നടുവില്‍:: കുണ്ടും കുഴിയുമായി ടാറിങ് തകര്‍ന്ന നടുവില്‍-കരുവഞ്ചാല്‍ ഹില്‍റോഡിലെ ദുരിതയാത്രയ്ക്ക് അറുതിയായില്ല. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 25 ലക്ഷം രൂപ അനുവദിച്ചതായി അറിയിപ്പ് വന്നെങ്കിലും മറ്റ് നടപടികളൊന്നുമായില്ല. മലയോരമേഖലയിലെ ഇതര റോഡുകളുടെ ടാറിങ് ജോലികള്‍ പൂര്‍ത്തീകരിച്ചുവെങ്കിലും ഹില്‍റോഡിനെ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമായി.
കരുവഞ്ചാലില്‍നിന്ന് ആദ്യ ഒരുകിലോമീറ്റര്‍ ഭാഗം റീടാറിങ് നടത്തിയിട്ടുണ്ട്. പാടേ തകര്‍ന്ന ബാക്കി റോഡില്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ പാടുപെടുകയാണ്. ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ എന്നിവയ്ക്കും ഓടാന്‍ പ്രയാസമാണ്. ഓട്ടോറിക്ഷകള്‍ ഈ വഴി ഇപ്പോള്‍ ഓടുന്നില്ല. നേരത്തെ 15 മിനിട്ട് കൊണ്ട് നടുവില്‍നിന്ന് കരുവഞ്ചാലില്‍ എത്തിയിരുന്ന ബസ്സുകള്‍ അരമണിക്കൂര്‍ എടുത്താണ് ഓടിയെത്തുന്നത്. നിരവധി ബസ്സുകള്‍ ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. കരാര്‍ എടുക്കാന്‍ ആളില്ലാത്തതാണ് അറ്റകുറ്റപ്പണികള്‍ നടത്താന്‍ വൈകുന്നതിന് കാരണമായി പറയുന്നത്.

0 comments: