നടുവില്‍: നടുവില്‍ ടൗണില്‍ ബുധനാഴ്ച രാത്രിയുണ്ടായ സി.പി.എം-ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയും എട്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. സി.പി.എം പ്രവര്‍ത്തകനായ പി.എസ്. ഉമേഷിന്റെ പരാതിയില്‍ ലീഗ് പ്രവര്‍ത്തകരായ സാജിര്‍, പാലക്കില്‍ പുതിയപുരയില്‍ നൗഷാദ്, ഫാറൂഖ്, ജലീല്‍, മിഥുലാജ്, റഫീഖ്, നൂറുദ്ദീന്‍, റിയാസ്, മൂസാന്‍ കുട്ടി, ഷഫീഖ്, മുസ്തഫ തുടങ്ങി 20ഓളം പേര്‍ക്കെതിരെയാണ് കേസ്. വധശ്രമം, സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ തുടങ്ങി ഏഴോളം വകുപ്പുകളാണ് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലീഗ് പ്രവര്‍ത്തകനായ കണിച്ചാല്‍ പുതിയപുരയില്‍ സാജിറിന്റെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തകരായ സാജു ജോസഫ്, ഫല്‍ഗുനന്‍, ഉമേഷ്, ഉല്ലാസ്, റഷീദ്, സുരേഷ്, അജിത്ത്, റൗഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.Haneefa Naduvil
Tags:
Naduvilnews
0 comments: