നടുവില്‍: കുടിയാന്മല ടൗണ്‍ കേന്ദ്രീകരിച്ച് വ്യാജമദ്യവില്പന വ്യാപകമെന്ന് പരാതി. പൊട്ടന്‍പ്ലാവ് ജങ്ഷന്‍ കേന്ദ്രീകരിച്ച് നാടന്‍ചാരായം ഉള്‍പ്പെടെ പരസ്യമായി വില്‍ക്കുകയാണ്. ചില കോളനികള്‍ നാടന്‍ചാരായ നിര്‍മാണകേന്ദ്രങ്ങളായി മാറിയതായും നാട്ടുകാര്‍ പറയുന്നു. കനകക്കുന്ന് തോടിനോടുചേര്‍ന്ന് കാടുകളിുലം മദ്യനിര്‍മാണം നടക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍, മാഹി എന്നിവിടങ്ങളില്‍നിന്ന് കടത്തിക്കൊണ്ടുവരുന്ന മദ്യവും വില്പനയ്ക്കുണ്ട്. സ്‌കൂള്‍പരിസരമായതിനാല്‍ മദ്യവില്പനക്കാരെയും മദ്യപരെയും നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി.
Tags:
Naduvilnews
0 comments: