നടുവില്‍: വൈതല്‍ അടിവാരത്തില്‍ കനകക്കുന്ന് കേന്ദ്രീകരിച്ച് ക്വാറി തുടങ്ങാന്‍ നീക്കം. കുട്ടിപ്പുല്ല്, ചെകുത്താന്‍കാട്, വനമേഖലയില്‍ നിന്ന് 50 മീറ്റര്‍ അകലംപോലുമില്ലാത്ത സ്ഥലത്താണ് ക്വാറി തുടങ്ങാന്‍ ശ്രമം നടക്കുന്നത്. രണ്ട് ദേവാലയങ്ങളും തുരുമ്പി എല്‍.പി. സ്‌കൂളും നിര്‍ദ്ദിഷ്ട സ്ഥലത്തിന് സമീപത്താണ്.
വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയവരാണ് ക്വാറി നിര്‍മാണത്തിന് പിന്നില്‍. ഗ്രാമപഞ്ചായത്തില്‍ എന്‍.ഒ.സി. ലഭിക്കാന്‍ നല്‍കിയ അപേക്ഷ തിരസ്‌കരിച്ചുവെങ്കിലും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഉന്നത രാഷ്ട്രീയ ബന്ധമുള്ളവരാണ് ഇതിന് സഹായം നല്‍കുന്നത്.
മന്ത്രി കെ.സി. ജോസഫ്, ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പ്രദേശവാസികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. അടിയന്തര ഗ്രാമസഭ വിളിച്ചുകൂട്ടി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഒപ്പുശേഖരണവും നടക്കുകയാണ്. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡി. സുരേന്ദ്രനാഥ് ബുധനാഴ്ച പ്രദേശം സന്ദര്‍ശിച്ചു. ഫാ. ജോണ്‍ പൊന്നമ്പേല്‍, സജി തെക്കേക്കര, ബിജി കോക്കാട്ട്, ഷിബു ഇലപ്പാടിയില്‍, സന്തോഷ് പൊടിപ്പാറ, ജോസഫ് ആര്‍ക്കാട്ടുകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്വാറി വിരുദ്ധ പ്രക്ഷോഭ സമിതിക്ക് രൂപംനല്‍കി.Mohanan alora.
Tags:
Naduvilnews

0 comments: