നടുവില്‍ : തിരഞ്ഞെടുപ്പ് നടത്താതെ തന്നെ സി പി എമ്മിന് എം എല്‍ എ മാരുടെ എണ്ണം കുറയുന്ന സ്ഥിതിയിലാണ് സി .പി .എം എന്ന് കെ .എം .ഷാജി പറഞ്ഞു .നടുവില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം , വി .എ .റഹിം അധ്യക്ഷത വഹിച്ചു ,മന്ത്രി കെ .സി .ജോസഫ് മുഖ്യ അതിഥിയായി പങ്കെടുത്തു ,ജില്ലാപ്രസിഡണ്ട് വി.കെ .അബ്ദുല്‍ ഖാദര്‍ മൌലവി ഉല്‍ഘാടനം ചെയ്തു ,സി .കെ മുഹമ്മദ് ,കെ സലാഹുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു ,വി .പി .മൂസാന്‍കുട്ടി സ്വാഗതവും ,പി .പി .ഉമ്മര്‍ നന്ദിയും പറഞ്ഞു .പൊതുസമ്മേളനത്തിനു മുന്നോടിയായി പടിഞ്ഞാറെ കവലയില്‍നിന്നും ടൌണിലേക്ക് ബാന്‍ഡ് മേളം ,ദഫ് ,കോല്‍ക്കളി ,എന്നിവയോട്കൂടി പ്രകടനം നടന്നു .Mohanan alora
Tags:
Naduvilnews
0 comments: