നടുവില്‍:സമുദ്രനിരപ്പില്‍നിന്ന് മൂവായിരത്തി അഞ്ഞൂറ് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കയംതട്ടിന് കരിങ്കല്‍ക്വാറി ഭീഷണിയായി. ജൈവ വൈവിധ്യം കൊണ്ടും പരിസ്ഥിതി പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായ പാലക്കയത്തു നിന്നാണ് പ്രധാന നദികളുടെ രണ്ട് കൈവഴികള്‍ പുറപ്പെടുന്നത്. അമ്പതേക്കറോളം സര്‍ക്കാര്‍ റവന്യൂ ഭൂമിയുള്ള പാലക്കയം തട്ടിന്റെ സമീപ പ്രദേശങ്ങള്‍ മുഴുവന്‍ ക്വാറി നടത്തിപ്പുകാരും റിയല്‍ എസ്റ്റേറ്റുകാരും കൈയടക്കിയിരിക്കുകയാണ്.
കവുങ്ങ്കൃഷി രോഗംമൂലം നശിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വന്‍തോതില്‍ ഭൂമിവില്പന തുടങ്ങിയത്. ക്വാറി നടത്തിപ്പുകാര്‍ മോശമല്ലാത്ത വില നല്കുന്നതിനാല്‍ വില്പനയുടെ വേഗം കൂടി. 100 ഏക്കറിലധികം ഭൂമി ഒരു കരിങ്കല്‍ ക്വാറി ഉടമ തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇവിടെ മുന്നൂറ് ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് ക്വാറികള്‍ പ്രവര്‍ത്തിച്ചുവരികയാണ്. മൂന്നാമൊരു ക്വാറി തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. സ്‌ഫോടനം നടത്തിയുള്ള ഖനനമാണ് ക്വാറിയില്‍ നടക്കുന്നത്. ദിനംപ്രതി നിരവധി ലോഡ് കരിങ്കല്ല് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോവുകയാണ്.
പുതുതായി വാങ്ങിക്കൂട്ടുന്ന സ്ഥലം കാടുകയറി കിടക്കുന്നതിനാല്‍ പന്നി ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പ്രദേശത്ത് പെരുകിവരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതുമൂലം കൃഷിപ്പണികള്‍ കര്‍ഷകര്‍ ഉപേക്ഷിച്ചു കഴിഞ്ഞു.
ഇതിനുപുറമെ മാവുംചാലില്‍ നിന്നും പാലക്കയത്തെത്തുന്ന റോഡ് ടിപ്പര്‍ ലോറികള്‍ ഓടിയതിനെത്തുടര്‍ന്ന് പരിപൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. വാഹനങ്ങള്‍ ഒന്നും വരാത്തതിനാല്‍ പൂര്‍ണമായും ഒറ്റപ്പെട്ടുകഴിയുകയാണ് ജനങ്ങള്‍. കുടിയേറ്റ കാലത്തിന്റെ തുടക്കത്തിലുള്ള അവസ്ഥയില്‍നിന്ന് പാലക്കയം പ്രദേശം ഒട്ടും വികസിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ സങ്കടം പറയുന്നു. ദുരിതപൂര്‍ണമായ ജീവിതം മടുത്ത് കൃഷിക്കാര്‍ ഭൂമി വില്പന നടത്തി കുന്നിറങ്ങുകയാണ്. ഇത്തരമൊരവസ്ഥ ഭൂമി മാഫിയകള്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്. പാലക്കയത്തേക്ക് നേരത്തെ ഉണ്ടായിരുന്ന കാട്ടുവഴി ക്വാറി വന്നതോടെ ഇല്ലാതായതായും പരാതി ഉയര്‍ന്നിട്ടുണ്ട്.Mohanan alora.
Tags:
Naduvilnews

ഒരു മലയുടെ അന്ത്യം ഇവിടെ തുടങ്ങുന്നു ,പലക്കയംതട്ടിലെ ഒരു ദൃശ്യം |
0 comments: