നടുവില്‍: തകര്‍ന്ന റോഡ് നന്നാക്കാത്തതിനെതിരെ കൂറ്റന്‍ കല്ലുകള്‍ നിരത്തി പ്രതിഷേധം. ടാറിങ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസ്സഹമായ താവുന്ന്കവല, താവുന്ന് റോഡിലാണ് പ്രതിഷേധം. ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റെ വിവിധ ഭാഗങ്ങളിലാണ് വലിയ കല്ലുകള്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. കഴിഞ്ഞ കാലവര്‍ഷത്തോടെയാണ് റോഡ് തകര്‍ന്നത്. നന്നാക്കാന്‍ അധികൃതര്‍ ഇതുവരെയും നടപടിയൊന്നും എടുത്തിട്ടില്ല. ഹില്‍ ഹൈവേയുടെ ഭാഗമാണ് റോഡ്. കല്ലുകൂട്ടിവെച്ച ഭാഗത്ത് വളവുതിരിവുകളും കുത്തനെയുള്ള കയറ്റവുമാണ്.
നടുവില്‍-കരുവഞ്ചാല്‍ ഹില്‍റോഡില്‍ വാഹനഗതാഗതം ദുരിതപൂര്‍ണമായതിനെത്തുടര്‍ന്ന് ഈ റോഡുവഴിയാണ് ടിപ്പര്‍ലോറികളും മറ്റും കടന്നുപോകുന്നത്. ഇത് റോഡിന്റെ അവസ്ഥ കൂടുതല്‍ ദുരിതമാക്കി. കഷ്ടിച്ച് ഒരു ബൈക്കിന് കടന്നുപോകത്തക്ക പാകത്തില്‍ വലിയ കല്ലുകള്‍ റോഡില്‍ നിരത്തിവയ്ക്കുകയായിരുന്നു പ്രതിഷേധക്കാര്‍. ദിനംപ്രതി നൂറ്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ഇതുമൂലം വാഹനയാത്ര തടസ്സപ്പെട്ടു. നടുവില്‍നിന്ന് കരുവഞ്ചാലിലേക്ക് ഏറ്റവും എളുപ്പമുള്ള വഴിയായിട്ടും റോഡിനെ അവഗണിക്കുന്നതില്‍ പ്രതിഷേധം രൂക്ഷമായി.
Tags:
Naduvilnews

0 comments: