നടുവില്‍: മലയോര മേഖലയില്‍ ആര്‍ക്കും വേണ്ടാതെ ചക്ക. മഴ കനത്തതോടെ പറമ്പുകളിലും കൃഷിയിടങ്ങളിലും ചക്കകള്‍ വീണടിയുകയാണ്. ആയിരക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടാക്കാവുന്ന ചക്ക സംസ്‌കരണത്തിന് സൗകര്യമില്ലാത്തതിനാല്‍ ജനങ്ങള്‍ പറിച്ചെടുക്കുന്നില്ല. മുന്‍കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും ആളുകളെത്തി ചക്ക കൊണ്ടുപോകാറുണ്ട്. ഏതാനും വര്‍ഷങ്ങളായി ഇവരും എത്താറില്ല. വീടുകളില്‍ ചക്ക വയ്ക്കുന്നതിനും പഴുപ്പിച്ച് കഴിക്കുന്നതിനും കുറവ് വന്നിട്ടുണ്ട്. തിരക്ക് പിടിച്ച ജീവിതത്തില്‍ ചക്ക പറിച്ചെടുത്ത് വെട്ടി പാകപ്പെടുത്തിയെടുക്കാന്‍ ആരും മെനക്കെടുന്നില്ല.
കോയമ്പത്തൂരിലും മറ്റും ഒരു ചുള ചക്കയ്ക്ക് രണ്ട് രൂപ വില വാങ്ങുമ്പോള്‍ ആയിരക്കണക്കിന് ചക്ക ആര്‍ക്കും വേണ്ടാതെ നശിക്കുകയാണ്.Mohanan alora.
Tags:
Naduvilnews
കോയമ്പത്തൂരിലും മറ്റും ഒരു ചുള ചക്കയ്ക്ക് രണ്ട് രൂപ വില വാങ്ങുമ്പോള്‍ ആയിരക്കണക്കിന് ചക്ക ആര്‍ക്കും വേണ്ടാതെ നശിക്കുകയാണ്.Mohanan alora.
0 comments: