നടുവില്‍: നെല്‍കൃഷി ഓര്‍മയാവുമ്പോഴും പുനംകൃഷി കൈവിടാതെ ആദിവാസി കുടുംബങ്ങള്‍, താറ്റിയാട് കോളനിയിലെ ചപ്പിലി ഓമന, പുതുശ്ശേരി നാരായണി, ചപ്പിലി ചക്കി, പ്രാന്‍ കുഞ്ഞമ്പു തുടങ്ങിയവരാണ് ഒഴിഞ്ഞ പറമ്പുകളില്‍ പാല്‍കയമ വിത്ത് വിതച്ചത്. അഞ്ച് ഏക്കറോളം സ്ഥലത്ത് ഇവര്‍ കൃഷി ചെയ്തിട്ടുണ്ട്. നെല്‍വിത്തിനൊപ്പം ചോളവും ചാമയും തുവരയും ഇടകലര്‍ന്നാണ് കൃഷി.
മുന്‍വര്‍ഷം പഞ്ചായത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് പുനംകൃഷി ഉണ്ടായിരുന്നു. അരക്ക്, ചുള്ളിപ്പള്ളം, താറ്റിയാട്, പോത്തുകുണ്ട് ഭാഗങ്ങളിലായിരുന്നു ഇത്. ഈ വര്‍ഷം കൃഷി ചെയ്യാനെത്തിയവരുടെ എണ്ണം നന്നേ കുറഞ്ഞു. രണ്ടര ഹെക്ടര്‍ സ്ഥലത്തുമാത്രമായി കൃഷി ചുരുങ്ങി. ഏക്കറിന് കൃഷിഭവന്‍ 3000 രൂപ സഹായധനം നല്കുന്നുണ്ട്. റബ്ബര്‍ മരം മുറിച്ചൊഴിഞ്ഞ സ്ഥലത്തും കവുങ്ങിന്‍ തോപ്പിലുമാണ് കൃഷിചെയ്യുന്നത്. പാരമ്പര്യമായി കൈമാറിക്കിട്ടിയ വിത്തുകള്‍ കൈമോശം വരാതിരിക്കന്‍ അധികൃതരുടെ ഭാഗത്തുനിന്ന് സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഈ നെല്‍കര്‍ഷകര്‍. Mohanan alora.
Tags:
Naduvilnews

0 comments: