നടുവില്‍: വിനോദസഞ്ചാര കേന്ദ്രമായ വൈതല്‍മലയില്‍ വ്യാഴാഴ്ച രാത്രിയില്‍ കാട്ടാനകളുടെ വിളയാട്ടം. കിലോമീറ്ററുകളോളം ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങിയ ആനക്കൂട്ടം റിസോര്‍ട്ട് നിര്‍മാണാവശ്യത്തിനു നിര്‍മിച്ച താത്കാലിക ഷെഡ് തകര്‍ത്തു. മറ്റൊരു റിസോര്‍ട്ടിന്റെ കമ്പിവേലികള്‍ തകര്‍ത്ത് അകത്ത് കടന്ന് വാഴകള്‍ തിന്നൊടുക്കി. ടാര്‍ റോഡിലൂടെ രണ്ട് കിലോമീറ്ററിലധികം നടന്ന ആനക്കൂട്ടം മിസ്റ്റ്‌വാലി റിസോര്‍ട്ടിനടുത്ത വളവുവരെ എത്തി. ഇതിനു സമീപത്ത് താത്കാലിക ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള തൊഴിലാളികള്‍ രാത്രിയില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇരുപതോളം ആനകള്‍ സംഘത്തിലുണ്ടായിരുന്നതായി പറയുന്നു. വനാതിര്‍ത്തി മുതല്‍ മൂന്ന് കിലോമീറ്ററോളം റോഡില്‍ പുല്ലും ആനപ്പിണ്ടവും നിറഞ്ഞുകിടക്കുകയാണ്. തൊട്ടടുത്ത കര്‍ണാടക വനത്തില്‍നിന്ന് ആനകള്‍ കടന്നുവന്ന വഴി റോഡുപോലെയായി മാറിയിട്ടുണ്ട്. ജൂണ്‍ മുതല്‍ സപ്തംബര്‍ വരെയുള്ള മാസങ്ങളില്‍ ആനകള്‍ വൈതല്‍ മല താവളമാക്കുന്നുണ്ട്. പ്രധാന ആനത്താരകളില്‍ ഒന്നാണ് ഈ പ്രദേശം. ഇക്കഴിഞ്ഞ വേനലിലുണ്ടായ തീപിടുത്തങ്ങള്‍ മൂലം കാട്ടിലെ ഈറ്റക്കാടുകള്‍ മുഴുവന്‍ കത്തിയമര്‍ന്നിരുന്നു. ഇതാണ് ആനകള്‍ വന്‍തോതില്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതിനു കാരണമായത്.Mohanan alora.
Tags:
Naduvilnews
0 comments: