.JPG) |
Add caption |
നടുവില്‍:മന്ത്രി കടന്നുപോകുന്ന വഴിയില്‍ വാഴ നട്ട് നാട്ടുകാരുടെ പ്രതിഷേധം. നടുവില്‍-ഉത്തൂര്‍ റോഡിലായിരുന്നു വെള്ളിയാഴ്ച ഈ പ്രതിഷേധപരിപാടി നടന്നത്. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉമിക്കുന്ന് സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടുന്ന റോഡിലാണ് വാഴയും കല്ലും നിരത്തിയത്. 'ഇരിക്കൂറിന്റെ ജനനായകന് ഉത്തൂരിന്റെ രാജപാതയിലേക്ക് സ്വാഗതം' എന്നെഴുതിയ പോസ്റ്ററുകളും ഒട്ടിച്ചിരുന്നു. എന്നാല്‍, മന്ത്രി എത്തുന്നതിന് മുന്നെ പോലീസ് എല്ലാം എടുത്തുമാറ്റി. പൂര്‍ണമായും തകര്‍ന്ന റോഡില്‍ യാത്ര തീര്‍ത്തും അസാധ്യമായിട്ടുണ്ട്. നടുവിലില്‍നിന്ന് കുളത്തൂര്‍, കൂനം വഴി പൊക്കുണ്ടില്‍ എത്തുന്ന റോഡാണിത്. നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ മുതല്‍ കണ്ണാടിപ്പാറ വരെ ടാറിങ് ഇല്ലാത്ത സ്ഥിതിയാണ്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി നിവേദനങ്ങള്‍ അധികൃതര്‍ക്ക് നല്കിയിരുന്നു. മൂന്ന് വര്‍ഷമായി അറ്റകുറ്റപ്പണികള്‍ നടക്കാതായതോടെ ഇതുവഴി ഓടിയിരുന്ന മൂന്ന് ബസ്സുകള്‍ ഓട്ടം നിര്‍ത്തിയിരിക്കുകയാണ്. Mohanan alora.
Tags:
Naduvilnews
Naduvilnews
This post was written by
നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
0 comments: