നടുവില്‍:പഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ തകര്‍ന്നുകിടക്കുന്നത് ജനജീവിതം ദുരിതത്തിലാക്കി. കാലവര്‍ഷം എത്താറായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ നടപടിയായിട്ടില്ല. താവുന്ന്കവല-താവുന്ന് റോഡ്, നടുവില്‍-ആട്ടുകുളം റോഡ്, പോത്തുകുണ്ട്-താറ്റിയാട് റോഡ്, മണ്ടളം-കുയിലമ്പാടി റോഡ്, നടുവില്‍-ഉത്തൂര്‍ റോഡ്, വിളക്കണ്ണൂര്‍- ഉടുമ്പുംചീത്ത റോഡ്, മാവുംചാല്‍-പാലക്കയം റോഡ്, തുരുമ്പി-കോട്ടയംതട്ട് റോഡ് എന്നിവയൊക്കെ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പട്ടികവര്‍ഗ കോളനികളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കുമുള്ളതാണ് എല്ലാ റോഡുകളും. ഹില്‍ഹൈവേയുടെ ഭാഗമായ താവുന്ന്കവല-താവുന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടുമാസം കഴിഞ്ഞു. താറ്റിയാട്, കുയിലമ്പാടി, ഉത്തൂര്‍, ചേറ്റടി, കോട്ടയംതട്ട് തുടങ്ങിയ പട്ടികവര്‍ഗ കോളനികള്‍ യാത്രാസൗകര്യങ്ങളില്ലാത്തതിനാല്‍ ഒറ്റപ്പെട്ട നിലയിലാണ്.
ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ റോഡ് വഴി ഓടാന്‍ തയ്യാറാവുന്നില്ല. ടാക്‌സി ജീപ്പുകളെയും മറ്റുമാണ് നാട്ടുകാര്‍ ആശ്രയിക്കുന്നത്. അമിതവാടക ഈടാക്കുന്നതിനാല്‍ വന്‍തുക യാത്രയ്ക്കുവേണ്ടി ചെലവഴിക്കേണ്ടിവരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. Mohanan alora.
Tags:
Naduvilnews

0 comments: