നടുവില്‍: ആവശ്യമായ പരിശോധനള്‍ നടത്താതെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസിനയക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഞായറാഴ്ച കൈതളത്തിനും കുടിയാന്മലയ്ക്കുമിടയില്‍ നാല് ബസ്സുകള്‍ കേടായി. രണ്ടെണ്ണം കൈതളത്താണ് കേടായത്. ടയര്‍ പഞ്ചറായതും എന്‍ജിന്‍ തകരാറുമായിരുന്നു കാരണം. മറ്റൊരെണ്ണം പുലിക്കുരുമ്പയില്‍ കേടായി. രാത്രി ഏഴേകാലോടെ കുടിയാന്മലയിലെത്തിയ ഒരു ബസ് ലൈറ്റ് കത്താതായതിനെത്തുടര്‍ന്ന് സൈഡ് ഇന്‍ഡിക്കേറ്റര്‍ ഇട്ടാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ആറ് കിലോമീറ്ററിനുള്ളിയായിരുന്നു ഇത്രയും ബസ്സുകള്‍ കേടായത്.
ബസ്സുകള്‍ നിരന്തരം കേടാവുന്നത് റൂട്ടിലെ യാത്രക്കാരെ വലയ്ക്കുന്നതായി പലവട്ടം പരാതി ഉയര്‍ന്നുവെങ്കിലും അധികൃതര്‍ ഗൗരവമായി എടുക്കുന്നില്ല. തട്ടുകുന്ന്മുതല്‍ പൈതല്‍മലവരെയുള്ള റോഡ് കുണ്ടുംകുഴിയും നിറഞ്ഞു കിടക്കുകയാണ്. ബസ്സുകള്‍ കേടാകുന്നതിന് ഇത് മറ്റൊരു കാരണമാണ്.
നടുവില്‍വരെ സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഞായറാഴ്ച ദിവസം ചില ബസ്സുകള്‍ ഓടുന്നില്ല. ചിലത് ട്രിപ്പുകള്‍ മുടക്കുകയും ചെയ്യുന്നു. കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ കുറയുകകൂടി ചെയ്യുന്നതോടെ യാത്രാക്ലേശത്തിനും ഇടയാവുന്നു.
കാലപ്പഴക്കംവന്ന ബസ്സുകളാണ് കുടിയാന്മല റൂട്ടില്‍ കൂടുതലായും സര്‍വീസിനയക്കുന്നത്. പുതിയ ബസ്സുകളെത്തിയാല്‍ രണ്ടെണ്ണം ഈറൂട്ടില്‍ ഓടിക്കാമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ 12 ബസ്സുകള്‍ ഏതാനും മാസംമുമ്പ് ഡിപ്പോയില്‍ എത്തിയെങ്കിലും എല്ലാം മറ്റ് റൂട്ടുകളിലേക്ക് അയക്കുകയായിരുന്നു.Mohanan alora.
Tags:
Naduvilnews

0 comments: