നടുവില്‍ : നടുവില്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കുടുംബശ്രീ വാര്‍ഷികവും ,ലഹരി വിരുദ്ധ സെമിനാറും മണ്ടളത്ത് നടന്നു . ജില്ലാ പഞ്ചായത്ത് അംഗം സജി കുറ്റ്യാനിമറ്റം ഉല്‍ഘാടനം ചെയ്തു, എ ഡി എസ് പ്രസിഡന്റ് ജെസ്സി തങ്കച്ചന്‍ കുളങ്ങരത്തോട്ടില്‍ അധ്യക്ഷത വഹിച്ചു ,ജോഷി കണ്ടത്തില്‍ ,എം വിജയന്‍ ,ഗോവിന്ദന്‍ പുതുശ്ശേരി ,വേലായുധന്‍ കുന്നത്ത് ,സിജി തുണ്ടത്തില്‍ ,തങ്കമ്മ പുരയിടത്തില്‍ എന്നിവര്‍ സംസാരിച്ചു ,കില ട്രെയിനര്‍ പി .വി .ചന്ദ്രവല്ലി ക്ലാസ് നയിച്ചു ,എക്സൈസ് ഡെപ്യുട്ടി കമ്മീഷണര്‍ കെ .കരുണാകരന്‍ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ക്ലാസെടുത്തു ,സമാപന സമ്മേളനം എ .ശ്രീനിവാസ് ഐ പി എസ് ഉദ്ഘാടനംചെയ്തു ,വാര്‍ഡ് മെമ്പര്‍ ബേബി ഓടംപള്ളീല്‍ അധ്യക്ഷത വഹിച്ചു ,സി ഡി എസ് ചെയര്‍ പേഴ്സണ്‍ സുമതി ബാലന്‍ സംസാരിച്ചു ,റജീന നിയാസ് സ്വാഗതവും , ഷാന്റി ജോഷി തുണ്ടത്തില്‍ നന്ദിയും പറഞ്ഞു .Mohanan alora.
Tags:
Naduvilnews
0 comments: