നടുവില്‍: ഓടകള്‍ നികന്നതിനെ തുടര്‍ന്ന് നടുവില്‍ ടൗണില്‍ വെള്ളക്കെട്ട് രൂപംകൊള്ളുന്നു. ബസ്സ്റ്റാന്‍ഡ് പരിസരമാകെ വെള്ളത്തില്‍ മുങ്ങുന്നതിനാല്‍ വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. നിലവിലുള്ള ഓട പൂര്‍ണമായും നികന്ന നിലയിലാണ്. രണ്ട് വര്‍ഷമായി ഓടയിലെ മണ്ണും മാലിന്യങ്ങളും നീക്കിയിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് ടൗണില്‍ വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് കലുങ്കും ഓവുചാലും നിര്‍മിച്ചത്. ഈ ഓവുചാലാണ് പ്രയോജനമില്ലാതായി തീര്‍ന്നത്. റോഡ് നിറഞ്ഞൊഴുകുന്ന മലിനജലം ആട്ടുകുളം ഭാഗത്തേക്ക് തിരിച്ചുവിട്ടതുമൂലം ആ പ്രദേശത്തെ ജനങ്ങളും ബുദ്ധിമുട്ടിലായിട്ടുണ്ട്. മാവേലി സ്റ്റോറിനും ആസ്പത്രിക്കുമിടയിലും റോഡുയര്‍ത്തി ഓവുചാല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിലെ വെള്ളവും ഒഴുക്കികളയാന്‍ സംവിധാനമില്ല. കൊതുക് പെരുകി പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാന്‍ ഇത് കാരണമാകുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ടൗണില്‍ നിന്നുള്ള ഓവുചാലും ബാങ്കിന് മുന്നിലുള്ള ഓവുചാലും ബന്ധിപ്പിച്ച് മലിനജലം ഒഴുക്കിക്കളയാന്‍ നടപടികള്‍ ആയിട്ടില്ല.
0 comments: