നടുവില്‍: അശരണര്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍. ഒരു മാസംകൊണ്ട് കുട്ടികള്‍ ശേഖരിച്ചത് രണ്ടു ക്വിന്റല്‍ അരി. വായാട്ടുപറമ്പ് സെന്റ്‌ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് 'ഒരുപിടി അരി, ഒരു കൈത്താങ്ങ്' എന്ന സന്ദേശവുമായി സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മാസത്തിലെ ആദ്യ വെള്ളിയാഴ്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മുഴുവന്‍ കുട്ടികളും ഒരുപിടി അരി കൊണ്ടുവരും. ഇത് ശേഖരിച്ച് അശരണര്‍ക്ക് വിതരണംചെയ്യും. ആദ്യ മാസം ലഭിച്ച അരി ആശാന്‍കവലയിലെ തിരുരക്താശ്രമത്തിന് കൈമാറി. പ്രിന്‍സിപ്പല്‍ സി.യു.ഇമ്മാനുവല്‍, അധ്യാപകരായ ജോജന്‍ ജോസഫ്, ജേക്കബ് മാത്യു, മിനി ആന്റണി, പി.ടി.എ. പ്രസിഡന്റ് ജോയി കളപ്പുര എന്നിവരാണ് ആശ്രമം ഡയരക്ടര്‍ ബേബിക്ക് കൈമാറിയത്. എണ്‍പത്തഞ്ചോളം പേരാണ് ആശ്രമത്തില്‍ അന്തേവാസികളായുള്ളത്.Mohanan alora.
Tags:
Naduvilnews
0 comments: