നടുവില്‍: റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍ കൂറ്റന്‍കല്ലുകള്‍ നിരത്തിയിട്ട താവുന്ന്കവല-താവുന്ന് റോഡിലെ ഗതാഗതതടസ്സം ഒരുമാസം കഴിഞ്ഞിട്ടും മാറ്റിയില്ല. പ്രതിഷേധത്തെ തുടര്‍ന്ന് 2 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും ഈ തുക ഉപയോഗിച്ചുള്ള കുഴിയടക്കല്‍ താവുന്ന് കവലയില്‍ നിന്ന് 1 കിലോമീറ്റര്‍ ദൂരത്ത് മാത്രമായി. ഈ ഭാഗത്ത് റോഡ് അധികം തകര്‍ന്നിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കാര്യാട് മുതല്‍ പാലം വരെയുള്ള റോഡിലാണ് പലയിടങ്ങളിലായി വലിയ കല്ലുകള്‍ നിരത്തിയിട്ടിരിക്കുന്നത്. ജെ.സി.ബി. ഉപയോഗിച്ച് വലിച്ചിട്ട ഈ കല്ലുകള്‍ നീക്കാന്‍ അധികൃതര്‍ നടപടികള്‍ ഒന്നും എടുത്തിട്ടില്ല. ടിപ്പര്‍ ലോറിറളും മറ്റും ഓടി റോഡ് തകര്‍ന്നതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കല്ലുരുട്ടിവച്ചത്. കഷ്ടിച്ച് ഒരു ഓട്ടോയ്ക്ക് കടന്നുപോകാനുള്ള സൗകര്യം മാത്രമാണ് റോഡിലിപ്പോള്‍ ഉള്ളത്. എന്നാല്‍ ഇരുചക്രവാഹനങ്ങളൊഴിച്ച് ഇതുവഴി മറ്റ് വാഹനങ്ങളൊന്നും ഓടുന്നില്ല. ഹില്‍ ഹൈവേയുടെ ഭാഗമായ റോഡിനെ അവഗണിക്കുന്നതായി വ്യാപകപരാതിയുണ്ട്. റീടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.Mohanan alora
Tags:
Naduvilnews
0 comments: