നടുവില്‍: തൃച്ചംബരേശന്റെ മുന്നില്‍ നൃത്തംചവിട്ടുന്ന തൃത്താരിപ്പൂവുകളെക്കുറിച്ച് എഴുതി മതിവരാതെ മോഹനന്‍മാഷ് യാത്രയായി. ലളിതസുന്ദരമായ പദങ്ങള്‍കൊണ്ട് തന്റെ കവിതയില്‍ ഭക്തിയും പ്രേമവും നിറച്ച മാഷിന് പ്രശസ്തിയുടെ പിറകെപോകാന്‍ അറിയില്ലായിരുന്നു. എന്നിട്ടും പ്രശസ്തി അദ്ദേഹത്തെ തേടിയെത്തി. ആകാശവാണി ലളിതസംഗീത ആസ്വാദകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു, ഞായറാഴ്ച അന്തരിച്ച നടുവിലെ പി.പി.മോഹനന്‍ മാസ്റ്റര്‍. നിരവധി ഭക്തിഗാനങ്ങളും അദ്ദേഹത്തിന്റെതായുണ്ട്.
നടുവില്‍ ഹൈസ്‌കൂള്‍ മുന്‍ സംഗീതാധ്യാപകന്‍ വി.ജി.ടൈറ്റസ് വിക്ടര്‍ ഈണം നല്‍കി നടുവിലെ ടി.വി.പ്രഭാകരന്‍ മുമ്പ് ആകാശവാണിയില്‍ പാടിയ ഭക്തിഗാനങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഈ ഗാനങ്ങളുടെ രചന മോഹനന്‍മാഷായിരുന്നു. തൃത്താരിപ്പൂവുകള്‍ തത്തിക്കളിക്കുന്ന പ്രേമസുധാരസം ഹൃദയത്തില്‍ ചാലിക്കും, കര്‍പ്പൂരമെരിയുന്ന തിരുമുമ്പിലടിയന്റെ തുടങ്ങിയ ഗാനങ്ങള്‍ ഉദാഹരണം.
നൂറുകണക്കിന് ലളിതഗാനങ്ങള്‍ അദ്ദേഹത്തിന്റെതായി ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ സുഭാഷിതങ്ങളും അവതരിപ്പിച്ചിരുന്നു. ഇടുക്കി ജില്ലയിലെ വളക്കോട് ജി.ടി.എച്ച്.എസ്. പ്രധാനാധ്യാപകനായിരുന്നു. തൃച്ചംബരം യു.പി.സ്‌കൂള്‍, പരിയാരം കെ.കെ.എന്‍.ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍ ദിര്‍ഘകാലം അധ്യാപകനായിരുന്നു. പാരലല്‍ കോളേജ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്. അധ്യാപക കലാസാഹിത്യവേദി പുരസ്‌കാരം, ഫാ. തോമസ് തൈത്തോട്ടം അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. രണ്ട് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാനോടുമ്പോള്‍, പൂത്തുമ്പി എന്നിവ. ആദ്ധ്യാത്മിക പ്രഭാഷകന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ബാലഗോകുലത്തിന്റെ താലൂക്ക് രക്ഷാധികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അനുശോചനയോഗത്തില്‍ കെ.പി.കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി.പി.അരുണ്‍കുമാര്‍, എന്‍.വി.ഭാസ്‌കരന്‍, അഡ്വ. എ.പി.കണ്ണന്‍, വി.വി.പ്രഭാകരന്‍, കെ.പി.ഫല്‍ഗുനന്‍, കെ.വി.ജഗദീശന്‍, പി.പത്മനാഭന്‍, രാജേഷ് വാര്യര്‍, ഇ.സി.ലക്ഷ്മണന്‍, ടി.ഇ.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.വി.സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു.
Tags:
Naduvilnews

0 comments: