നടുവില്‍: കേരളത്തില്‍ യു.ഡി.എഫ്.നേതൃത്വം ചെയ്യുന്നത് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങള്‍ മെനയല്‍ മാത്രമാണെന്ന് ജെയിംസ് മാത്യു എം.എല്‍.എ. പറഞ്ഞു. നെല്ലിയാമ്പതി പ്രശ്‌നത്തില്‍പ്പോലും ഇതാണ് കാണുന്നത്. സി.പി.എം. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹനജാഥയ്ക്ക് നടുവില്‍ ടൗണില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. എം.പ്രകാശന്‍ മാസ്റ്റര്‍, എം. കരുണാകരന്‍, പി.വി.ബാബുരാജ്, തോമസ് തേക്കാനം എന്നിവര്‍ സംസാരിച്ചു. സാജു ജോസഫ് സ്വാഗതം പറഞ്ഞു.
Tags:
Naduvilnews
0 comments: