നടുവില്‍: മണ്ഡലം ജനശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ ജനശ്രീ കര്‍ഷക സെമിനാറും പച്ചക്കറിവിത്ത് വിതരണവും നടത്തി. ജനശ്രീ നടുവില്‍ മണ്ഡലം ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു സെമിനാര്‍ ഉദ്ഘാടനംചെയ്തു.
ജനശ്രീ ജില്ലാ സെക്രട്ടറി എം.രത്‌നകുമാര്‍ പച്ചക്കറിവിത്ത് വിതരണം നടത്തി. മാരകമായ രോഗങ്ങള്‍ ആഹാരസാധനങ്ങളിലൂടെ പിടിപെടുന്ന ഈ കാലഘട്ടത്തില്‍ ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് സെക്രട്ടറി ഒ.സി.ചന്ദ്രന്‍ ക്ലാസെടുത്തു. വിന്‍സെന്റ് പല്ലാട്ട്, കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.ദേവി സ്വാഗതവും മിനി കുന്നത്ത് നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: