
വെറുതെ പുതിയൊരു വേര്‍ഷനെ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തുകയല്ല ഫയര്‍ഫോക്‌സ് ഇതിലൂടെ ചെയ്യുന്നത്. ചില നല്ല സവിശേഷതകളെ കൂടി കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. അതില്‍ പ്രധാനം ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിങ്ങള്‍ ചെയ്തുവെച്ച ബുക്ക്മാര്‍ക്കുകള്‍, ഹിസ്റ്ററി, കുക്കീസ് എന്നിവയെല്ലാം ഫയര്‍ഫോക്‌സിലേക്ക് മാറ്റാന്‍ പുതിയ വേര്‍ഷനിലൂടെ സാധിക്കും.
സിങ്ക്രോണൈസേഷന്‍ സവിശേഷതയാണ് ഇതിലെ മറ്റൊരു പുതുമുഖം. കമ്പ്യൂട്ടറുകളിലെ ബ്രൗസറുകളിലുള്ള ആഡ്-ഓണുകളെ എല്ലാം പരസ്പരം ബന്ധിപ്പിക്കാന്‍ ഇതനുവദിക്കുന്നു. ഒന്നിലേറെ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സിങ്ക്രോണൈസേഷന്‍ സ്വയം ചെയ്യേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറക്കാം.
0 comments: