നടുവില്‍: കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച മലയോരത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. അടക്ക, തേങ്ങ, റബ്ബര്‍ കര്‍ഷകരാണ് ബുദ്ധിമുട്ടിലായത്. അടക്കയ്ക്ക് കിലോയ്ക്ക് 160 രൂപ വരെ ഇക്കുറി വില കയറിയിരുന്നു. അത് കുറഞ്ഞ് 100 രൂപയായി. തേങ്ങവിലയും അനുദിനം കുറയുകയാണ്. 22 രൂപവരെ ലഭിച്ച പച്ചത്തേങ്ങ ഒമ്പത് രൂപ 25 പൈസക്കാണ് ഇപ്പോള്‍ വാങ്ങുന്നത്. ഒരു തേങ്ങയ്ക്ക് 3 രൂപ പോലും വില ലഭിക്കില്ലെന്ന് തെങ്ങു കര്‍ഷകര്‍ പറയുന്നു. കൊപ്ര 3200 രൂപയ്ക്കാണ് വ്യാപാരികള്‍ വാങ്ങുന്നത്. പോയ സീസണില്‍ 240 രൂപയോളം വില കിട്ടിയ റബ്ബറിനും ഇത്തവണ പ്രതീക്ഷിച്ച വില കിട്ടിയില്ല. നല്ലയിനം ഷീറ്റിന് 193 രൂപയാണ് വില ലഭിക്കുന്നത്. റബ്ബറിന്റെ ഉത്പാദനം ഏറ്റവും കുറഞ്ഞ സമയമാണിത്. എന്നാല്‍ അസംസ്‌കൃത സാധനങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില കുതിച്ചുകയറുകയാണ്. വിദ്യാലയങ്ങളും മറ്റും തുറക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നാട്ടുകാര്‍.Mohanan alora
Tags:
Naduvilnews
0 comments: