നടുവില്‍: ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പുലിക്കുരുമ്പയില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി. കുഴിപ്പാല വിത്സ(40)നാണ് മര്‍ദനമേറ്റത്. പൂവംചാലിലേക്ക് ട്രിപ്പ് വിളിച്ചുകൊണ്ടുപോയി വാടക ചോദിച്ചപ്പോള്‍ മര്‍ദിച്ചുവെന്നാണ്പരാതി. ഞായറാഴ്ച സന്ധ്യയ്ക്കായിരുന്നു സംഭവം. പൂവംചാലിലെ ചന്ദ്രനെതിരെ ആലക്കോട് പോലീസ് കേസെടുത്തു. പ്രതിഷേധ പ്രകടനത്തിനും പണിമുടക്കിനും അനില്‍ ഒടിയത്തിങ്കല്‍, അഗസ്റ്റിന്‍ കാവിപുരയിടത്തില്‍, ശശിധരന്‍ വടക്കയില്‍ എന്നിവര്‍ നേതൃത്വംനല്‍കി.
Tags:
Naduvilnews
0 comments: