അതിനെ നമ്മുടെ സ്വന്തം ഭാഷയിലേക്ക് തര്‍ജിമ ചെയ്ത് തരും.

ഗൂഗിള്‍ ഡ്രൈവ് ഒരു തുടക്കമാണെന്നും, വിസ്മയങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന വാചകത്തോടെയാണ് ഗൂഗിള്‍ന്റെ ഔദ്യോഗിക പ്രഖ്യാപനം അവസാനിക്കുന്നത്.നമ്മുക്കും കാത്തിരിക്കാം ഗൂഗിളിന്റെ അടുത്ത മാജിക്കിനായി….കടപ്പാട് :ഭൂലോകം

Read More »

Thursday, 19 April 2012

ലോകത്തിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ...

0 comments Posted by Shaji.essenn at 1:32 pm
ടാബ്‌ലറ്റ്‌ കമ്പ്യൂട്ടറുകളും അള്‍ട്രാബുക്കും സ്‌മാര്‍ട്ട്‌ഫോണുകളുമെല്ലാം ചേര്‍ന്ന്‌ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്‌. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണി കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. പുതിയ വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം രണ്ടാം പാദത്തില്‍ പുറത്തിറങ്ങുന്നതോടെ കൂടുതല്‍ കമ്പ്യൂട്ടറുകള്‍ വിറ്റഴിക്കപ്പെടുമെന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌.


മികച്ച പ്രവര്‍ത്തനക്ഷമതയും നിലവാരവും കണക്കിലെടുക്കുമ്പോള്‍ എച്ച്‌ പി, ലെനോവൊ, ഡെല്‍ എന്നിവയാണ്‌ മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍. ഇവയ്‌ക്കൊപ്പം വില്‍പനയും വിപണിവിഹിതവും ഉല്‍പാദനവും പരിഗണിക്കുമ്പോള്‍ ഈ സാമ്പത്തികവര്‍ഷം ലോകത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ചു കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ഏതൊക്കെയാണെന്ന്‌ നോക്കാം.


1. ഹ്യൂലറ്റ്‌ പക്കാര്‍ഡ്‌- എച്ച്‌ പി


ആകെ ഉല്‍പാദിപ്പിച്ചത്‌- 15.7 മില്യണ്‍


വിപണിവിഹിതം- 18 ശതമാനം


വളര്‍ച്ച- 3.5 ശതമാനം വര്‍ദ്ധനവ്‌


2. ലെനോവൊ ഗ്രൂപ്പ്‌


ആകെ ഉല്‍പാദിപ്പിച്ചത്‌- 11.7 മില്യണ്‍


വിപണിവിഹിതം- 13.4 ശതമാനം


വളര്‍ച്ച- 28.1 ശതമാനം വര്‍ദ്ധനവ്‌


3. ഡെല്‍


ആകെ ഉല്‍പാദിപ്പിച്ചത്‌- 10.1 മില്യണ്‍


വിപണിവിഹിതം- 11.6 ശതമാനം


വളര്‍ച്ച- 1.6 ശതമാനം കുറവ്‌


4. ഏസര്‍ ഗ്രൂപ്പ്‌


ആകെ ഉല്‍പാദിപ്പിച്ചത്‌- 8.6 മില്യണ്‍


വിപണിവിഹിതം- 9.9 ശതമാനം


വളര്‍ച്ച- 9.2 ശതമാനം കുറവ്‌


5. അസ്യൂസ്‌ടെക്ക്‌ കമ്പ്യൂട്ടര്‍


ആകെ ഉല്‍പാദിപ്പിച്ചത്‌- 5.3 മില്യണ്‍


വിപണിവിഹിതം- ആറ്‌ ശതമാനം


വളര്‍ച്ച- 21.3 ശതമാനം വര്‍ദ്ധനവ്‌


കടപ്പാട് : കമ്പ്യുട്രിക്ക് 
Read More »

Monday, 16 April 2012

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ വാച്ചുമായി സോണി ...

0 comments Posted by Shaji.essenn at 11:24 am

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു സ്മാര്‍ട് വാച്ചുമായി എത്തിയിരിക്കുകയാണ് സോണി. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇണങ്ങുന്ന ഒരു
ആക്‌സസറി എന്ന നിലയിലാണ് ഈ സ്മാര്‍ട് വാച്ച് ശ്രദ്ധ നേടുന്നത്. ഫോണ്‍ കോളുകള്‍ വന്നാല്‍ അവ സ്വീകരിക്കാനും അല്ലെങ്കില്‍ കട്ട് ചെയ്യാനും ഫോണിനെ കയ്യിലെടുക്കേണ്ടതില്ല പകരം സ്മാര്‍ട്‌വാച്ച് ഉപയോഗിച്ചാല്‍ മതി.
1.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് സ്മാര്‍ട് വാച്ചിനുള്ളത്. ഫോണുകളില്‍ വരുന്ന എല്ലാ അപ്‌ഡേറ്റുകളേയും നോട്ടിഫിക്കേഷനുകളേയും കുറിച്ച് ഇതിലെ സ്‌ക്രീന്‍ വഴി അലേര്‍ട്ട് ലഭിക്കും. വൈബ്രേഷന്റെ പിന്തുണയുള്ളതിനാല്‍ വാച്ച് ധരിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് എളുപ്പം മനസ്സിലാക്കാനും സാധിക്കും.
മറ്റ് സവിശേഷതകള്‍
  • ബ്ലൂടൂത്ത് 3.0 വേര്‍ഷന്‍
  • മ്യൂസിക് പ്ലെയര്‍ ക്രോണ്ട്രോ
  • സ്‌ക്രീന്‍ ഡിസ്‌പ്ലെയിലൂടെ എസ്എംഎസ്, ഇമെയില്‍, കലണ്ടര്‍ റിമൈന്‍ഡര്‍ എന്നിവ വായിക്കാം
  • ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ കാണാം
ബ്ലൂടൂത്ത് വഴിയാണ് സ്മാര്‍ട് വാച്ചും സ്മാര്‍ട്‌ഫോണും തമ്മില്‍ ബന്ധപ്പെടുന്നത്. നിലവില്‍ യുഎസിലാണ് സോണി ഈ സ്മാര്‍ട് വാച്ച് അവതരിപ്പിച്ചിട്ടുള്ളത്.  7,500 രൂപയ്ക്കാകും ഇത് ഇന്ത്യയിലെത്തുകയെന്ന് പ്ര്തീക്ഷിക്കുന്നു. കടപ്പാട് : ഗിസ്ബോട്ട്
Read More »

Wednesday, 11 April 2012

ഫേസ് ബുക്ക്‌ ടൈം ലൈന്‍ റിമൂവ് ചെയ്യാം ...

0 comments Posted by Shaji.essenn at 6:50 pm

ഫേസ്ബുക്ക് ടൈംലൈന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? ടൈംലൈന്‍ പേജ് കണ്ടുമടുത്ത് പഴയ ഫേസ്ബുക്ക് പേജ് തന്നെ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്  ഒരു വഴി പറഞ്ഞുതരാം. ക്രോം, മോസില്ല ഫയര്‍ഫോക്‌സ് ഉള്‍പ്പടെയുള്ള പ്രമുഖ വെബ് ബ്രൗസറുകളില്‍ ലഭിക്കുന്ന ടൈംലൈന്റിമൂവ് എന്ന എക്‌സറ്റന്‍ഷന്‍ ഇതിന് ഉപകരിക്കും. ഇതിന്റെ ഉപയോഗമെങ്ങനെയെന്ന് നോക്കാം.

  • ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായാല്‍ ഉപയോക്താവിന് ടൂള്‍ബാറില്‍ പുതിയൊരു ടാബ് കൂടി വന്നതായി കാണാം. (ക്രോം സ്‌ക്രീന്‍ഷോട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.)

  • ആ പുതിയ ടാബില്‍ ക്ലിക് ചെയ്യുക
  • അപ്പോള്‍ തുറന്നുവരുന്ന ചെറിയൊരു വിന്‍ഡോയില്‍ ടൈംലൈന്‍ വ്യൂ എന്ന സ്റ്റാറ്റസിന് നേരെ പച്ചനിറത്തിലുള്ള ശരി അടയാളം കാണുകയാണെങ്കില്‍ ടൈംലൈന്‍ ഡിസേബിള്‍ ആയിട്ടുണ്ട്

  • അതേ സ്ഥാനത്ത് ചുവപ്പ് ക്രോസ് മാര്‍ക്ക് കാണുകയാണെങ്കില്‍ ടൈംലൈന്‍ ബ്ലോക്ക് ആയിട്ടില്ലെന്നര്‍ത്ഥം

ക്രോം വെബ്‌സ്‌റ്റോറില്‍ നിന്നും ഈ എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. യഥാര്‍ത്ഥത്തില്‍ ഈ എക്‌സറ്റന്‍ഷന്‍ ടൈംലൈന്‍ സൗകര്യത്തെ കാഴ്ചയില്‍  നിന്ന് മാറ്റിവെക്കുക മാത്രമാണ് ചെയ്യുന്നത്. എക്‌സ്റ്റന്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തയാള്‍ക്ക് അയാളുടെ പ്രൊഫൈല്‍ സാധാരണ ഫേസ്ബുക്ക് പേജ് പോലെ കാണാനാകുമെന്നതാണ് ഇതുകൊണ്ടുള്ള ഉപയോഗം.
അതേ സമയം നിങ്ങളുടെ പേജ് സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം പേജ് ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകുക. ക്രോം ബ്രൗസറിലാണ് എക്‌സറ്റന്‍ഷന്‍ ഉള്ളതെങ്കില്‍ ഫയര്‍ഫോക്‌സിലൂടെ ഫേസ്ബുക്ക് ആക്‌സസ് ചെയ്യുമ്പോള്‍ ടൈംലൈന്‍ സൗകര്യത്തോടെ തന്നെയാണ് കാണാനാകുക.
ടൈംലൈന്‍ ലേഔട്ടും അതിലെ മറ്റ് പ്രത്യേകതകളും ഇഷ്ടപ്പെടാത്ത ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ് ഈ എക്സ്റ്റന്‍ഷന്‍. സ്വന്തം കാഴ്ചയില്‍ നിന്നും ടൈംലൈന്‍ മറച്ചുവെക്കാന്‍ വേണ്ടി മാത്രം. ഇത് നല്ല ഒരു മാര്‍ഗ്ഗം തന്നെ .
Related Posts Plugin for WordPress, Blogger...
Read More »

Tuesday, 10 April 2012

ജീനിയസ്‌ വീഡിയൊ ക്യാമറ പുറത്തിറക്കി ..

0 comments Posted by Shaji.essenn at 4:40 pm
തായ് വാന്‍ കമ്പനിയായ ജീനിയസ് പുതിയ ഹോം വീഡിയോ ക്യാമറ പുറത്തിറക്കി അയ്യായിരം രൂപയ്ക്ക് മികച്ച ചില ഫീച്ചറുകള്‍ നല്‍കുന്നതാണ് ജീനിയസിന്‍റെ G-shot DV800 
പ്രധാന പ്രത്യേകതകള്‍ 8എംപി സിഎംഒഎസ് സെന്‍സര്‍ ഇത് 30 എഫ്പിഎസില്‍ പൊലും 720 എംപി എച്ച്ഡി ഫോര്‍മാറ്റില്‍ വീഡിയോ ഷൂട്ടിന് സഹായിക്കുന്നു.16X ഡിജിറ്റല്‍ സൂം,90മിനുട്ട് ബാറ്ററി പാക്കപ്പ്,2.4ഇഞ്ച് എല്‍സിഡി സ്ക്രീന്‍,32 ജിബി എസ്ഡി സ്ളോട്ട് ഇതു കൂടാതെ 32 എംപി ഓണ്‍ബോര്‍ഡ് മെമ്മറിയും നല്‍കുന്നു.മൂന്ന് വര്‍ഷം വാറണ്ടിയും നല്‍കുന്നുണ്ട്. വിലയോ തുച്ചം ഗുണമോ മെച്ചം . കടപ്പാട് : റിപ്പോര്‍ട്ടര്‍.
Read More »

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.