നടുവില്‍:: :വിനോദ സഞ്ചാരകേന്ദ്രമായ വൈതല്‍ മലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ആറോളം റിസോര്‍ട്ടുകളുടെയും ഒട്ടേറെ ചെറുകിട കെട്ടിടങ്ങളുടെയും നിര്‍മാണമാണ് പുരോഗമിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള വ്യവസായ ഗ്രൂപ്പിന്റെ റിസോര്‍ട്ടും ഇതില്‍പ്പെടുന്നു. പശ്ചിമഘട്ട മേഖലയില്‍ നിര്‍മാണ ജോലികള്‍ക്കും മറ്റും നിയന്ത്രണം വരുമെന്ന ആശങ്കയാണ് യുദ്ധകാലാടിസ്ഥാനത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് പിന്നില്‍. പൊട്ടന്‍പ്ലാവില്‍നിന്ന് പൈതല്‍മലവരെയുള്ള പാതയുടെ ഇരുവശവും കുന്നിടിക്കല്‍ പ്രവര്‍ത്തനങ്ങളാണ് കൂടുതലും നടക്കുന്നത്. പതിനഞ്ചിലേറെ സ്ഥലങ്ങളിലാണ് ഇങ്ങനെ മണ്ണ് നീക്കിയിട്ടുള്ളത്. മലയിലേക്കുള്ള വൈദ്യുതീകരണത്തിനുള്ള നടപടികളും ആയിട്ടുണ്ട്.
ക്വാറി ലോബികളും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കനകക്കുന്ന്, ചെകുത്താന്‍ കാട്, മുന്നൂര്‍ കൊച്ചി, കുട്ടിപ്പുല്ല്, പുല്ലംവനം, കോട്ടയംതട്ട് തുടങ്ങിയ കരിങ്കല്‍ മേഖലയില്‍ ഖനനം നടത്താനുള്ള ലൈസന്‍സ് നേടാനുള്ള പ്രവര്‍ത്തനങ്ങളും സക്രിയമാണ്. ചെകുത്താന്‍കാട് ക്വാറി തുടങ്ങാന്‍ നടുവില്‍ ഗ്രാമപ്പഞ്ചായത്ത് എന്‍.ഒ.സി. നല്‍കിയ നടപടി വിവാദമായിട്ടുണ്ട്. എട്ടാം വാര്‍ഡിലെ ജനകീയ പ്രതിരോധ സമിതി കഴിഞ്ഞ ദിവസം മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.റിപ്പോര്‍ട്ട്:മോഹനന്‍ അളോറ
Tags:
Naduvilnews

0 comments: