നടുവില്‍: വേങ്കുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടഭീഷണിയില്‍. പഴകിദ്രവിച്ച മരത്തൂണുകളിലാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിട്ടുള്ളത്. ചെമ്പേരി സെക്ഷന്റെ പരിധിയില്‍ വരുന്നതാണ് വേങ്കുന്ന് പ്രദേശം. കുടിയാന്മല, ചെമ്പേരി ഭാഗങ്ങളിലേക്ക് പോകുന്ന റോഡരികിലാണ് ട്രാന്‍സ്‌ഫോര്‍മര്‍. മറ്റിടങ്ങളിലെ ട്രാന്‍സ്‌ഫോര്‍മറുകളൊക്കെ കോണ്‍ക്രീറ്റ് തൂണുകളിലേക്ക് മാറ്റിയിട്ടും വേങ്കുന്നിലേത് മാറ്റാന്‍ നടപടിയായിട്ടില്ല.
Tags:
Naduvilnews
0 comments: