നടുവില്‍: ചുഴലി ഭഗവതി ക്ഷേത്ര സേവാ സമിതി രാമായണ പാരായണമത്സരം നടത്തി. രാമായണ പാരായണത്തില്‍ നയനമനോഹരന്‍ ഒന്നാം സ്ഥാനവും അബിത എന്‍.വി., രാഖി ലക്ഷ്മി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പ്രശേ്‌നാത്തരിയില്‍ നയനാ മനോഹരന്‍, രാഖി ലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി. പൊതുജനങ്ങള്‍ക്കുള്ള ക്വിസ് മത്സരത്തില്‍ പി.പി.സുമതി ഒന്നാം സ്ഥാനവും വി.ഇ.രുക്മിണി രണ്ടാം സ്ഥാനവും നേടി. ക്ഷേത്രംതന്ത്രി നാരായണന്‍ നമ്പൂതിരി സമ്മാനദാനം നിര്‍വഹിച്ചു. ഇ.സി.ലക്ഷ്മണന്‍, കെ.പി.കേശവന്‍, വി.കെ.ശാന്തകുമാരി, പി.പി.വേദവ്യാസന്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags:
Naduvilnews
0 comments: