നടുവില്‍: വിലക്കയറ്റത്തിനിടയിലും രാസവളം കിട്ടാനില്ലാത്തത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. തെങ്ങ്, കമുക്, റബര്‍, വാഴ എന്നിവയ്ക്ക് വളം ചേര്‍ക്കേണ്ട സമയത്ത് പ്രധാനപ്പെട്ട വളങ്ങള്‍ വിപണിയില്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.
ഫാക്ടംഫോസ്, മസൂറിഫോസ് എന്നീ വളങ്ങളാണ് രാസവള വിപണന കേന്ദ്രങ്ങളില്‍ ഇല്ലാതായത്. മുന്‍വര്‍ഷങ്ങളില്‍ പൊട്ടാഷ്, യൂറിയ എന്നിവയ്ക്കായിരുന്നു ക്ഷാമം. ഇപ്പോള്‍ ഇതുരണ്ടും സ്റ്റോക്കുണ്ടെങ്കിലും മസൂറിഫോസ് കിട്ടാനില്ല. പൊതുവെ വില കുറഞ്ഞ പൊട്ടാഷ്, യൂറിയ, മസൂറി എന്നിവ മിക്‌സ് ചെയ്താണ് കൃഷിക്കാര്‍ റബറിനും മറ്റും വളംചേര്‍ത്തിരുന്നത്. മസൂറിഫോസിന്റെ ഉത്പാദനം നിലച്ചതിനാലാണ് ഇത് വില്പനയ്ക്ക് എത്താത്തതെന്നാണ് ഏജന്റുമാര്‍ പറയുന്നത്.
മാസങ്ങള്‍ക്കുമുമ്പ് 1680 രൂപ വിലയുണ്ടായിരുന്ന പൊട്ടാഷ് 1740 രൂപയ്ക്കാണ് സഹകരണ സംഘങ്ങളില്‍ വില്ക്കുന്നത്. യൂറിയക്ക് 800ഉം മസൂറിക്ക് 600 ഉം രൂപയാണ് നിലവിലെ വില. 935 രൂപയ്ക്ക് കൊടുത്തിരുന്ന ഫാക്ടംഫോസ് 950 രൂപയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. മസൂറിഫോസ് കിട്ടാതായതോടെ യൂറിയയ്ക്കും പൊട്ടാഷിനും ആള്‍ക്കാരില്ലാത്ത സ്ഥിതിയാണ്. അതേസമയം സ്വകാര്യ ഫാക്ടറികള്‍ വിപണിയിലിറക്കുന്ന കൂട്ടുവളങ്ങള്‍ക്ക് ക്വിന്റലിന് 2200 രൂപയോളമാണ്‌വില. ഉത്പന്നങ്ങള്‍ക്ക് വിലയില്ലാത്ത അവസ്ഥയില്‍ വന്‍ വില നല്കി രാസവളം വാങ്ങി കൃഷിചെയ്യാന്‍ പറ്റാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. കാലാവസ്ഥ മാറിയതിനുശേഷം വളം ലഭിച്ചതുകൊണ്ട് പ്രയോജനമില്ലെന്നും ഫാക്ടംഫോസ് അടിയന്തരമായി ലഭിക്കാനുള്ള നടപടികള്‍ വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.Mohanan alora.
Tags:
Naduvilnews

0 comments: