കുടിയാന്മല:വിനോദസഞ്ചാരികള്‍ക്ക് ഏഴരക്കുണ്ട് വെള്ളച്ചാട്ടം കണ്ട് പൈതല്‍മലയിലെത്താന്‍ പുതിയ റോഡായി. കുടിയാന്മല-ചാത്തമല റോഡില്‍നിന്നാണ് ഏഴരക്കുണ്ട് വഴി മനയാനിക്കവലയിലേക്ക് ഒരു കിലോമീറ്റര്‍ റോഡ് നിര്‍മിച്ചത്. നാട്ടുകാര്‍ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലത്ത് റോഡിന്റെ നിര്‍മാണ ജോലികള്‍ നടത്തിയതും ചാത്തമല വികസനസമിതിയാണ്. നേരത്തെ ഊടുവഴികള്‍ മാത്രമാണ് ഇവിടേക്ക് ഉണ്ടായിരുന്നത്. അപകടകരമായ ഈ വഴികളിലൂടെ കടന്നുവരാന്‍ പ്രയാസമായതിനാല്‍ ഏഴരക്കുണ്ട് കാണാതെയാണ് വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും തിരിച്ചുപോകുന്നത്. റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത് അംഗം മോളി ജെയിംസ് നിര്‍വഹിച്ചു. കെ.ആര്‍.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വി.ജെ.ജോയി, കെ.കെ.വിനോദ്, പി.കെ.ഷാജു എന്നിവര്‍ സംസാരിച്ചു. Mohanan alora.
Tags:
Naduvilnews
0 comments: