നടുവില്‍: പോത്തുകുണ്ടില്‍ നിന്ന് താറ്റിയാട്ടേക്കുള്ള റോഡ് തകര്‍ന്ന് വാഹനങ്ങള്‍ ഓടാത്ത സ്ഥിതിയിലായി. ഇതോടെ താറ്റിയാട് മേഖല ഒറ്റപ്പെട്ടു. മൂന്ന് വര്‍ഷമായി അറ്റകുറ്റപ്പണികളും റോഡില്‍ നടക്കുന്നില്ല. താറ്റിയാട്ട് മലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയിലേക്ക് ടിപ്പര്‍ ലോറികള്‍ നിരന്തരം ഓടാന്‍ തുടങ്ങിയതാണ് റോഡിന്റെ നില തീര്‍ത്തും ശോചനീയമാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ്ങില്ല. നടുവില്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് മല്ലക്കുളം, വെള്ളാട് ക്ഷേത്രങ്ങളില്‍ എത്തിച്ചേരാന്‍ ഏറെ ഉപകരിക്കുന്നതാണ് റോഡ്. രണ്ട് ആദിവാസി കോളനികളും റോഡിനോട് ചേര്‍ന്നാണുള്ളത്.
ഗ്രാമപ്പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് പുനരുദ്ധരിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രഗവണ്‍മെന്റിന്റെ ഏതെങ്കിലും സ്‌കീമില്‍പെടുത്തി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഉയരം കൂടിയ മലയിലുടെ കടന്നുപോകുന്നതിനാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
താറ്റിയാട്, പോത്തുകുണ്ട് ഭാഗങ്ങളില്‍നിന്ന് സ്‌കൂള്‍ കുട്ടികള്‍ 5 കിലോമീറ്ററോളം നടന്നാണ് വിദ്യാലയങ്ങളില്‍ എത്തുന്നത്. പ്രായമായവരും രോഗികളും വൈദ്യശുശ്രൂഷ ലഭിക്കുന്നതിനും നടന്നുതന്നെ പോകണം.റിപ്പോര്‍ട്ട്:മോഹനന്‍ അളോറ
Tags:
Naduvilnews

0 comments: