Latest News :

Friday, 27 July 2012

'മിഷ'യുടെ ഓര്‍മകളില്‍ ദാമോദരന്‍ മാസ്റ്റര്‍.....

Posted by Shaji.essenn at 8:50 am
നടുവില്‍: ലണ്ടന്‍ നഗരത്തില്‍ ഒളിമ്പിക് ചിഹ്നങ്ങളായ വെന്‍ലോക്കും മാന്‍ഡവിലും അരങ്ങുതകര്‍ക്കുമ്പോള്‍ നടുവിലിലെ റിട്ട. പ്രധാനാധ്യാപകന്‍ ദാമോദരന്‍ മാസ്റ്ററുടെ മനസ്സുനിറയെ 'മിഷ'യുടെ ഒളിമങ്ങാത്ത ഓര്‍മകള്‍. 1980ല്‍ മോസ്‌കോയില്‍ നടന്ന ഒളിമ്പിക്‌സിന്റെ ഭാഗ്യചിഹ്നമാണ് മിഷ കരടി. മോസ്‌കോ ഒളിമ്പിക്‌സ് നേരിട്ട് കാണാന്‍ മാഷിന് ഭാഗ്യമുണ്ടായില്ലെങ്കിലും സംഘാടകര്‍ അയച്ചുകൊടുത്ത അമൂല്യമായ സമ്മാനങ്ങള്‍ നിധിപോലെ സൂക്ഷിക്കുകയാണ് അദ്ദേഹം.

റഷ്യന്‍ പ്രസിദ്ധീകരണമായ മേസ്‌കോ ന്യൂസ് നടത്തിയ മത്സരത്തില്‍ പങ്കാളിയാവുകയായിരുന്നു ദാമോദരന്‍ മാസ്റ്റര്‍. സോവിയറ്റ് യൂണിയന്റെ ഭരണഘടന സംബന്ധിച്ച 12 ചോദ്യങ്ങള്‍ക്ക് ഉത്തരമയക്കുന്നവര്‍ക്ക് ഒളിമ്പിക്‌സ് കാണാന്‍ അവസരം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

കൗതുകത്തിന് ഉത്തരം തേടിയ ഇദ്ദേഹത്തിന് മത്സരം എളുപ്പമുള്ളതല്ലെന്നും മനസ്സിലായി. അന്ന് ലഭിക്കുമായിരുന്ന സോവിയറ്റ് യൂണിയന്‍, സോവിയറ്റ് നാട്, സ്​പുട്‌നിക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളെല്ലാം കണ്ടെത്തി വായിച്ചു. ചില ലക്കങ്ങള്‍ കിട്ടാതായത് അന്വേഷിച്ച് കണ്ണൂര്‍ നഗരത്തിലെ പ്രഭാത് ബുക്ക് ഹൗസിലുമെത്തി. പുസ്തകങ്ങള്‍ വിറ്റുപോയതറിഞ്ഞ് നിരാശനായി മടങ്ങുമ്പോഴാണ് കാളവണ്ടിയില്‍ പഴയ പുസ്തകങ്ങളുമായി മാര്‍ക്കറ്റിലേക്ക് പോകുന്ന യുവാവിനെ കണ്ടത്. ഇയാളുടെ സഹായത്തോടെ ഏതാനും പുസ്തകങ്ങള്‍ കൂടി കണ്ടെടുത്തു. ഉത്തരങ്ങള്‍ അയച്ച മാഷിന് ഏതാനും നാളുകള്‍ക്കകം ഒരു സമ്മാനപ്പൊതിയെത്തി.

ഒളിമ്പിക്‌സ് ചിഹ്നമായ മിഷയുടെ മെഡലും മോസ്‌കോ ന്യൂസിന്റെ ബാഡ്ജുകളുമായിരുന്നു അതില്‍. ഓരോ ഒളിമ്പിക്‌സും കടന്നുപോകുമ്പോഴും ദാമോദരന്‍ മാഷ് മോസ്‌കോ ഒളിമ്പിക്‌സിന്റെ ഓര്‍മകളില്‍ മുങ്ങും. കാണാന്‍ കഴിയാത്തതാണെങ്കിലും ഒളിമ്പിക്‌സ് അധികൃതരുടെ നടപടിയോട് ഏറെ കടപ്പാടുണ്ടെന്ന് അദ്ദേഹം പറയുന്നു. നാണയങ്ങള്‍, കറന്‍സികള്‍, പുരാവസ്തുക്കള്‍ എന്നിവയുടെയൊക്കെ വലിയൊരു ശേഖരത്തിനുടമകൂടിയാണ് മാഷ്. സീനിയര്‍ സിറ്റിസണ്‍ ഫോറം, പെന്‍ഷനേഴ്‌സ് യൂണിയന്‍ എന്നിവയുടെ സംസ്ഥാന കൗണ്‍സിലറുമാണ്.Mohanan alora.



നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

0 comments:

നിങ്ങലുടെ കമണ്ടുകള്‍ വിലപ്പെട്ടതാണ്‌ Naduvilnews video Naduvilnews on facebook Naduvilnews

Have any question? Feel Free To Post Below:

IP
Get your Naduvilnews

 

പുതിയ വാര്‍ത്തകള്‍

LIVE CRICKET SCORE

Live Traffic Feed

Followers

WEB AUTHORS

LIKE US ON FACEBOOK

© 2012 NADUVILNEWS. All Rights Reserved.