നടുവില്‍: കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കളഞ്ഞുകിട്ടിയ അരലക്ഷംരൂപ ഉടമയെ കണ്ടെത്തി തിരിച്ചേല്പിച്ച് ജീവനക്കാര്‍ മാതൃകയായി. പാല-കുട്ടിയാന്മല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍നിന്നാണ് വെള്ളിയാഴ്ച രാവിലെ കണ്ടക്ടര്‍ വി.എസ്.ഹരിക്ക് അരലക്ഷം രൂപയടങ്ങുന്ന പൊതി കിട്ടിയത്. ചെമ്പേരിയിലിറങ്ങിയ യാത്രക്കാരന്റെതാവാം പണമെന്ന സംശയത്തില്‍ കൂടിയാന്മലയിലെ വ്യാപാരി മാര്‍ട്ടിന്‍ അനന്തക്കാടിന്റെ സഹായത്തോടെ അന്വേഷണം നടത്തി. അന്വേഷണങ്ങള്‍ക്കൊടുവില്‍ ചെമ്പേരിയിലെ കൊട്ടാരത്തില്‍ അജിതോമസിന്‍േറതാണ് പണമെന്ന് തിരിച്ചറിഞ്ഞു. അജിയെ വിളിച്ചുവരുത്തി പണം കൈമാറി. പാലാ ഡിപ്പോയില്‍ ജോലിചെയ്യുന്ന കണ്ടക്ടര്‍ ഹരി കായംകുളം പെരിങ്ങാല സ്വദേശിയും ഡ്രൈവര്‍ സാജന്‍ തൊടുപുഴ പാറപ്പാട് സ്വദേശിയുമാണ്.
Tags:
Naduvilnews
0 comments: