നടുവില്‍: ഗാര്‍ഹികമേഖലയില്‍ ഊര്‍ജ സംരക്ഷണത്തിന് മഹല്ല്കമ്മിറ്റിയുടെ ഇടപെടല്‍. വൈദ്യുതി പാഴായിപ്പോകാതെ സംരക്ഷിക്കാനുള്ള നിരവധി പ്രവര്‍ത്തനപദ്ധതികളാണ് കമ്മിറ്റി നടപ്പാക്കുന്നത്. മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ആറ് സെക്ടര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചാണ് ഊര്‍ജസംരക്ഷണ യജ്ഞം ആരംഭിച്ചത്. സെമിനാറുകള്‍, ലഘുലേഖകള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ചെലവാക്കുന്ന കുടുംബങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും.
ഊര്‍ജസംരക്ഷണ സെമിനാര്‍ നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. കെ.നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എസ്.മമ്മു പ്രസംഗിച്ചു. കെ.എസ്.ഇ.ബി. അസി. എന്‍ജിനിയര്‍ ഡി.ഹരിദാസന്‍ ക്ലാസെടുത്തു. കെ.മുഹമ്മദ്കുഞ്ഞി സ്വാഗതവും സി.എച്ച്.അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.
Tags:
Naduvilnews

0 comments: