കുടിയാന്മല:ഒരു കിലോമീറ്റര്‍ ടാറിങ് ഒരുമാസമായിട്ടും പൂര്‍ത്തിയായില്ലെന്ന് പരാതി. കുടിയാന്മല - അരീക്കമല റോഡിലാണ് റോഡ് റീ ടാറിങ് ഒച്ചുവേഗത്തിലായത്. കരാറെടുത്തവര്‍ പണി ഉപേക്ഷിച്ചുപോയതും തൊഴിലാളിക്ഷാമവും റോഡുപണി അനിശ്ചിതമായി നീളുന്നതിന് കാരണമായി. പ്രധാന കരാറുകാരന്‍ ഉപകരാര്‍ നല്കിയവരാണ് പണി ഉപേക്ഷിച്ചുപോയത്. മൂന്നാമത്തെ കരാറുകാരന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പണി നടക്കുന്നത്. 8 ലക്ഷം രൂപയാണ് ഇതിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. പാലം കഴിഞ്ഞ് ആദ്യത്തെ രണ്ട് കിലോമീറ്റര്‍ പ്രവൃത്തി നേരത്തെ പൂര്‍ത്തിയായി. എന്നാല്‍, തുടര്‍ന്നുള്ള പണി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളായിട്ടും കഴിഞ്ഞില്ല. പല ഘട്ടങ്ങളിലായി പണി നടന്നതിനാല്‍ റോഡിലിട്ട കല്ലിളകി ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്. ചിതറിക്കിടന്ന കല്ലില്‍ ബൈക്ക് മറിഞ്ഞ് രണ്ട് അപകടങ്ങളുമുണ്ടായി. അവശേഷിക്കുന്ന ഒന്നര കിലോമീറ്റര്‍ ടാറിങ്ങിനുള്ള ഭരണാനുമതിയായെങ്കിലും നിലവിലുള്ള പണി പൂര്‍ത്തിയാവാത്തതിനാല്‍ ടെന്‍ഡര്‍ വിളിച്ചിട്ടില്ല. റോഡ് ടാറിങ്ങില്‍ അപാകമുള്ളതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
Tags:
Naduvilnews
0 comments: