നടുവില്‍: തെങ്ങുകളില്‍ സ്ഥിരീകരിച്ച 'തഞ്ചാവൂര്‍ വാട്ടം' കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. നടുവില്‍ പഞ്ചായത്തില്‍ രോഗം പടര്‍ന്നുപിടിക്കുന്നതായാണ് സൂചന. രോഗം തിരിച്ചറിഞ്ഞിട്ടും പ്രതിരോധ നടപടികളൊന്നും ഉണ്ടായിട്ടില്ല. കൃഷിവകുപ്പിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ശ്രദ്ധ ഇക്കാര്യത്തില്‍ ഇനിയും പതിഞ്ഞിട്ടില്ല. രോഗബാധയുടെ വിവരം പറയാനെത്തുന്ന കര്‍ഷകരോട് കൃഷിഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്.
നേരത്തെ തെങ്ങുകളില്‍ മണ്ടചീയല്‍ ഉണ്ടായപ്പോള്‍ പേരിനെങ്കിലും പ്രതിരോധ നടപടികളെടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നു. ഒന്നിനു പിറകെ ഒന്നായി രോഗങ്ങള്‍ വരാന്‍ തുടങ്ങിയതോടെ കര്‍ഷകരും നിരാശരാണ്. കൃഷിവിജ്ഞാനകേന്ദ്രം നിര്‍ദേശിച്ച രീതിയിലുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഭീമമായ തുക ചെലവ് വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രധാന കര്‍ഷക സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതായും ആക്ഷേപമുണ്ട്. രോഗബാധിതമായ തെങ്ങുകള്‍ മുറിച്ചുനീക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ രോഗം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ആശങ്കയുമുണ്ട്. കര്‍ഷകര്‍ക്ക് സൗജന്യ കീടനാശിനികളും നഷ്ടപരിഹാരവും നല്‍കാന്‍ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. റിപ്പോര്‍ട്ട്: മോഹനന്‍ അളോറ
Tags:
Naduvilnews

0 comments: