നടുവില്‍ : പാണത്തുരില്‍ നിന്ന് പയ്യാവൂര്‍ വഴി ഇരിട്ടിയിലേക്ക് ഓടുന്ന ഓര്‍ഡിനറി ബസ്സ് ഫാസ്റ്റ് പാസഞ്ചറാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കി . സ്കൂള്‍ കുട്ടികള്‍ കയറുന്നതൊഴിവാക്കാനും ,കൂടുതല്‍ ചാര്‍ജ് വാങ്ങാനുമാണ് ബസ്സിന് പെര്‍മിറ്റ് മാറ്റിനല്കിയത് .നേരത്തെ പാണത്തൂരില്‍ നിന്ന് പുറപ്പെടുന്ന സമയത്തുതന്നെയാണ് ബസ്സ് പുറപ്പെടുന്നതും ,യാത്ര അവസാനിപ്പിക്കുന്നതും . സ്കൂള്‍ സമയത്തോഴികെ മറ്റ് സമയങ്ങളില്‍ സാധാരണ സ്റ്റോപ്പുകളില്‍ നിര്‍ത്തി ആളെ കയറ്റുകയും ചെയ്യുന്നുണ്ട് .ചെറുപുഴ ,ആലക്കോട് ,നടുവില്‍ ,ചെമ്പേരി ,പയ്യാവൂര്‍ ,ഉളിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ ഉള്‍പ്പടെ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതുമൂലം ബസ്സില്‍ കയറാന്‍ കഴിയുന്നില്ല .ആലക്കോട് മുതല്‍ ചെമ്പേരി വരെയുള്ള ഭാഗത്ത് മണിക്കൂറുകള്‍ കഴിഞ്ഞാലെ പിന്നീട് ബസ്സുള്ളൂ .ചെമ്പേരി എഞ്ചിനീയറിംഗ് കോളെജിലേക്ക് വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികളും പഠിക്കാന്‍ എത്തുന്നുണ്ട് . സ്കൂള്‍ സമയത്ത് ഓടുന്ന ബസ്സിന് പെര്‍മിറ്റ് മാറ്റി നല്‍കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമായി .Mohanan alora.
Tags:
Naduvilnews
0 comments: