Latest News :

Tuesday, 24 April 2012

നടുവില്‍ പഞ്ചായത്തില്‍ ആറര കോടിയുടെ കൃഷി നാശം..

Posted by Shaji.essenn at 10:42 am
നടുവില്‍: വെള്ളിയാഴ്ച രാത്രിയുണ്ടായ ചുഴലിക്കാറ്റില്‍ നടുവില്‍ കൃഷി ഭവന്‍ പരിധിയില്‍ ആറര കോടിയുടെ കൃഷിനാശം. നടുവില്‍, പോത്തുകുണ്ട്, വായാട്ട്പറമ്പ്, മണ്ടളം, മാമ്പളം, പുലിക്കുരിമ്പ തുടങ്ങിയ മേഖലകളിലാണ് കനത്ത കൃഷി നാശമുണ്ടായത്. 80,000ത്തോളം റബര്‍, 3000 വാഴ, 1000 കവുങ്ങ്, 300 കശുമാവ്, 250ഓളം തെങ്ങ് തുടങ്ങിയവയാണ് നശിച്ചത്. 
ചില കര്‍ഷകരുടെ 200ഓളം മരങ്ങള്‍ നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്‍െറ കണക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്ന് കൃഷിഭവന്‍ അധികൃതര്‍ അറിയിച്ചു. ആറര കോടിയുടെ നാശനഷ്ടം കാണക്കാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അനുവദിക്കുന്ന ധനസഹായത്തിന്‍െറ മാനദണ്ഡമനുസരിച്ച് ഇത് ആറ് ലക്ഷമായി ചുരുങ്ങിയേക്കാമെന്ന് നടുവില്‍ കൃഷി ഓഫിസര്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ മാനദണ്ഡമനുസരിച്ച് ഒരു റബറിന് 60 രൂപയും കുലച്ച വാഴക്ക് 25 രൂപയുമാണ് ധനസഹായം നല്‍കുക.
കാലഹരണപ്പെട്ട മാനദണ്ഡം പുതുക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയാറായിട്ടില്ല. നാശനഷ്ടമുണ്ടായ കൃഷിയിടങ്ങള്‍ കൃഷിഭവന്‍ ജീവനക്കാര്‍ പരിശോധിച്ചു വരുയകാണ്. കാറ്റില്‍ വീട് തകര്‍ന്ന് നടുവില്‍, വെള്ളാട് വില്ലേജുകളിലായി 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. നടുവില്‍ വില്ലേജ് പരിധിയില്‍ 60 വീടുകള്‍ തകര്‍ന്നു. സുമാ നാരായണന്‍, സിജു മഠത്തില്‍ കുളത്തില്‍ എന്നിവരുടെ മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നതില്‍ 20ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കി. ചപ്പാരപ്പടവ്, നടുവില്‍ പഞ്ചായത്തുകളിലായി വെള്ളാട് വില്ലേജ് പരിധിയില്‍ 88 വീടുകള്‍ക്കാണ് നാശനഷ്ടം നേരിട്ടത്.
ഇതില്‍ എട്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 15 ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കി. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ മന്ത്രി കെ.സി. ജോസഫ്, കെ. സുധാകരന്‍ എം.പി, ജില്ലാ കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജയരാജ്, അസി. ഡയറക്ടര്‍, അനില, കൃഷിഓഫിസര്‍ ഗംഗാധരന്‍, വില്ലേജ് അസിസ്റ്റന്‍റ് വത്സന്‍, സിജു എന്നിവര്‍ സന്ദര്‍ശിച്ചു.
സര്‍ക്കാര്‍ അനുവദിക്കുന്ന ധനസഹായത്തിന്‍െറ മാനദണ്ഡം ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി കെ.സി. ജോസഫും നാശനഷ്ടമുണ്ടായവര്‍ക്ക് പരമാവധി ധനസഹായം നല്‍കാന്‍ ശ്രമിക്കണമെന്ന് കലക്ടറും കൃഷി ഭവന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.Haneefa naduvil.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.