ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ ഒരു സ്മാര്‍ട് വാച്ചുമായി എത്തിയിരിക്കുകയാണ് സോണി. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇണങ്ങുന്ന ഒരു
ആക്‌സസറി എന്ന നിലയിലാണ് ഈ സ്മാര്‍ട് വാച്ച് ശ്രദ്ധ നേടുന്നത്. ഫോണ്‍ കോളുകള്‍ വന്നാല്‍ അവ സ്വീകരിക്കാനും അല്ലെങ്കില്‍ കട്ട് ചെയ്യാനും ഫോണിനെ കയ്യിലെടുക്കേണ്ടതില്ല പകരം സ്മാര്‍ട്‌വാച്ച് ഉപയോഗിച്ചാല്‍ മതി.
ആക്‌സസറി എന്ന നിലയിലാണ് ഈ സ്മാര്‍ട് വാച്ച് ശ്രദ്ധ നേടുന്നത്. ഫോണ്‍ കോളുകള്‍ വന്നാല്‍ അവ സ്വീകരിക്കാനും അല്ലെങ്കില്‍ കട്ട് ചെയ്യാനും ഫോണിനെ കയ്യിലെടുക്കേണ്ടതില്ല പകരം സ്മാര്‍ട്‌വാച്ച് ഉപയോഗിച്ചാല്‍ മതി.
1.3 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണ് സ്മാര്‍ട് വാച്ചിനുള്ളത്. ഫോണുകളില്‍ വരുന്ന എല്ലാ അപ്‌ഡേറ്റുകളേയും നോട്ടിഫിക്കേഷനുകളേയും കുറിച്ച് ഇതിലെ സ്‌ക്രീന്‍ വഴി അലേര്‍ട്ട് ലഭിക്കും. വൈബ്രേഷന്റെ പിന്തുണയുള്ളതിനാല്‍ വാച്ച് ധരിക്കുന്നവര്‍ക്ക് ഈ മുന്നറിയിപ്പ് എളുപ്പം മനസ്സിലാക്കാനും സാധിക്കും.
മറ്റ് സവിശേഷതകള്‍
- ബ്ലൂടൂത്ത് 3.0 വേര്‍ഷന്‍
- മ്യൂസിക് പ്ലെയര്‍ ക്രോണ്ട്രോ
- സ്‌ക്രീന്‍ ഡിസ്‌പ്ലെയിലൂടെ എസ്എംഎസ്, ഇമെയില്‍, കലണ്ടര്‍ റിമൈന്‍ഡര്‍ എന്നിവ വായിക്കാം
- ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അപ്‌ഡേറ്റുകള്‍ കാണാം
ബ്ലൂടൂത്ത് വഴിയാണ് സ്മാര്‍ട് വാച്ചും സ്മാര്‍ട്‌ഫോണും തമ്മില്‍ ബന്ധപ്പെടുന്നത്. നിലവില്‍ യുഎസിലാണ് സോണി ഈ സ്മാര്‍ട് വാച്ച് അവതരിപ്പിച്ചിട്ടുള്ളത്. 7,500 രൂപയ്ക്കാകും ഇത് ഇന്ത്യയിലെത്തുകയെന്ന് പ്ര്തീക്ഷിക്കുന്നു. കടപ്പാട് : ഗിസ്ബോട്ട്
0 comments: