നടുവില്‍: ഓസ്ട്രിയക്ക് വിസ സംഘടിപ്പിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് 2,70,000 രൂപ വാങ്ങി വഞ്ചിച്ചതായി കേസ്. ഏറ്റുമാനൂര്‍ സ്വദേശി കുഴിക്കോട്ടയില്‍ ബാബു ജോര്‍ജി(57) നെതിരെയാണ് കുടിയാന്മല പോലീസ് കേസെടുത്തത്. മുയിപ്ര സ്വദേശിനി കൊച്ചുറാണി അരുവിക്കുന്നേലിന്റെ പരാതിയിലാണിത്. മകന് വിസ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പോലീസ് അറസ്റ്റ്‌ചെയ്ത ബാബു ജോര്‍ജിനെ കോടതി റിമാന്‍ഡ്‌ചെയ്തു.
Tags:
Naduvilnews

0 comments: