Latest News :

Wednesday, 16 May 2012

കുടുംബങ്ങളില്‍ സൗഹൃദം വളരണം : ഡോ : എന്‍ .ഗോപാലകൃഷ്ണന്‍ ..

Posted by Shaji.essenn at 8:32 pm
നടുവില്‍ : കുടുംബങ്ങളില്‍ സൗഹൃദം വളരുമ്പോഴാണ് ജീവിതം ധന്യമാവുകയെന്ന് ഐ .ഐ .എസ് .എച്ച്  ഡയറക്ടര്‍ ഡോ : എന്‍ . ഗോപാലകൃഷ്ണന്‍ പറഞ്ഞു .നടുവില്‍ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ സനാതന ധര്‍മം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . രാഷ്ട്രീയം ഏതായാലും സമുദായം ഏതായാലും ഹിന്ദു ധര്‍മം പരിരക്ഷിക്കുകയെന്നത് ഓരോരുത്തരുടെയും ലക്ഷ്യമാവണം .അമ്മയെയും അച്ഛനെയും പരിചരിക്കുന്നതിനേക്കാള്‍ മഹാത്തായ കര്‍മ്മം വേറെയില്ല .മക്കള്‍ക്ക്‌ ഉന്നതമായ വിദ്യാഭ്യാസം നല്‍കുമ്പോഴും ഈ ഒരു ധര്‍മ്മത്തെപ്പറ്റി നാം അവരെ പഠിപ്പിക്കുന്നില്ല .ഉപഭോഗ സംസ്കാരത്തിനടിപ്പെട്ടു ജീവിത ബന്ധങ്ങള്‍ തകര്‍ന്നടിയുന്നതാണ് വര്‍ത്തമാനകാലം നമ്മെ  പഠിപ്പിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി . കെ .പി .കേശവന്‍ മാസ്റര്‍ സ്വാഗതവും ,പി .പി .വേദവ്യാസന്‍ നന്ദിയും പറഞ്ഞു .ക്ഷേത്ര സേവാ സമിതിയാണ് പരിപാടി സംഘടിപ്പിച്ചത് .Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.