നടുവില്‍: തഞ്ചാവൂര്‍ വാട്ടമെന്നു സംശയിക്കുന്ന തെങ്ങ്‌രോഗം നടുവില്‍ പഞ്ചായത്തിലും പടരുന്നു. കഴിഞ്ഞവര്‍ഷംതന്നെ രോഗം പലയിടങ്ങളിലും കണ്ടിരുന്നുവെങ്കിലും മണ്ടചീയലിന്റെ ഭാഗമാണെന്നായിരുന്നു കര്‍ഷകര്‍ കരുതിയത്. ഓലകള്‍ മഞ്ഞബാധിച്ച് ഒടിഞ്ഞ്തൂങ്ങുന്നതാണ് പ്രാഥമിക ലക്ഷണം. തുടര്‍ന്ന് വെളിച്ചിങ്ങ മുതല്‍ തേങ്ങവരെ ഘട്ടംഘട്ടമായി പൊഴിഞ്ഞുവീഴും. തടിയില്‍ കറയൊലിക്കുകയും കുത്ത്ബാധിച്ച് കുമിളുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്. തല ഒടിഞ്ഞ് വീഴുന്നതോടെ നാശം പൂര്‍ണമാവും.
പൂങ്ങോട്, തിരിക്കല്‍, താവുന്ന്, പള്ളിത്തട്ട്, ഉത്തൂര്‍ എന്നിവിടങ്ങളിലൊക്കെ രോഗം വ്യാപകമാണ്. പൂങ്ങോട് പ്രദേശത്ത് പത്തിലധികം തെങ്ങുകള്‍ നശിച്ച കര്‍ഷകരുണ്ട്. കുമിള്‍ രോഗത്തിനെതിരെ പ്രയോഗിക്കുന്ന ജൈവ കീടനാശിനികളും മറ്റും പ്രയോഗിച്ചു നോക്കിയെങ്കിലും ഫലമില്ല. അധികൃതര്‍ കര്‍ശനനടപടി എടുത്തില്ലെങ്കില്‍ തെങ്ങ്കൃഷി നാമാവശേഷമാകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. .Mohanan alora.
Tags:
Naduvilnews

0 comments: