നടുവില്‍: മുസ്‌ലിം ലീഗിനെ വര്‍ഗീയവത്‌രിക്കാനുള്ള ശ്രമം കേരളജനത തള്ളിക്കളഞ്ഞതാണെന്ന് പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. നടുവില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മിച്ച സി.എച്ച്.മുഹമ്മദ് കോയ സ്മാരകസൗധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് ലീഗിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ്. നിയമസഭയിലേക്ക് 20 എം.എല്‍.എ. മാരെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് ലീഗിന്റെ മാത്രം ശക്തികൊണ്ടല്ല. ഹൈന്ദവരും ക്രൈസ്തവരുമെല്ലാം അംഗീകരിച്ചതുകൊണ്ടുകൂടിയാണ്. മുസ്‌ലിം ജനതയുടെ ആഘോഷങ്ങളെല്ലാം സാംസ്‌കാരികമായ ആഘോഷങ്ങളാണ്. നാടിന്റെ ആഘോഷമായി ഇതിനെ മാറ്റാന്‍ മുസ്‌ലിം ലീഗ് സൂക്ഷ്മമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ.പി.ഹംസക്കുട്ടി അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനംചെയ്തു. ഷൗക്കത്തലി ഫൈസി, സി.കെ.മുഹമ്മദ്, കെ.സലാഹുദ്ദീന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, മഹ്മൂദ് അള്ളാംകുളം, അഹമ്മദ്കുട്ടി ഉളിക്കല്‍, സലാം രയരോം, അഡ്വ. സോണി സെബാസ്റ്റ്യന്‍, പി.ടി.മാത്യു, കെ.ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത്‌സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സംഗമം രോഷ്‌നി ഖാലിദ് ഉദ്ഘാടനംചെയ്തു. അഡ്വ. പി.വി.സൈനുദ്ദീന്‍ പ്രസംഗിച്ചു. തലമുറകളെ ആദരിക്കല്‍, പ്രതിനിധിസമ്മേളനം എന്നിവയും നടന്നു.Mohanan alora.
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: